മാതാവിന് നൽകിയ കിരീടം ഉരച്ച് നോക്കാൻ വന്നവർക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി...

ലൂർദ് മാതാവിന് താൻ നൽകിയ കിരീടം ഉരച്ചു നോക്കാൻ വന്നവർക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. “ഉരച്ചു നോക്കാൻ വരുന്നവരുടെ എണ്ണം കൂടുന്നിടത്താണ് നമ്മുടെ ഉദ്ദേശ ശുദ്ധിക്ക് ഫലം കണ്ടെത്താൻ ആകുന്നത്. ഉരച്ചു നോക്കാൻ വന്നവരൊക്കെ എവിടെപ്പോയി. മാതാവ് തലയ്ക്കടിയും കൊടുത്ത് പറഞ്ഞയച്ചു. നമുക്ക് ദൈവങ്ങളിലാണ് വിശ്വാസം. അത് കുരിശിലേറ്റപ്പെട്ട ക്രിസ്തുവായാലും, ഒരു വിഷ അമ്പേറ്റ കൃഷ്ണനായാലും. നന്മയ്ക്ക് നൽകലിന്റെ ഒരു ഉത്തുംഗശൃംഖം ലഭിക്കും. അത് കാലഘട്ടങ്ങൾ മാറിമാറി വന്ന് ലഭ്യതയിൽ വന്ന് അവസാനിക്കും”. യോഗ്യരായ സ്ഥാനാർത്ഥികൾ ചേലക്കരയിലും വരണം, പാലക്കാടും വരണം, വയനാട്ടിലും വരണം. ഇതെല്ലാം നമുക്ക് അഗ്നിപരീക്ഷണമാണ് എന്നു പറഞ്ഞു ചവിട്ടിത്താക്കാൻ ശ്രമിച്ചവർക്കുള്ള അഗ്നിപരീക്ഷ ആയിരിക്കണം”-സുരേഷ് ഗോപി പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പ് മകളുടെ വിവാഹത്തോടനുബന്ധിച്ച് സുരേഷ് ഗോപി ലൂര്‍ദ് മാതാവിന് സ്വര്‍ണ കിരീടം സമര്‍പ്പിച്ചിരുന്നു. സ്വര്‍ണ കിരീടത്തിന്റെ തൂക്കം നോക്കണമെന്ന ആവശ്യം ഉള്‍പ്പെടെ ഉയര്‍ന്നത് വൻ വിവാദങ്ങൾക്ക് വഴിവയ്ക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ താൻ വിജയിച്ചാൽ ലൂർദ് പള്ളിക്ക് 10 ലക്ഷം രൂപ വിലമതിക്കുന്ന കിരീടം സമ്മാനിക്കുമെനന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കിരീടം സമര്‍പ്പിച്ച് സുരേഷ് ഗോപിയും കുടുംബവും പ്രാര്‍ത്ഥിക്കുന്നതിനിടെ താഴെ വീണ് മുകള്‍ ഭാഗം വേര്‍പ്പെട്ടിരുന്നു.
സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് സാമൂഹമാധ്യമങ്ങളിൽ ഉയർന്നത്. ബിജെപി നേതാവിന്റെ കാപട്യം മാതാവ് തിരിച്ചറിഞ്ഞെന്നത് ഉൾപ്പെടുത്തായായിരുന്നു വിമർശനം ഉയർന്നത്.
https://www.facebook.com/Malayalivartha

























