കോഴിക്കോട് തിരുവമ്പാടിയില്‍ വൈദ്യുതി ബില്ല് അടക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ... . നഷ്ടപരിഹാരം അടക്കാതെ ഒരു കാരണവശാലും വൈദ്യതി ബന്ധം പുനസ്ഥാപിക്കില്ല, കടുത്ത നിലപാടുമായി കെഎസ്ഇബി ..

കോഴിക്കോട് തിരുവമ്പാടിയില്‍ വൈദ്യുതി ബില്ല് അടക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ... . നഷ്ടപരിഹാരം അടക്കാതെ ഒരു കാരണവശാലും വൈദ്യതി ബന്ധം പുനസ്ഥാപിക്കില്ല, കടുത്ത നിലപാടുമായി കെഎസ്ഇബി ..
അക്രമിക്കില്ലെന്ന് വീട്ടുകാര്‍ ഉറപ്പ് നല്കിയാല് വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുമെന്നാണ് മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയതെങ്കില്‍ നഷ്ടപരിഹാരം അടക്കാതെ ഒരു കാരണവശാലം വൈദ്യതി ബന്ധം പുനസ്ഥാപിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കെഎസ്ഇബി മാനേജ്മെന്റ്.
പൊതുമുതല്‍ നശിപ്പിക്കാനായി ആരെയും അനുവദിക്കില്ലെന്നും ആക്രമണത്തില്‍ നഷ്ടപരിഹാരം അടച്ചേ തീരുവെന്നും കെഎസ്ഇബി മാനേജ്മെന്റിലെ ഉന്നത ഉദ്യോഗസ്ഥന് വ്യക്തമാക്കി.
പൊതുമുതല്‍ ജനങ്ങളുടെ സ്വത്താണ്. പരാതിക്കാര്‍ക്ക് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അല്ലാതെ ഓഫീസ് ആക്രമിക്കുകയല്ല. നാളെ മറ്റുള്ളവരും ഇത് പോലെ പ്രതികരിച്ചാല്‍ എന്താവും അവസ്ഥ.
വീട്ടുകാര്‍ കോടതിയെ സമീപിച്ചാലും നിയപരമായി മുന്നോട്ട് പോകും. ആക്രമണത്തില്‍ 3 ലക്ഷം രൂപയാണ് കെഎസ്ഇബിയുടെ നഷ്ടം. ഇതില്‍ പരാതി ഉണ്ടെങ്കില്‍ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ പരിശോധിച്ച് തീരുമാനിക്കുന്ന തുക അടച്ചാലും മതിയെന്നും വ്യക്തമാക്കി കെഎസ്ഇബി മാനേജ്മെന്റ് .
"
https://www.facebook.com/Malayalivartha

























