കാപ്പാ പ്രതിയെ മാലയിട്ട് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത വീണ ജോര്‍ജ്;ചെങ്കൊടി പിടിപ്പിച്ച് ഇന്‍ക്വിലാബ് വിളി,സംഭവം വന്‍ വിവാദം മന്ത്രിയെ പറപ്പിച്ച് ഗോവിന്ദന്,ഒരുവഴിക്കൂടെ സിപിഎമ്മിന്റെ മുഖം നന്നാക്കാന്‍ നോക്കുമ്പോള്‍ പടിയ്ക്കല്‍ കലമിട്ട് ഉടയ്ക്കുന്നു,കിളി പോയി പിണറായി തെക്കുവടക്ക് ഓടുന്നു

സിപിഎമ്മിന്റെ മൂട്ടിലിട്ട് പൊട്ടിച്ച് മന്ത്രി വീണ ജോര്‍ജ്. വികൃതമായ പാര്‍ട്ടിയുടെ മുഖം എങ്ങനേലും ഒന്ന് ശരിയാക്കാന്‍ ഗോവിന്ദന് നോക്കുമ്പോള്‍ കലമിട്ട് ഉടച്ച് കൂട്ടത്തിലുള്ളവര്‍. കാപ്പ പ്രതിയെ മാലയിട്ട് സ്വീകരിച്ച് കൈയ്യില്‍ ചെങ്കൊടി പിടിപ്പിച്ച് വീണയും കൂട്ടരും ആവേശത്തില്‍ വിളിച്ചു ഇന്‍ക്വിലാബ് സിന്ദാബാദ്. ഇതിന്റെ വീഡിയോ പുറത്ത് വന്നപ്പോള്‍ വീണയും പെട്ടു സിപിഎമ്മും പെട്ടു. ക്രിമിനല്‍ കേസിലെ പ്രതിക്ക് അംഗത്വം കൊടുക്കുന്ന പരിപാടിയില്‍ മന്ത്രി തന്നെ നേരിട്ട് എത്തിയത് വിവാദമായി. വീണ ജോര്‍ജിനെ കാലുമടക്കി തൊഴിച്ച് പാര്‍ട്ടി സെക്രട്ടറി. വിഷയത്തില്‍ വന്‍ വിവാദം കത്തിപ്പടരുകയാണ്. കാപ്പാ പ്രതിയ്ക്ക് പാര്‍ട്ടിയില്‍ അംഗത്വം കൊടുത്തിട്ട് സംഭവം കൈയയ്ില് നിന്ന് പോയപ്പോള്‍ വീണ ജോര്‍ജും കൂട്ടരും നിന്ന് മെഴുകുകയാണ്.
ആയിരക്കണക്കിന് ആളുകളാണ് പാര്‍ട്ടിയിലേക്ക് വരുന്നത്. പത്തനംതിട്ടയില്‍ കാപ്പ പ്രതി പാര്‍ട്ടിയിലേക്ക് വന്നത് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ്. ബിജെപിയിലും ആര്‍എസ്എസിലും പ്രവര്‍ത്തിച്ചവരാണ് പാര്‍ട്ടിയിലേക്ക് വന്നത്. വിശദമായ മറുപടി ഇക്കാര്യത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പറഞ്ഞിട്ടുണ്ട്. ഒരു ആശങ്കക്കും അടിസ്ഥാനമില്ല. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വളരെ വ്യക്തമായിട്ടുള്ള കാര്യമാണിത്. മുമ്പ് തെറ്റായ രാഷ്ട്രീയവും രീതികളും പിന്തുടര്ന്നവര്, അത് ഉപേക്ഷിച്ചുകൊണ്ടാണ് പാര്‍ട്ടിയിലേക്ക് വന്നത്. അതുകൊണ്ടാണ് അവര്‍ ചെങ്കൊടി ഏന്താന് തയ്യാറായി വന്നതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പാര്‍ട്ടിയിലേക്ക് വരുന്നതോടെ ക്രിമിനല്‍ പശ്ചാത്തലം ഇല്ലാതാകുമോ എന്ന ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞില്ല.
സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു ആണ് ശരണ്‍ ഉള്‍പ്പെടെ നിരവധി പേരെ പാര്‍ട്ടിയില്‍ എത്തിച്ചത്. നിരവധി ക്രിമിനല്‍ കേസുകളിലും കാപ്പയിലും ഉള്‍പ്പെട്ട ശരണ്‍ ചന്ദ്രനെ ന്യായീകരിക്കാന്‍ പെടാപ്പാട് പെടുകയാണ് പത്തനംതിട്ട സിപിഎം നേതൃത്വം. സ്ത്രീയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ നിന്ന ജാമ്യം നേടി കഴിഞ്ഞ ജൂണ്‍ 23 നാണ് ശരണ്‍ ചന്ദ്രന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഇതിന് ശേഷം ഇയാള്‍ നേരിട്ട് കെ.പി. ഉദയഭാനുവിനെ കാണുകയും താനടക്കം 60 യുവാക്കളെ സിപിഎമ്മിലും ഡിവൈഎഫ്ഐയിലും എത്തിക്കാമെന്നും അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇവരെ മാലയിട്ട് സിപിഎഎമ്മിലേക്ക് സ്വീകരിച്ചത്.
കാപ്പയിലെ 15(1) വകുപ്പ് പ്രകാരം ദക്ഷിണ മേഖല ഡിഐജി നിശാന്തിനി ശരണ്‍ ചന്ദ്രന് താക്കീത് നല്‍കിയതിന്റെ രേഖകള്‍ പുറത്തു വന്നു. കഴിഞ്ഞ വര്‍ഷം മേയിലാണ് ഇയാള്‍ക്കെതിരേ കാപ്പ ചുമത്തി താക്കീത് നല്‍കിക്കൊണ്ടുള്ള നോട്ടീസ് നല്‍കിയത്. ഇനി കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടാല്‍ നാടു കടത്തുമെന്നായിരുന്നു താക്കീത്. അതിന് ശേഷം പത്തനംതിട്ട സ്റ്റേഷനിലെ ഒരു 308 കേസില്‍ ഇയാള്‍ പ്രതിയായി. ഇതോടെ കാപ്പ ലംഘിച്ചുവെന്ന പേരില്‍ മലയാലപ്പുഴ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ ശരണിനെ കോടതിക്ക് പുറത്തു വച്ചു തന്നെ പത്തനംതിട്ടയിലെ കേസില്‍ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജൂണ്‍ 23 നാണ് റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയത്. ഹൈക്കോടതിയില്‍ നിന്നുമാണ് ജാമ്യം എടുത്തത്. ശരണ്‍ ബിജെപി അനുഭാവി മാത്രമാണ്. പ്രവര്ത്തകന് പോലുമായിരുന്നില്ല. ഇക്കാര്യം മറച്ചു വച്ച് ബിജെപി അംഗം എന്ന നിലയിലാണ് ഇന്നലെ കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ഇയാള്‍ക്ക് സിപിഎം അംഗത്വം കൊടുത്തത്.
അതേസമയം, സംഭവത്തില്‍ വിചിത്ര വിശദീകരണവുമായി പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു രംഗത്തെത്തി.
ശരണ്‍ ചന്ദ്രന് നിലവില്‍ കാപ്പാ പ്രതിയല്ലെന്നും കാലാവധി കഴിഞ്ഞു എന്നും ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു. ശരണിനെ നാടുകടത്തിയിട്ടില്ലെന്നും കാപ്പയില്‍ താക്കീത് നല്‍കിയിട്ടെയുള്ളുവെന്നും ആര് എസ് എസിന് വേണ്ടി നടത്തിയ ആക്രമണങ്ങളിലാണ് പ്രതിയായതെന്നും ഉദയഭാനു വിശദീകരിച്ചു. രാഷ്ട്രീയ കേസുകളില്‍ പെടുന്നവര്‍ക്കെതിരെ കാപ്പ ചുമത്തുന്നത് തെറ്റെന്നും ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പറഞ്ഞു. കേസ് എല്ലാവരുടെയും പേരിലുണ്ടെന്നും സ്ത്രീകളെ തല്ലിയ കേസ് ശരണിനെതിരെ രാഷ്ട്രീയപ്രേരിതമായി ചുമത്തിയതാണെന്നും ഉദയഭാനു ന്യായീകരിച്ചു. കാപ്പാ കേസ് പ്രതിയായ മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രനെയാണ് സിപിഎം ഇന്നലെ മാലയിട്ട് സ്വീകരിച്ചത്.
സ്വീകരണ പരിപാടി മന്ത്രി വീണാ ജോര്‍ജ്ജ് ആണ് ഉദ്ഘാടനം ചെയ്തത്. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പ്രതിക്ക് മാലയിട്ടു. കാപ്പാ കേസിലും മറ്റ് ഒട്ടേറെ ക്രിമിനല്‍ കേസുകളിലെയും പ്രതിയാണ് ശരണ്‍ ചന്ദ്രന്. 60ഓളം പേരെ പാര്‍ട്ടിയിലേക്ക് ചേര്‍ത്ത പരിപാടിയിലാണ് ശരണ്‍ ചന്ദ്രന് പങ്കെടുത്തത്. സ്ത്രീയെ ആക്രമിച്ച കേസിലടക്കം പ്രതിയായ ശരണ്‍ ചന്ദ്രന് കഴിഞ്ഞ മാസം 23നാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്.
ശരണടക്കം 60 ഓളം പേരെ കുമ്പഴ ഭാഗത്തുള്ള ഓഡിറ്റോറിയത്തില്‍ വച്ച് ഇന്നലെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുകയായിരുന്നു. കാപ്പാ കേസ് ചുമത്തിയ ശരണ്‍ ചന്ദ്രന് തുടര്‍ന്നും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ നാടുകടത്തിയിരുന്നില്ല. ആ കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ഇയാള്‍, വീണ്ടും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതോടെ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. പിന്നീട് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയാണ് പുറത്തിറങ്ങിയത്.
ഇഡ്ഡലി എന്നാണ് ശരണ്‍ ചന്ദ്രന്റെ വിളിപ്പേര്. പാര്‍ട്ടിയുടെ നവമാധ്യമങ്ങളില്‍ അടക്കം ശരണ്‍ ചന്ദ്രന്റെ അഭിമുഖം പങ്കുവച്ച് വലിയ നേട്ടമായി സിപിഎം നേതൃത്വം ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍ പത്തനംതിട്ടയില്‍ മലയാലപ്പുഴ മേഖലയില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ഇതിനെ ശക്തമായി എതിര്‍ത്ത് പരസ്യമായി തന്നെ രംഗത്ത് വന്നു. പലരും വാട്സ്ആപ്പുകളിലും തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും ഈ സ്വീകരണ നടപടിയെ വിമര്‍ശിച്ചു. മന്ത്രി പങ്കെടുത്ത പരിപാടിയില്‍ കാപ്പാ കേസ് പ്രതിക്ക് സ്വീകരണം നല്കുന്ന കാര്യം പൊലീസിന്റെ ഇന്റലിജന്‍സ് സംവിധാനം മനസിലാക്കാതിരുന്നതും മുന്നറിയിപ്പ് നല്‍കാതിരുന്നതും എന്തുകൊണ്ടെന്ന ചോദ്യവും ഉയരുന്നുണ്ട്. ബിജെപിയും ആര്എസ്എസുമൊന്നും താന്‍ കേസില്‍പ്പെട്ടപ്പോള്‍ സഹായിച്ചില്ലെന്നാണ് ശരണ്‍ ചന്ദ്രന് കൈരളിക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നത്. ഞങ്ങള്‍ പല ആള്‍ക്കാരും പല കേസുകളിലും ആയിട്ടും സ്റ്റേഷനില്‍ വന്ന് കാണാന്‍ ഒരു പാര്ട്ടിക്കാരന് പോലുമില്ല. അതു കൊണ്ടാണ് ഇപ്പോള്‍ ഡിവൈഎഫ്ഐയിലും സിപിഎമ്മിലും ചേരാമെന്ന് കരുതിയത്. അപ്പോള്‍ സിപിഎം നിങ്ങളെ സംരക്ഷിക്കും അല്ലേ എന്നാണ് റിപ്പോര്‍ട്ടറുടെ ചോദ്യം. അതേ എന്ന് മറുപടിയും. സ്ത്രീകള്‍ക്കെതിരായ ആക്രമണം, വധശ്രമം എന്നിങ്ങനെ നിരവധി കേസുകളാണ് ഇഡലി എന്ന് വിളിക്കുന്ന ശരണ്‍ ചന്ദ്രനെതിരേ ഉളളത്.
https://www.facebook.com/Malayalivartha

























