മാന്നാറില്‍ കലയെ പതിനഞ്ചു വര്‍ഷം മുമ്പ് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്ന കേസില്‍ അന്വേഷണത്തില്‍ പ്രതികള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല? പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിക്കിട്ടാന്‍ കോടതിയില്‍ അപേക്ഷനല്കിയേക്കും, ഒന്നാം പ്രതി അനില്‍ കുമാറിനെ നാട്ടിലേക്ക് കൊണ്ടു വരുന്നതിനുള്ള ശ്രമമാരംഭിച്ചു

മാന്നാറില്‍ കലയെ പതിനഞ്ചു വര്‍ഷം മുമ്പ് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്ന കേസില്‍ അന്വേഷണത്തില്‍ പ്രതികള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല? .പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിക്കിട്ടാന്‍ കോടതിയില്‍ അപേക്ഷനല്കിയേക്കും, ഒന്നാം പ്രതി അനില്‍ കുമാറിനെ നാട്ടിലേക്ക് കൊണ്ടു വരുന്നതിനുള്ള ശ്രമമാരംഭിച്ചു
ചെന്നിത്തല ഇരമത്തൂരില്‍ മീനത്തേതില്‍ കലയെ 15 വര്ഷംമുന്പ് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്ന കേസില്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല.
ഒന്നാംപ്രതിയും കലയുടെ ഭര്‍ത്താവുമായ അനില്‍ ഇസ്രയേലിലാണ്. അറസ്റ്റിലായ മൂന്നുപ്രതികളെ തിങ്കളാഴ്ചവരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ കസ്റ്റഡി കാലാവധി അവസാനിക്കുമ്പോള്‍ കാര്യമായ തെളിവുകള്‍ പോലീസിനു കിട്ടിയിട്ടുമില്ല. കഴിഞ്ഞ ചൊവ്വാഴ്ച പോലീസ് വന്‍ സന്നാഹങ്ങളോടെയെത്തി അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്നുപരിശോധിച്ചപ്പോള്‍ കിട്ടിയ ദുര്‍ബലമായ തെളിവുകളില്‍ കൂടുതലായി മറ്റൊന്നും ലഭിച്ചില്ലെന്നാണ് സൂചനകള്‍ .
"
https://www.facebook.com/Malayalivartha

























