Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

ജനങ്ങളെ അകറ്റുന്ന പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും, ശൈലി മാറ്റേണ്ടതുണ്ടെങ്കിൽ മാറ്റുമെന്നും...മുഖ്യമന്ത്രി പിണറായി വിജയനു മാത്രമായി ഒരു ശൈലി മാറ്റമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി...

06 JULY 2024 12:00 PM IST
മലയാളി വാര്‍ത്ത

അങ്ങനെ ഇപ്പോൾ മുഖ്യമന്ത്രിയുടെ ശൈലി മാത്രമായിട്ട് മാറ്റണ്ട . എല്ലാവരും തെറ്റുകാരാണ് എല്ലാവരും ഒരുമിച്ച് മാറ്റണം. കൊള്ളാം. ഇതിപ്പോൾ മുഖ്യമന്ത്രിക്ക് രക്ഷ കവചം തീർത്തു കൊണ്ട്  രംഗത്ത് വന്നിരിക്കുന്നത് സാക്ഷാൽ പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ ആണ്. ജനങ്ങളെ അകറ്റുന്ന പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും ശൈലി മാറ്റേണ്ടതുണ്ടെങ്കിൽ മാറ്റുമെന്നും ,മുഖ്യമന്ത്രി പിണറായി വിജയനു മാത്രമായി ഒരു ശൈലി മാറ്റമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.പാർട്ടിയിലെ എല്ലാവരുടെയും ശൈലി മാറ്റുന്നതിനെക്കുറിച്ചാണ് കേന്ദ്ര കമ്മിറ്റി തീരുമാനിച്ചത്. ഓരോ പാർട്ടി അംഗത്തിലുമുണ്ടാകുന്ന തെറ്റു തിരുത്തുക എന്നതാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. ഇക്കാര്യം സംസ്ഥാനത്തും തീരുമാനിച്ചതാണ്.

 

സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി തള്ളിയെന്ന മാദ്ധ്യമ വാർത്തകൾ തെറ്റാണ്. പാർട്ടിക്കകത്ത് തർക്കങ്ങളും പ്രശ്നങ്ങളുമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നു..സ്വർണം പൊട്ടിക്കൽ ഉൾപ്പെടെയുള്ള തെറ്റായ പ്രവണതകളോട് സി.പി.എമ്മിന് യോജിപ്പില്ല. . ഇതുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും പി.ജയരാജനു ബന്ധമില്ല.പശ്നം പരിഹരിക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചയാളാണ് അദ്ദേഹം.മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തനമെന്ന വാക്ക് തെറ്റെന്നു പറയാനാവില്ല. എസ്.എഫ്.ഐയെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണു പ്രതിപക്ഷവും മാധ്യമങ്ങളും ചേർന്നു നടത്തുന്നത്.വിദ്യാർത്ഥികൾ അധ്യാപകർക്ക് നേരെയും അധ്യാപകർ വിദ്യാർത്ഥികൾക്ക് നേരെയും നടത്തുന്ന കൈയ്യേറ്റങ്ങൾ തെറ്റായ പ്രവണതയാണ്. അതിനെ ഏകപക്ഷീയമായി കാണരുത്..

എസ്.എഫ്.ഐയുടെ ചെറിയ വീഴ്ചകൾ അവർ തന്നെ പരിഹരിക്കും.ബിനോയ് വിശ്വം എസ്.എഫ്.ഐയെക്കുറിച്ചു പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോടു ചോദിക്കണം. സി.പി.ഐയും സി.പി.എമ്മും രണ്ട് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. അതിന്റെ ഭാഗമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുളള സംവിധാനമാണ് ഇടതുമുന്നണി. എല്ലാ കാര്യങ്ങളും മുന്നണിയിൽ ചർച്ചചെയ്ത് പരിഹരിക്കുകയാണു വേണ്ടതെന്നും ഗോവിന്ദൻ വ്യക്തമാക്കി.ഏറ്റവും കൂടുതൽ കമ്മിറ്റികളിൽ നിന്ന് പഴി കേട്ടിരിക്കുന്നത് മുഖ്യമന്ത്രിയുടെ ശൈലി മാറ്റണം എന്ന് പറഞ്ഞു കൊണ്ടാണ്. ഏതായാലും ഗോവിന്ദൻ പറഞ്ഞതിനോട് യോജിക്കുന്നു ഒരാളുടെ ശൈലി മാത്രം മാറ്റിയിട്ട് കാര്യമില്ല . താഴെ തട്ട് മുതൽ മാറേണ്ടി ഇരിക്കുന്നു.

 

മുകള്‍ത്തട്ടു മുതല്‍ താഴെവരെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുള്ള അഹങ്കാരം കേരളത്തില്‍ സിപിഎമ്മിനെ ജനങ്ങളില്‍നിന്ന് അകറ്റുകയാണെന്നു പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ രൂക്ഷവിമര്‍ശനം ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്. തെറ്റായ പ്രവണതകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നു ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രകടനം സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ട് നിര്‍ദേശിച്ചുവെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇതിന് സമാനമായ വസ്തുതകളാണ് കേന്ദ്ര കമ്മറ്റിക്ക് ശേഷം പുറത്തു വന്നത്. കരുവന്നൂരും സിദ്ധാര്‍ത്ഥന്‍ മരണവുമെല്ലാം സിപിഎമ്മിന് തിരിച്ചടിയായി. ഈ മനോഭാവങ്ങള്‍ മാറ്റണമെന്ന സന്ദേശമാണ് സിപിഎം കേന്ദ്ര കമ്മറ്റി നടത്തിയത്.

 

പക്ഷേ തിരുത്തല്‍ ആരും നടത്തുന്നില്ലതിരഞ്ഞെടുപ്പിനു മുന്‍പ് പാര്‍ട്ടി നടത്തിയ വിലയിരുത്തലും യഥാര്‍ഥ ഫലവും തമ്മില്‍ വലിയ അന്തരമുണ്ടായി. ജനങ്ങളുടെ രാഷ്ട്രീയ താല്‍പര്യം കൃത്യമായി അളക്കാന്‍ പാര്‍ട്ടി ഘടകങ്ങള്‍ക്കു സാധിക്കുന്നില്ലെന്നാണ് ഇതു തെളിയിക്കുന്നതെന്നു കേന്ദ്ര കമ്മിറ്റി വിലയിരുത്തി. എന്നാല്‍ തിരുത്തലിന് തയ്യാറല്ലെന്ന സൂചനയാണ് ഇപ്പോഴും സിപിഎമ്മിലെ ഒരു വിഭാഗം നല്‍കുന്നത്. എസ് എഫ് ഐയുടെ അക്രമങ്ങള്‍ വീണ്ടും കൂടുന്നു. ഇതെല്ലാം പൊതു സമൂഹത്തില്‍ സിപിഎമ്മിന് ഇനിയും തലവേദനയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. കേന്ദ്ര നേതൃത്വം സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്.ഏതായാലും മുഖ്യമന്ത്രിയും  കൂട്ടരും വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിച്ചു കൊണ്ട് ഇരിക്കുന്നത് . ഉടനെ ഒരു തിരുത്തൽ വന്നില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട പോകും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (5 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (7 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (7 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (7 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (7 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (8 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (11 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (11 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (11 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (11 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (11 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (11 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (11 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (11 hours ago)

Malayali Vartha Recommends