പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്‌കരന്‍ കുറ്റം ചെയ്തതായി പോലീസ്...എസ്എഫ്ഐ നേതാവിന്റെ ഭീഷണി പ്രസംഗത്തിനെതിരെ പ്രിൻസിപ്പൽ ഹൈക്കോടതിയെ സമീപിക്കും... ഇനി കോടതി നോക്കിക്കൊള്ളും...

ഒരു ഇടവേളക്ക് ശേഷമാണ് എസ് എഫ് ഐ വീണ്ടും തല പൊക്കിയത് . സിദ്ധാർത്ഥിന്റെ മരണത്തിലടക്കം എസ് എഫ് ഐക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ട് . ഈ വിദ്യാർത്ഥി സംഘടനക്കതിരെ വ്യപക വിമർശനം ഉയർന്നു കൊണ്ട് ഇരിക്കുകയാണ്. അതിനിടിയിലാണ് കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജ് സംഭവം പുറം ലോകം അറിയുന്നത്. കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘര്‍ഷത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്‌കരന്‍ കുറ്റം ചെയ്തതായി പോലീസ്. മൂന്നു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്തുവെന്നും എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന് വെള്ളിയാഴ്ച പോലീസ് നോട്ടീസ് നല്‍കി. അതേസമയം പ്രിന്‍സിപ്പലിനെ മര്‍ദിച്ചെന്ന കേസില്‍ പ്രതികളായ എസ്.എഫ്.ഐ.
പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയില്ല.സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിലവില്‍ രണ്ടുകേസുകളാണ് സ്റ്റേഷനിലുള്ളത്. ഒന്ന് പ്രിന്‍സിപ്പലിനും രണ്ടാമത്തേത് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് എതിരേയുള്ളതും. എസ്.എഫ്.ഐയുടെ ഏരിയ പ്രസിഡന്റ് അഭിനവിനെ മര്‍ദിച്ചു എന്ന പരാതിയിലാണ് പോലീസ് നടപടിയിലേക്ക് കടന്നിരിക്കുന്നത്. നോട്ടീസ് ലഭിച്ചതിന് പിന്നാലെ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തുവെന്ന് സാമൂഹികമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടന്നു. ഇതിനെതിരേ പ്രിന്‍സിപ്പല്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ ഇത്തരത്തില്‍ നോട്ടീസ് നല്‍കി വിട്ടയക്കാറുണ്ട്.അതേസമയം, കണ്ടാലറിയാവുന്ന നാലുപേര്‍ അടക്കം പതിനഞ്ചുപേര്‍ക്കെതിരേ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പോലീസ് ഇതുവരെ നടപടി എടുത്തിട്ടില്ല.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം ഗുരുദേവ കോളേജില്‍ നടക്കുന്നത്.കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാവിന്റെ ഭീഷണി പ്രസംഗത്തിനെതിരെ പ്രിൻസിപ്പൽ ഹൈക്കോടതിയെ സമീപിക്കും. പൊലീസ് സാന്നിധ്യത്തിൽ നടത്തിയ ഭീഷണിയിൽ പൊലീസ് സ്വമേധയാ നടപടി സ്വീകരിക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്ന് പ്രിൻസിപ്പൽ സുനിൽ ഭാസ്കർ അറിയിച്ചിരുന്നു. എസ് എഫ് ഐ പ്രവർത്തകർ കോളേജിലേക്ക് നടത്തിയ മാർച്ചിലായിരുന്നു പ്രിൻസിപ്പലിനെതിരെ എസ്എഫ്ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ് ഭീഷണി മുഴക്കിയത്. അതേസമയം എസ്എഫ്ഐ നേതാവിനെ മർദിച്ചെന്ന കേസിൽ പ്രിൻസിപ്പലിനോട് ഹാജരാകാൻ ആവശ്യപ്പെട്ടു പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാക്കാനാണ് നിർദേശം. പ്രിന്‍സിപ്പലെ ഭീഷണിപ്പെടുത്തി എസ്എഫ്‌ഐ നേതാവ്. എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി നവതേജാണ് ഭീഷണി മുഴക്കി രംഗത്തുവന്നത്.
കോളേജിലേക്ക് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിന് പിന്നാലെയാണ് എസ്എഫ്‌ഐ ആരോപണവുമായി രംഗത്ത് വന്നത്. പ്രിന്‍സിപ്പാലിനെയും സ്റ്റാഫ് സെക്രട്ടറിയെയും ഒരു കാരണവശാലും ക്യാമ്പസ്സില്‍ കയറ്റില്ലെന്നും സമരംശക്തമാക്കാനാണ് തീരുമാനമെന്നും പറഞ്ഞ എസ്എഫ്‌ഐ നേതാക്കള്‍ പ്രിന്‍സിപ്പലിനെതിരെ ഭീഷണിയും മുഴക്കി.എസ്എഫ്ഐ നേതാവിനെ മര്‍ദ്ദിച്ച അധ്യാപകന്‍ ഇനി രണ്ടു കാലില്‍ കോളേജില്‍ കയറില്ലെന്നു എസ്എഫ്ഐ ഏരിയ സെക്രട്ടറി നവതേജ് പറഞ്ഞു. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചെയ്യാനുള്ള കഴിവ് എസ് എഫ് ഐക്ക് ഉണ്ടെന്നും ഈ അധ്യാപകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എസ് എഫ് ഐക്ക് അറിയാമെന്നും ഇപ്പോള്‍ സംയമനം പാലിക്കുകയാണെന്നും നവതേജ് പരസ്യമായി വെല്ലുവിളിച്ചിരുന്നു .
എന്നാൽ യാതൊരു നടപടിയും അതിനെതിരെ പോലീസ് എടുത്തില്ല. ഇത്രയും പരസ്യമായി ഒരു കോളേജ് അധ്യാപകന് നേരെ കൊലവിളിയാണ് എസ് എഫ് ഐ നടത്തിയത് .എന്നിട്ടും അതും നിക്കി കയ്യും കെട്ടി നോക്കി നിൽക്കുകയാണ് പോലീസ് ചെയുന്നത്. അതിനെ സപ്പോർട് ചെയ്യാൻ ആണേൽ പുറത്തു ഭരിക്കുന്ന തലതൊട്ടപ്പന്മാരായിട്ടുള നേതാക്കളും ഉണ്ട്. അതുകൊണ്ട് തന്നെ അഹങ്കാരം തലക്ക് പിടിച്ച് കിടന്നു ഓടുകയാണ് കുറെയെണ്ണം .
https://www.facebook.com/Malayalivartha

























