ദേശീയപാതയില്‍ ഭീഷണി മുഴക്കി ബസിന് മുന്പില് വടിവാള്‍ വീശി ഓട്ടോ ഡ്രൈവര്‍

ദേശീയപാതയില്‍ കൊട്ടപ്പുറം മുതല്‍ എയര്‍പോര്‍ട്ട് ജംഗ്ഷന് വരെ ബസിന് മുന്പില് വടിവാള്‍ വീശി ഓട്ടോ ഡ്രൈവര്‍. ബസ് ജീവനക്കാര്‍ കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട്ട് നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് മുന്‍പിലാണ് ഓട്ടോ ഡ്രൈവര്‍ വടിവാള്‍ വീശിയത്. വെള്ളിയാഴ്ച വൈകിട്ട് 6.30നാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
'പുളിക്കലില്‍ ബസ് നിര്‍ത്തിയപ്പോഴാണ് പ്രായമായ സ്ത്രീ ഉള്‍പ്പെടെ രണ്ട് സ്ത്രീകള്‍ ഇറങ്ങാനുണ്ടായിരുന്നു. അവര്‍ സാവധാനമാണ് ഇറങ്ങിയത്. ഇതിനിടെ പിറകില്‍ നിന്ന് ഒരു ഓട്ടോറിക്ഷ ഹോണടിക്കുന്നുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്ന് ബസ് മുന്നോട്ടെടുക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. പിന്നാലെ മുന്‍പോട്ടു വന്ന ഓട്ടോറിക്ഷ ബസിന് തടസമുണ്ടാക്കുന്ന രീതിയില്‍ ആദ്യം ഓടിച്ചു. സൈഡ് കൊടുക്കാത്തതിന് തുടര്‍ന്ന് ബസ് ഡ്രൈവര്‍ ഹോണ്‍ മുഴകി. പിന്നാലെ ഓട്ടോയില്‍ നിന്ന് വടിവാള്‍ പുറത്തേക്കിട്ട് വീശിക്കാണിച്ചു.
തലേക്കര മുതല്‍ കൊളത്തൂര്‍ എയര്‍പോര്‍ട്ട് റോഡ് ജംഗ്ഷന് വരെ ഇത് തുടര്‍ന്നു. പിന്നാലെ ഓട്ടോ ഡ്രൈവര്‍ എയര്‍പോര്‍ട്ട് റോഡിലേക്ക് പോകുകയായിരുന്നു. ബസ് കൊണ്ടോട്ടിയില്‍ എയ്ഡ് പോസ്റ്റിലെത്തി പൊലീസില്‍ പരാതിപ്പെട്ട ശേഷമാണ് യാത്ര തുടര്‍ന്നത്', ബസ് ജീവനക്കാര്‍ പറഞ്ഞു. ഇന്നാണ് പൊലീസില്‍ വിശദമായ മൊഴി ജീവനക്കാര്‍ നല്‍കിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























