ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ ആണ് സുഹൃത്തിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരത്ത് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ ആണ് സുഹൃത്തിന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം പോക്സോ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സംഭവത്തിന്റെ വ്യാപ്തി പരിഗണിച്ചാണ് തീരുമാനമെന്ന് കോടതി വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ 21 കാരനായ നെടുമങ്ങാട് സ്വദേശിയായ പെണ്‍കുട്ടിയുടെ ആണ് സുഹൃത്തിന് പങ്കുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് അന്വേഷണ സംഘം രണ്ട് പ്രാവശ്യം ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. പെണ്‍കുട്ടിയുടെ മരണകാരണം സാമൂഹ്യ മാധ്യമങ്ങളിലെ അധിക്ഷേപമാണെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. എന്നാല്‍ പിന്നീട് അന്വേഷണം ആണ്‍സുഹൃത്തിലേക്ക് നീണ്ടതോടെ പെണ്‍കുട്ടി പീഢിപ്പിക്കപ്പെട്ടിരുന്നതായി വിവരം ലഭിച്ചു.
നിലവില്‍ പെണ്‍കുട്ടിയുടെ ആണ് സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും പോക്സോ കേസുമാണുള്ളത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒന്നിലധികം തവണ പീഡിപ്പിച്ചതിനാണ് പോക്സോ ചുമത്തിയത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയായ ആണ് സുഹൃത്തിനെ ചോദ്യം ചെയ്ത് വരികയാണ്.
വിനയന്ഇന്സ്റ്റഗ്രാമിലൂടെയാണ് പെണ്‍കുട്ടിയും ആണ് സുഹൃത്തും പരിചയപ്പെട്ടത്. സൗഹൃദത്തിലായ ഇവര്‍ പിന്നീട് ഒരുമിച്ച് റീലുകള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആണ് സുഹൃത്തുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം പെണ്‍കുട്ടി കടുത്ത സൈബര്‍ ആക്രമണമാണ് നേരിട്ടത്. തുടര്‍ന്ന് ജൂണ്‍ 16 ന് പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha

























