കേരളത്തിനു രണ്ട് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ അനുവദിക്കാന്‍ സാധ്യത...

കേരളത്തിനു രണ്ട് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ അനുവദിക്കാന്‍ സാധ്യത. കൊച്ചുവേളി ബെംഗളൂരു, ശ്രീനഗര്‍ കന്യാകുമാരി സര്‍വീസുകളാണു റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലുള്ളത്.
കന്യാകുമാരിയില്‍ നിന്നു കൊങ്കണ്‍ വഴിയാകും ശ്രീനഗര്‍ വന്ദേഭാരത് സര്‍വീസ് നടത്തുക. ശ്രീനഗറിനു തൊട്ടടുത്തുള്ള ബഡ്ഗാം സ്റ്റേഷന് വരെ ആഴ്ചയില്‍ 3 ദിവസമായിരിക്കും സര്‍വീസ്. ഉധംപുര്‍ ശ്രീനഗര്‍ ബാരാമുള്ള റെയില്‍പാത ഡിസംബറില്‍ കമ്മിഷന് ചെയ്യുന്നതോടെ സര്‍വീസ് തുടങ്ങും.
ബെമലിന്റെ ബെംഗളൂരു ഫാക്ടറിയിലാണു വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ നിര്‍മാണം പുരോഗമിക്കുന്നത്. ഡിസംബറോടെ 10 ട്രെയിനുകളുടെ നിര്‍മാണം പൂര്‍ത്തിയാകും. രാജധാനി ട്രെയിനിലെ പോലെ പൂര്‍ണമായും എസി കോച്ചുകള്‍ മാത്രമാകും വന്ദേഭാരത് സ്ലീപ്പറിലമുണ്ടാകുക.
https://www.facebook.com/Malayalivartha

























