ചൂടുവെള്ളം വീണ് പൊള്ളലേറ്റ കുട്ടി മതിയായ ചികിത്സ കിട്ടാതെ ദാരുണാന്ത്യം...

ചൂടുവെള്ളം വീണ് പൊള്ളലേറ്റ കുട്ടി മതിയായ ചികിത്സ കിട്ടാതെ ദാരുണാന്ത്യം. ജൂണ്‍ ഒന്‍പതിന് വൈകിട്ടാണ് സംഭവം നടന്നത്. ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണാണു കുട്ടിക്കു പൊള്ളലേറ്റത്. ഗുരുതരമായ സാഹചര്യത്തിലെത്തിയിട്ടും കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റാത്തതിനാല്‍ പിതാവിനെയും നാട്ടു ചികിത്സ നടത്തിയ വൈദ്യനെയും പോലീസ് അറസ്റ്റ് ചെയ്തു.
ആദ്യം കുട്ടിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളല്‍ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. എന്നാല്‍ കുട്ടിയെ നാട്ടുവൈദ്യരെ കാണിച്ചു ചികിത്സ നല്‍കുകയായിരുന്നു പിതാവ്. കുറവില്ലാതെ വന്നതോടെ ജൂണ്‍ 18നു വീണ്ടും മാനന്തവാടി മെഡിക്കല്‍ കോളജിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിക്കുകയായിരുന്നു.
എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞ് കുട്ടി മരണത്തിനു കീഴടങ്ങി. പിതാവ് അടക്കമുള്ളവരുടെ താല്പര്യപ്രകാരമാണു കുട്ടിയെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകാതെ നാട്ടുവൈദ്യന്റെ അടുത്തേക്കു കൊണ്ടുപോയത്. പൊലീസിന്റെ ഇടപെടലിനെത്തുടര്‍ന്നാണു കുട്ടിയെ വീണ്ടും മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. പൊലീസ് അന്വേഷണത്തില്‍ കുട്ടിക്ക് മതിയായ ചികിത്സ നിഷേധിച്ചുവെന്ന് ബോധ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























