സര്‍വകലാശാല ക്യാമ്പസുകളില്‍ അക്രമം നടത്താന്‍ ആരെയും അനുവദിക്കരുതെന്ന് വൈസ്ചാന്‍സലര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഗവര്‍ണര്‍

സര്‍വകലാശാല ക്യാമ്പസുകളില്‍ അക്രമം നടത്താന്‍ ആരെയും അനുവദിക്കരുതെന്ന് വൈസ്ചാന്‍സലര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഗവര്‍ണര്‍.
ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ സംഘടനകളിലുണ്ടാവുന്നത് വളരെ നാണക്കേടാണ്. നിയമം കൈയിലെടുത്ത് രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടുന്നത് ജനാധിപത്യ വിരുദ്ധവും പരിഷ്കൃത സമൂഹത്തിന് ചേരാത്തതുമാണ്. ഗുരുതര കുറ്റകൃത്യമാണത്. ചാന്‍സലര്‍ എന്ന നിലയില്‍ ഒരു തരത്തിലുള്ള അക്രമവും അനുവദിക്കുകയില്ല.
തനിക്കെതിരെ സമരം ചെയ്യാന്‍ എസ്.എഫ്.ഐയ്ക്ക് സ്വാതന്ത്ര്യമുണ്ട്. നേരത്തേ തനിക്കെതിരെ നടത്തിയ സമരം എന്തിനാണ് പിന്‍വലിച്ചത്. അതിന് താന്‍ ആവശ്യപ്പെട്ടിട്ടില്ല.
ഇത്തരം ക്രിമിനലുകളെയും സംഘങ്ങളെയും നേരിടാന്‍ തനിക്ക് ഭയമില്ല. എസ്.എഫ്.ഐക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന പ്രചാരണം കളവാണ്. തന്റെ കാര്‍ തകര്‍ത്തതും പ്രിന്‍സിപ്പലിനെ ആക്രമിച്ചതും ആരാണ്. ഇതെല്ലാം വ്യാജ ആരോപണങ്ങളാണോ. സ്ഥിരമായി അക്രമം കാട്ടുന്ന ഈ സംഘടനയിലുള്ളവരെ സര്‍വകലാശാലകളുടെ ഒരു സമിതിയിലേക്കും നോമിനേറ്റ് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha

























