Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

സ്വന്തം നേതൃത്വത്തിന് സംഭവിച്ച പിഴവ്...പരിശോധിക്കാൻ നിൽക്കാതെ മറ്റു നേതൃത്വങ്ങളെ പഴി ചാരുകയാണ് എം വി ഗോവിന്ദൻ..കോൺഗ്രസ് പ്രവർത്തിച്ചിരുന്നെങ്കിൽ..മോദിയെ വീഴ്ത്താമായിരുന്നെന്ന് പാർട്ടി സെക്രട്ടറി...

07 JULY 2024 10:31 AM IST
മലയാളി വാര്‍ത്ത

സ്വന്ത നേതൃത്വത്തിന് സംഭവിച്ച പിഴവ് എന്താണെന്ന് പരിശോധിക്കാൻ നിൽക്കാതെ മറ്റു നേതൃത്വങ്ങളെ പഴി ചാരുകയാണ് പാർട്ടി സെക്രട്ടറി ആയിട്ടുളള എം വി ഗോവിന്ദൻ. ബി.ജെ.പി.യെ പ്രതിരോധിക്കുന്നതിനായി ദിശാബോധത്തോടെയും സംഘടനാകെട്ടുറപ്പോടെയും കോൺഗ്രസ് പ്രവർത്തിച്ചിരുന്നെങ്കിൽ ‘ഇന്ത്യ’ മുന്നണിക്ക് രാജ്യം ഭരിക്കാനാകുമായിരുന്നെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എം.എൽ.എ. പറഞ്ഞു. കെ.എസ്.കെ.ടി.യു. ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യഥാർഥത്തിൽ 32 സീറ്റുമാത്രമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിന് ‘ഇന്ത്യ’ സംഖ്യത്തിന് കുറവുണ്ടായത്. ഇത് ഏകദേശം രണ്ട് ശതമാനം വോട്ടാണ്.

 

ബി.ജെ.പി.യെ പ്രതിരോധിക്കുന്നതിനുള്ള വോട്ടുകളൊന്നും ഛിന്നഭിന്നമാകാതെ ആർക്കാണോ വിജയസാധ്യത അവർക്കുനൽകി ബി.ജെ.പി.യെ പരാജയപ്പെടുത്താൻ ശ്രമിച്ചാൽ 37 ശതമാനം വോട്ടുമാത്രമുള്ള ബി.ജെ.പി.ക്ക് 63 ശതമാനം വോട്ടുള്ള മറ്റുള്ളവർക്ക് വിധേയപ്പെടേണ്ടിവരുമായിരുന്നു. എന്നാൽ, കോൺഗ്രസ് മതനിരപേക്ഷ ഉള്ളടക്കത്തിനു പകരം മൃദുഹിന്ദുത്വ നിലപാടാണ് കൈക്കൊണ്ടത്.എന്നാൽ, രാജ്യത്ത് ശക്തമായ പ്രതിപക്ഷത്തിലെത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ട് -ഗോവിന്ദൻ പറഞ്ഞു.ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടി അടിത്തറ വോട്ടുകൾ ഒലിച്ചു പോയെന്ന് സി.പി.എം വിലയിരുത്തൽ. വെറുമൊരു തെരഞ്ഞെടുപ്പ് തോൽവിയല്ല ഉണ്ടായത്, അടിത്തറ വോട്ടുകൾ കുത്തിയൊലിച്ച് പോയെന്നും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ട് പറയുന്നു.

ബി.ജെ.പിക്ക് സ്വാധീനമില്ലാത്ത സ്ഥലങ്ങളിൽ പോലും പാർട്ടി വോട്ടുകൾ ഒഴുകി സംഘപരിവാറിലെത്തി.ബി.ജെ.പിക്ക് ബൂത്ത് ഏജന്റുമാർ പോലും ഇല്ലാതിരുന്ന സ്ഥലങ്ങളിൽ പോലും അവരുടെ വോട്ട് വർധിച്ചു. ബി.ജെ.പിയുടെ പ്രവർത്തനംകൊണ്ടല്ലാതെ തന്നെ പാർട്ടി വോട്ടുകൾ സംഘ്പരിവാറിലേക്ക് ചോർന്നു. ബി.ജെ.പിയുടെ വളർച്ച തടയാനുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.താഴേത്തട്ട് മുതൽ തിരുത്തൽ വേണമെന്നാണ് പാർട്ടി തീരുമാനം. കഴിഞ്ഞ തവണ ബി.ജെ.പിക്ക് ഒരു വോട്ട് പോലും ലഭിക്കാത്ത ബൂത്തിൽ ഇത്തവണ 261 വോട്ടിന്റെ ലീഡ് ഉണ്ട്. കോൺഗ്രസിലേക്ക് പോകുന്ന വോട്ടുകൾ പാർട്ടിയിലേക്ക് തിരിച്ചുവരാറുണ്ട്. എന്നാൽ ബി.ജെ.പിയിലേക്ക് പോകുന്ന വോട്ടുകൾ തിരിച്ചുവരാത്ത സാഹചര്യമാണുള്ളതെന്നും വിലയിരുത്തലുണ്ടായി.

 

അടിസ്ഥാന വിഭാഗങ്ങൾക്കിടയിലെ വോട്ടു ചോർന്നത് കേരളത്തിലെ തോൽവിക്ക് കാരണമായതെന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തി. മത സാമുദായിക സംഘടനകളുടെ എതിർപ്പ് മാത്രമല്ല ,പരാജയത്തിന് വിവിധ കാരണങ്ങളുണ്ട്. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ തിരികെ പിടിച്ചാൽ ജനം പാ‌ർട്ടിയിലേക്ക് മടങ്ങിവരും. ജനങ്ങളുടെ ഇടയിലേക്കിറങ്ങി പ്രചാരണം നടത്തണം. . അവരെ കേൾക്കണം.കേരളത്തിൽ ബി.ജെ.പിയുടെ വളർച്ചയും വോട്ട് വിഹിതത്തിലെ വർദ്ധനയും സി.പി.എം പരിശോധിക്കും. . തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം തടയാൻ കഴിയാത്തതും ചർച്ചയായി. കേരളത്തിൽ പാർട്ടിയുടെ പരമ്പരാഗത വോട്ടുകളിലെ ചോർച്ചയെ അതീവഗൗരവമായാണ് കേന്ദ്ര നേതൃത്വം കാണുന്നത്.ദേശീയതലത്തിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയത് കേരളത്തിൽ തിരിച്ചടിയായെന്ന സംസ്ഥാന ഘടകത്തിന്റെ വാദത്തിന് യോഗത്തിൽ സ്വീകാര്യത ലഭിച്ചില്ല. പാർട്ടിയുടെ ബംഗാൾ ഘടകം കോൺഗ്രസ് സഖ്യത്തെ ന്യായീകരിക്കുകയും ചെയ്‌തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (4 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (6 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (6 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (7 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (7 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (7 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (10 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (10 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (10 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (10 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (11 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (11 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (11 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (11 hours ago)

Malayali Vartha Recommends