കൊടും ക്രൂരത.... പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അദ്ധ്യാപകനെ കുത്തിക്കൊലപ്പെടുത്തി...പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

കൊടും ക്രൂരത.... പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അദ്ധ്യാപകനെ കുത്തിക്കൊലപ്പെടുത്തി...പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.അസമിലെ ശിവസാഗറിലെ കോച്ചിംഗ് സെന്ററിലാണ് സംഭവം നടന്നത്.
കെമിസ്ട്രി അദ്ധ്യാപകനും മാനേജറുമായ രാജേഷ് ബറുവ ബെജവാഡയാണ് കൊല്ലപ്പെട്ടത്.പഠിക്കാനായി ശാസിച്ചതിന്റെ പേരിലാണ് കുട്ടി അദ്ധ്യാപകനെ കുത്തിയതെന്നാണ് സൂചനകളുള്ളത്.
ഹോം വര്‍ക്ക് ചെയ്യാതിരുന്നതോടെ രാജേഷ് കുട്ടിയെ വഴക്കു പറയുകയും മാതാപിതാക്കളെയും കൂട്ടി വരാനും നിര്‍ദ്ദേശിക്കുകയും ചെയ്തു. കൂടാതെ അടുത്ത പീരിഡില്‍ അദ്ധ്യാപകന് ക്ലാസ്റൂമില്‍ നിന്ന് പുറത്തു പോകാനായി കുട്ടിയോട് ആവശ്യപ്പെട്ട സമയത്ത് കത്തി വച്ച് വിദ്യാര്‍ത്ഥി തുടര്‍ച്ചയായി കുത്തുകയായിരുന്നു.
പിന്നാലെ അധികൃതര്‍ രാജേഷിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സ്കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും പൊലീസ് .
https://www.facebook.com/Malayalivartha

























