പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് ഇന്ന്...

പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് ഇന്ന് രാത്രിയോടെ പ്രസിദ്ധീകരിക്കും. നാളെ രാവിലെ പത്ത് മുതല്‍ മറ്റെന്നാള്‍ വൈകുന്നേരം നാല് വരെ സ്കൂളുകളില്‍ പ്രവേശനം നേടാവുന്നതാണ്. അലോട്ട്മെന്റ് വിവരങ്ങള്‍ (https://hscap.kerala.gov.in/) ഹയര്‍ സെക്കന്‍ഡറി അഡ്മിഷന് വെബ്സൈറ്റിലെ Candidate Login-SWS ലെ Supplementary Allot Results ലെ എന്ന ലിങ്കിലൂടെ ലഭിക്കും.
പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റര്‍ അലോട്ട്മെന്റ് ലഭിച്ച സ്കൂളില്‍ നിന്നും പ്രിന്റെടുത്ത് നല്‍കും. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടേണ്ടതാണ്.
മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നതാണ്. തുടര്‍ അലോട്ട്മെന്റുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ജൂലൈ 12ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.
അതേസമയം വി.എച്ച്.എസ്.ഇ എന്‍.എസ്.ക്യു.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് www.vhseportal.kerala.gov.in എന്ന അഡ്മിഷന് വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
തിങ്കളാഴ്ച രാവിലെ പത്ത് മുതല്‍ ചൊവ്വാഴ്ച വൈകുന്നേരം നാല് വരെ സ്കൂളില്‍ പ്രവേശനംനേടാം. അലോട്ട്മെന്റ് ലഭിച്ചവര്‍ സ്ഥിരപ്രവേശനം നേടേണ്ടതാണ്.
https://www.facebook.com/Malayalivartha

























