Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

സിപിഎമ്മിന് നെഞ്ചിടിപ്പ് കൂടുന്നു... സുരേഷ് ഗോപിയുടെ ജയത്തോടെ കേരളത്തില്‍ വലിയ നേട്ടം കൊയ്യാനാകുമെന്ന് ഉറപ്പിച്ച് ബിജെപി; തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് ബി.ജെ.പി. ഒരുക്കം; വിശാല നേതൃ യോഗത്തില്‍ നഡ്ഡ പങ്കെടുക്കും

07 JULY 2024 08:13 AM IST
മലയാളി വാര്‍ത്ത

തൃശൂര്‍ വിജയം ബിജെപിക്ക് നല്‍കിയ ഊര്‍ജം വലുതാണ്. ലോക്സഭയില്‍ കേരളത്തിന് പ്രാതിനിധ്യം ഉറപ്പിക്കാനായതും സംസ്ഥാനമൊട്ടാകെ വോട്ടുവിഹിതം ഉയര്‍ത്തിയതും നല്‍കുന്ന ആത്മവിശ്വാസത്തില്‍ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തന്ത്രമൊരുക്കാനൊരുങ്ങി ബി.ജെ.പി.

സംഘടനാ ചുമതലയുള്ള മൂവായിരത്തോളം പ്രതിനിധികളെ പങ്കെടുപ്പിച്ച് ചൊവ്വാഴ്ച തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാനതല വിശാലനേതൃയോഗം തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ തുടക്കംകൂടിയാകും. ചൊവ്വാഴ്ച ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ പഞ്ചായത്തു സമിതിമുതലുള്ള നേതാക്കളുടെ യോഗം 11 മുതല്‍ ആറുവരെ നടക്കും. വൈകീട്ട് ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയും പരിപാടിയില്‍ പങ്കെടുക്കും.

തദ്ദേശതിരഞ്ഞെടുപ്പില്‍ നിലവിലെ ജനപ്രതിനിധികളുടെ എണ്ണം 1600-ല്‍നിന്ന് ഉയര്‍ത്തുക, തിരുവനന്തപുരം, തൃശ്ശൂര്‍, കോര്‍പ്പറേഷനുകളിലും 25 മുനിസിപ്പാലിറ്റികളിലും 100 പഞ്ചായത്തുകളിലും ഭരണം പിടിക്കുക, നിയമസഭയില്‍ പ്രാതിനിധ്യം ഉറപ്പാക്കുക തുടങ്ങിയവയാണ് ലക്ഷ്യം.

സി.പി.എമ്മിന്റെ കുത്തകയായ പാര്‍ട്ടിഗ്രാമങ്ങളിലെ വോട്ടുചോര്‍ച്ച ഇടതുനിരയിലെ അസ്വസ്ഥതയാണെന്ന് ബി.ജെ.പി. വിലയിരുത്തുന്നു. ഈ അസ്വസ്ഥത മുതലെടുക്കാന്‍ ശ്രമിക്കും. തിരുവനന്തപുരത്തെ പരാജയത്തിന് മുഖ്യകാരണമായ തീരദേശ മേഖലയുടെ അകല്‍ച്ച ഇല്ലാതാക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കും.

വോട്ടുബാങ്കായി സി.പി.എം. കരുതിയിരുന്ന ഈഴവ സമുദായം തങ്ങള്‍ക്കൊപ്പമുണ്ടെന്നതിലും ബി.ജെ.പി. ആശ്വസിക്കുന്നു. സര്‍ക്കാര്‍ വിരുദ്ധവികാരം മാത്രമല്ല, സി.പി.എമ്മിന്റെ പ്രീണനസമീപനവും ക്രൈസ്തവരുടെ നിലപാടുമാറ്റത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. ചെറുതും വലുതുമായ സമുദായങ്ങളെയും പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കസമുദായങ്ങളെയും കൂടെക്കൂട്ടി എന്‍.ഡി.എ.യെ ശക്തിപ്പെടുത്തുന്നതിനും മുന്‍ഗണന നല്‍കും.

അതേസമയം സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ നിശ്ചയിച്ചു തിരുത്തലിലേക്ക് കടക്കാന്‍ സി.പി.എം. തിരുത്തല്‍ വരുത്തേണ്ടത് എവിടെയൊക്കെയെന്ന് ഈ മാസം അവസാനം ചേരുന്ന സംസ്ഥാന സമിതി തിരുമാനിക്കും. തിരുത്തല്‍ പാര്‍ട്ടിക്ക് എത്രത്തോളം അനിവാര്യമാണെന്ന് ഇന്നലെ അവസാനിച്ച മേഖല യോഗങ്ങളില്‍ കേന്ദ്ര നേതൃത്വം താഴെ തട്ടിലുള്ള നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

തോല്‍വിയുടെ കാരണങ്ങള്‍ സിപിഎം കൃത്യമായി മനസ്സിലാക്കുന്നു എന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് അവലോകനത്തിന്റെ പ്രത്യേകത. മനസ്സിലാക്കിയ കാര്യങ്ങള്‍ ജനങ്ങളുടെ തുറന്നുപറയാനും കേന്ദ്ര കമ്മറ്റി മടി കാണിക്കുന്നില്ല. സര്‍ക്കാര്‍ വിരുദ്ധ വികാരം തന്നെയാണ് തോല്‍വിയുടെ മുഖ്യ കാരണമെന്ന് മനസ്സിലാക്കിയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തന്നെ തിരുത്തല്‍ വരുത്താന്‍ പാര്‍ട്ടി മുന്നോട്ടു നീങ്ങുന്നത്. ഇതിനായി പാര്‍ട്ടി നയം അനുസരിച്ച് അടിസ്ഥാന വിഭാഗത്തിന്റെ ക്ഷേമത്തിന് ഊന്നല്‍ കൊടുക്കാന്‍ പാര്‍ട്ടി സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കും. ക്ഷേമ പെന്‍ഷന്‍, ജീവനക്കാരുടെ അലവന്‍സുകള്‍ എന്നിവ കൃത്യമായി നല്‍കുന്നത് ആദ്യ പരിഗണന നല്‍കും.

ജനങ്ങളെ സ്വാധീനിക്കുന്ന വിഷയങ്ങളില്‍ ഒരുതരത്തിലും വിട്ടുവീഴ്ചകള്‍ പാടില്ലെന്ന് പാര്‍ട്ടി സര്‍ക്കാരിനോട് പറയും. താഴെത്തട്ടില്‍ മുതല്‍ മുകള്‍തട്ടു വരെ നേതാക്കള്‍ക്കുള്ള അഹന്ത ജനങ്ങളെ അകറ്റി എന്ന് കണ്ടെത്തിയത്, കേന്ദ്ര കമ്മറ്റി തുറന്നു പറഞ്ഞതും ആരും തിരുത്തലിനും മടിക്കേണ്ട എന്ന നിര്‍ദ്ദേശം നല്‍കാനാണ്. സിപിഎമ്മിന്റെ അടിസ്ഥാന വോട്ടുകള്‍ ഒലിച്ചു പോയത് തിരിച്ചുപിടിക്കാനുള്ള നിര്‍ദ്ദേശം സംസ്ഥാന സമിതി തയ്യാറാക്കും. സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിയത് ജനങ്ങള്‍ അംഗീകരിച്ചില്ല എന്നതാണ് പാര്‍ട്ടിയുടെ കണ്ടത്തല്‍.

നാല് മേഖല യോഗങ്ങള്‍ക്ക് കഴിഞ്ഞ സ്ഥിതിക്ക് ഇനി എല്ലാ ജില്ലകളിലും ബ്രാഞ്ച് സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി യോഗങ്ങള്‍ ചേരും. അതിനുശേഷം ഈ മാസം അവസാനം ചേരുന്ന സംസ്ഥാന സമിതി മാര്‍ഗ്ഗരേഖ തയ്യാറാക്കും. കഴിഞ്ഞ തെറ്റ് തിരുത്തല്‍ ഫലപ്രദമായി നടന്നില്ലെന്ന് തോമസ് ഐസക്ക് വിമര്‍ശിക്കുന്നത് ഇനിയുള്ള തെറ്റുതിരുത്തല്‍ ഫലപ്രദമായി നടക്കാനാണ്. നേതാക്കളുടെ ശൈലിയെ പറ്റി സിപിഎം തിരുത്തല്‍ ആവശ്യപ്പെടുമ്പോള്‍ മുഖ്യമന്ത്രി എങ്ങനെ തിരുത്തുന്നത് എല്ലാവരും ഉറ്റുനോക്കുന്ന പ്രധാന കാര്യമാണ്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (5 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (6 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (7 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (7 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (7 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (7 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (10 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (10 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (11 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (11 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (11 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (11 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (11 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (11 hours ago)

Malayali Vartha Recommends