പള്ളിക്കരയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

പള്ളിക്കരയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കാസര്‍കോട് പള്ളിക്കരയിലാണ് സംഭവം നടന്നത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് റോഡ് മാര്‍ഗം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു.
അദ്ദേഹത്തിന് എസ്കോര്‍ട്ട് പോയ പൊലീസ് വാഹനം ബ്രേക്കിട്ടപ്പോള്‍ അതിന് പിറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്. വൈകിട്ട് 5.45നാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha

























