Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഭീഷണിയായി മാറിയ എസ് എഫ് ഐ നിരോധിക്കാനുള്ള.. നിയമ നടപടികൾക്ക് കേരള രാജ് ഭവൻ നടപടി തുടങ്ങി..പ്രിൻസിപ്പലിനെ എസ് എഫ് ഐക്കാർ മർദ്ദിച്ച സാഹചര്യത്തിലാണ്..തലമുറകളെ നശിപ്പിക്കുന്ന പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ ഗവർണർ നടപടി തുടങ്ങിയത്...

07 JULY 2024 11:49 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഭീഷണിയായി മാറിയ  എസ് എഫ് ഐ നിരോധിക്കാനുള്ള നിയമ നടപടികൾക്ക് കേരള രാജ് ഭവൻ നടപടി തുടങ്ങിയതായി വിവരം. കൊയിലാണ്ടിയിൽ കോളജ് പ്രിൻസിപ്പലിനെ എസ് എഫ് ഐക്കാർ മർദ്ദിച്ച സാഹചര്യത്തിലാണ്  തലമുറകളെ നശിപ്പിക്കുന്ന പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ ഗവർണർ നടപടി തുടങ്ങിയത്. ഗവർണർക്കെതിരെ എസ് എഫ് ഐക്കാർ നീക്കം തുടങ്ങിയ ദിവസം മുതൽ ഇതിനെ കുറിച്ച് രാജ്ഭവൻ ഗൗരവമായ ചിന്തകൾ തുടങ്ങിയിരുന്നു.വിദ്യാഭ്യാസ മേഖലയ്‌ക്കും സമൂഹത്തിനു തന്നെയും ഭീഷണിയാണ്  എസ്എഫ്‌ഐ.  സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയിരിക്കുന്ന വിമര്‍ശനം എസ് എഫ് ഐ യെ വലിയ പ്രതിസന്ധിയിലെത്തിച്ചു.

 

എസ്എഫ്‌ഐ  കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് അരാജകത്വം സൃഷ്ടിച്ചും, ഭീഷണിയും അക്രമങ്ങളും കൊലപാതകങ്ങളും നടത്തി അഭിരമിക്കുകയും ചെയ്യാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. കാമ്പസുകള്‍ കയ്യടക്കി ഇവര്‍ കാണിക്കുന്ന  അതിക്രമങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. മറ്റ് സംഘടനകളിലെ വിദ്യാത്ഥികളെ കൊന്നൊടുക്കുക, അധ്യാപകരെ ആക്രമിക്കുക, അപമാനിക്കുക, പരീക്ഷകള്‍ അലങ്കോലപ്പെടുത്തുക എന്നിവയൊക്കെ എസ്എഫ്‌ഐയുടെ പ്രവര്‍ത്തന ശൈലിയാണ്.. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും പിന്തുണയോടെയാണ്  ഇവര്‍ ഇതെല്ലാം  നടത്തിക്കൊണ്ടിരിക്കുന്നത്.  ആദ്യമായാണ്  ബിനോയ് വിശ്വത്തെപ്പോലുള്ള ഒരു നേതാവ് ഇവരെ പരസ്യമായി ചോദ്യം ചെയ്തത്.

സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയെപ്പോലും കാമ്പസുകളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുകയും, ഇതില്‍പ്പെടുന്ന വിദ്യാര്‍ത്ഥിനികളെ അധിക്ഷേപിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തിട്ടും സിപി ഐ മിണ്ടാതിരുന്നു. ഇത്  സിപിഎമ്മിനെ ഭയന്നത്  കൊണ്ടാണ്. , വൈകിയാണെങ്കിലും എസ്എഫ്‌ഐ ക്രിമിനലുകളെ തള്ളിപ്പറയാന്‍ ബിനോയ് വിശ്വത്തെപ്പോലുള്ളവര്‍ തയ്യാറായത് ആശ്വാസകരമാണ്. അപ്പോഴും സ്വന്തം പാര്‍ട്ടിയുടെ മറ്റ് നേതാക്കളില്‍നിന്ന് ബിനോയ് വിശ്വത്തിന് പിന്തുണ ലഭിക്കാതിരിക്കുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. എസ്എഫ്‌ഐയുടേത് പ്രാകൃത ശൈലിയാണെന്നും, ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനാ ശൈലിക്ക് ചേര്‍ന്നതല്ലെന്നും ബിനോയ് വിശ്വം പറഞ്ഞപ്പോൾ എസ് എഫ് ഐ ഉരുളക്ക് ഉപ്പേരി പോലെ മറുപടി നൽകി.

 

തെറ്റ് തിരുത്തിയില്ലെങ്കില്‍ എസ്എഫ്‌ഐ ഇടതുപക്ഷ പ്രസ്ഥാനത്തിനു ബാധ്യതയാകുമെന്ന് ബിനോയ് വിശ്വം പറയുന്നത് ഒരൊറ്റ സിപിഎം നേതാവും സ്വീകരിച്ചിട്ടില്ല.സിപിഐയ്‌ക്ക് എസ്എഫ്‌ഐ ഒരു ബാധ്യതയായി തോന്നിയേക്കാമെങ്കിലും സിപിഎമ്മിന് അവര്‍ മുതല്‍ക്കൂട്ടാണ്. സിപിഎം പിന്തുടരുന്ന അക്രമരാഷ്‌ട്രീയത്തിന് നേതാക്കളെ സംഭാവന ചെയ്യുന്ന ഭീകര പ്രസ്ഥാനമാണ്  എസ്എഫ്‌ഐ. മയക്കുമരുന്നിലൂടെയും അക്രമങ്ങളിലൂടെയുമാണ് ഇവര്‍ വിദ്യാര്‍ത്ഥികളെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നത്. എസ്എഫ്‌ഐയുടെ ഇടിമുറികളില്‍ പരിശീലനം നേടിയവരാണ് സിപിഎമ്മിന്റെ നേതാക്കളായി മാറുന്നത്. നിരവധി കേസുകളില്‍ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ  ആര്‍ഷോ   സര്‍വകലാശാലകളില്‍ കാട്ടിക്കൂട്ടിയത് ആക്രമണങ്ങൾ ചരിത്രമാണ്. 

 

പിണറായി സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ നടപടികളെ സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് തടയാന്‍ ശ്രമിച്ച ഗവര്‍ണര്‍ക്കെതിരെ ഈ നേതാവ് സര്‍വകലാശാലകള്‍ തോറും കയറിയിറങ്ങി കൊലവിളി നടത്തുകയായിരുന്നു. എസ്എഫ്‌ഐയുടെ ക്രിമിനല്‍ കളരിയില്‍ പിച്ചവച്ച ധാര്‍ഷ്ട്യത്തിന്റെ ആള്‍രൂപമായ ഒരു മുന്‍ എംഎല്‍എ തെരുവു ഗുണ്ടയെപ്പോലെയാണ് ഗവര്‍ണര്‍ക്കെതിരെ പ്രസംഗിക്കുന്നത്.   എന്തുപറയാനാണ് എന്ന ഗവര്‍ണറുടെ പ്രതികരണത്തില്‍ പ്രബുദ്ധ കേരളത്തിന്റെ ധര്‍മസങ്കടമുണ്ട്. പക്ഷേ ആരും ഗവർണറെ  അനുകൂലിച്ച് രംഗത്ത് വരില്ല. അങ്ങനെ ചെയ്താൽ ആ നേതാക്കളെ ഇവർ ചുരുട്ടി കൂട്ടും.കൊയിലാണ്ടി ഗുരുദേവ കോളജ് പ്രിന്‍സിപ്പലിനെതിരെയാണ് ഏറ്റവും ഒടുവിലായി എസ്എഫ്‌ഐ ക്രിമിനലുകള്‍ വധഭീഷണി മുഴക്കിയത്. പ്രിന്‍സിപ്പലിനെ രണ്ട് കാലില്‍ നടക്കാന്‍ അനുവദിക്കില്ലെന്നും, ആശുപത്രിയില്‍ കൊണ്ടുപോകാന്‍ രണ്ട് ആംബുലന്‍സുകള്‍ വേണ്ടിവരുമെന്നുമൊക്കെ ഈ എസ്എഫ്‌ഐ നേതാവ് പരസ്യമായി ഭീഷണി മുഴക്കിയിട്ടും പോലീസ് അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.

പാലക്കാട് വിക്‌ടോറിയ കോളജ് പ്രിന്‍സിപ്പലായിരുന്ന ഡോ. ടി.എ.സരസുവിന് കോളജിന്റെ മുറ്റത്ത് കുഴിമാടം നിര്‍മിക്കുകയും, എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.എല്‍. ബീനയുടെ കസേര കത്തിക്കുകയുമൊക്കെ ചെയ്തതിന്റെ തുടര്‍ച്ചയാണ് കൊയിലാണ്ടി ഗുരുദേവ കോളജിലും കണ്ടത്. പൂക്കോട് വെറ്ററനറി കോളജ് കാമ്പസില്‍ എസ്എഫ്‌ഐക്കാര്‍ ആള്‍ക്കൂട്ട വിചാരണ ചെയ്ത് കൊലപ്പെടുത്തിയ സിദ്ധാര്‍ത്ഥന്റെ മുഖം ആരും മറന്നിട്ടില്ല .   നിയമവും കോടതിയുമൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്നു കരുതുന്ന,  വിഭാഗമാണ് എസ്എഫ്‌ഐ. കക്ഷി രാഷ്‌ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തി ഇക്കൂട്ടരെ സിപിഎം സമ്പൂര്‍ണ്ണമായി സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇതില്‍ മുന്നില്‍നില്‍ക്കുന്നു. ഡോ. സരസുവിന് എസ്എഫ്‌ഐ തീര്‍ത്ത കുഴിമാടം പ്രതിഷ്ഠാപന കലയായി കാണുകയായിരുന്നല്ലോ സിപിഎം നേതൃത്വം.

 

ഇപ്പോള്‍ എസ്എഫ്‌ഐയുടെ അതിക്രമങ്ങളെ വിമര്‍ശിച്ച ബിനോയ് വിശ്വത്തിനെതിരെയും പ്രമുഖ സിപിഎം നേതാക്കള്‍ രംഗത്തു വന്നിരിക്കുകയാണ്. എന്നാൽ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും എസ്. എഫ് ഐ ക്ക് വേണ്ടത്ര പിന്തുണ ഇപ്പോൾ ലഭിക്കുന്നില്ല. അടുത്ത കാലത്ത്   ഗവർണറെ തടഞ്ഞ 7 എസ് എഫ് ഐ പ്രവർത്തകരുടെ പേരിൽ ശിക്ഷ കുറഞ്ഞ വകുപ്പുകൾ ചേർക്കണമെന്ന സർക്കാർ നിർദ്ദേശം ക്രമ സമാധാന വിഭാഗം അഡീഷണൽ ഡി.ജി. പിയും പിണറായി വിജയൻ സർക്കാരിന്റെ വിശ്വസ്തനായ എം.ആർ.അജിത് കുമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ തള്ളിയിരുന്നു. . ആർ എസ് എസ് പരിപാടിയിൽ പങ്കെടുക്കാൻ ഡൽഹിക്ക് പോയ ഗവർണറെ തടഞ്ഞതിൽ എന്താണ് തെറ്റന്ന്  മുഖ്യമന്ത്രി ചോദിച്ചിട്ടും ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ ഗൗനിച്ചതേയില്ല.

 

മൂന്നിടത്ത് ഗവർണറെ തടഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുകയും കാറിന് കേടുപാട് വരുത്തുകയും ചെയ്ത ഏഴ് എസ്.എഫ്.ഐക്കാർക്കെതിരെ 7 വർഷം തടവുശിക്ഷ കിട്ടാവുന്ന ഐ.പി.സി-124 അടക്കം വകുപ്പുകൾ ചുമത്തി. ഇതടക്കം ചുമത്തണമെന്ന് രാജ്ഭവൻ പൊലീസ് മേധാവിയോടും ചീഫ്സെക്രട്ടറിയോടും ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വകുപ്പുകളിൽ മാറ്റം വരുത്തിയത്.  സർക്കാർ നിർദ്ദേശം അനുസരിക്കാൻ കഴിയില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ സർക്കാരിനെ അറിയിച്ചു. രാഷ്ട്രപതിയെയും ഗവർണറെയും തടയുകയോ കൃത്യനിർവഹണം തടസപ്പെടുത്തുകയോ ചെയ്യുന്നതിന് ചുമത്തുന്ന വകുപ്പാണിത്.

 

കേരളത്തിലാദ്യമായാണ് ഇത് ചുമത്തുന്നത്. സംഘംചേരൽ, കലാപശ്രമം,പൊതുമുതൽ നശിപ്പിക്കൽ വകുപ്പുകളാണ് ആദ്യം ചുമത്തിയിരുന്നത്.പാളയം യൂണിവേഴ്സിറ്റി ലൈബ്രറിക്ക് മുന്നിൽ കാർ തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 7 പേർക്കെതിരെയാണ് ഐ.പി.സി-124 ചുമത്തിയത്. പ്രതികൾ കാറിന്റെ ചില്ലിലും ബോണറ്റിലും അടിച്ചതിലൂടെ 76,357രൂപയുടെ നഷ്ടമുണ്ടായി. എന്നാൽ പോലീസ്  സർക്കാരിനെതിരെ തിരിഞ്ഞപ്പോൾ സർക്കാർ അഭിഭാഷകനെ ഉപയോഗിച്ച് കളിക്കാനാണ് സർക്കാർ ശ്രമിച്ചത്. ഗവർണ്ണറെ തടഞ്ഞ കേസിൽ പ്രതികളായ എസ്എഫ്ഐ പ്രവർത്തകർക്കായി കോടതിയിൽ സർക്കാർ അഭിഭാഷകൻ  മലക്കം മറിഞ്ഞു.

 

ഗവർണ്ണർ നിർദ്ദേശിച്ച പ്രകാരം പ്രതികൾക്കെതിരെ ചേർത്ത 124 ആം വകുപ്പ് നിലനിൽക്കുമോ എന്ന് പ്രോസിക്യൂട്ടർ സംശയം പ്രകടിപ്പിച്ചു. പ്രോസിക്യൂഷൻറെ ചുവട് പിടിച്ച് പ്രതികളുടെ അഭിഭാഷകനും 124 നിലനിൽക്കില്ലെന്ന് വാദിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ വിദ്യാർത്ഥികളുടെ കാര്യം ഇപ്പോഴും പ്രതിസന്ധിയിലാണ്. സമരം ചെയ്യാൻ പറഞ്ഞ നേതാക്കളൊന്നും ഇവരെ സഹായിക്കാൻ ഇപ്പോൾ രംഗത്തില്ല. അനുഭവിക്കേണ്ടതെല്ലാം നേരിട്ട് അനുഭവിക്കാനാണ് ഉപദേശം.   യഥാർത്ഥത്തിൽ വിദ്യാർത്ഥികളെ ഗവർണർക്കെതിരെ ഇളക്കി വിടുന്നത് മുഖ്യമന്ത്രിയാണ്. ഗവർണർക്കെതിരെ നിരന്തരം സംസാരിക്കുമ്പോൾ മുഖ്യമന്ത്രി പറയുന്നതാണ് ശരിയെന്ന് കരുതുന്ന വിദ്യാർത്ഥികൾ ഗവർണർക്കെതിരെ തിരിയും.ഗവർണർ തന്റെ പദവിയുടെ പ്രാധാന്യം മനസിലാക്കി നിലപാട് സ്വീകരിക്കണമെന്നാണ്  മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. . സർക്കാർ നടത്തുന്നത് ധൂർത്തല്ലെന്നും അത് ആരാണ് ചെയ്യുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മനസിലാക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.

 

ഗവർണറുടെ സ്ഥാനത്തിരുന്ന് ചെയ്യുന്ന കാര്യങ്ങൾ ശരിയാണോയെന്ന് ആരിഫ് മുഹമ്മദ് ഖാൻ ആലോചിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. . അതായത് ഗവർണറെ വെറുതെ വിടാൻ മുഖ്യമന്ത്രി ഒരുക്കമല്ല. ഗവർണർക്കെതിരെ താൻ നിലപാട് കർശനമാക്കുന്നു എന്നതിന്റെ ആവർത്തനമാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. കേരളത്തിന്റെ പ്രശ്നങ്ങൾക്കൊപ്പം നിലനിൽക്കേണ്ടയാളാണ് ഗവർണറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കാനാണ് ഗവർണർ ഡൽഹിയിൽ പോയത്. ഗവർണർ സ്ഥാനത്തിരുന്ന് ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കേണ്ട പരിപാടിയാണോ അതെന്നും മുഖ്യമന്ത്രി ചോദിച്ചു. 

 

ഗവർണർ ഗവർണറായി നിൽക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിരട്ടി കളയാം എന്ന് കരുതേണ്ട. ആ സ്ഥാനത്ത് ഇരുന്നു കൊണ്ട് ചെയ്യാവുന്ന കാര്യങ്ങളെ ചെയ്യാവൂ. അവസരവാദത്തിന്റെ മൂർത്തീ ഭാവമാണ് ആരിഫ്‌ മുഹമ്മദ് ഖാൻ.  എന്നാൽ ഇതൊന്നും കേരളത്തോട് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.സർവകലാശാലകളിലെ സെനറ്റിലേക്ക് ഗവർണർ ആളുകളെ നിയമിച്ചത് ആര് തന്ന പട്ടിക പ്രകാരമാണെന്ന് അദ്ദേഹം ചോദിച്ചു. എന്തോ ആയുധങ്ങൾ കയ്യിൽ ഉണ്ടെന്നാണ് ഗവർണറുടെ ഭാവം. ഏത് രീതിയിലാണ് ഗവർണർ സർവകലാശാലയിൽ ആളുകളെ നിയമിച്ചതെന്ന് മുഖ്യമന്ത്രി. ആർഎസ്എസ് പറയുന്ന ആളുകളെയാണ് നിശ്ചയിക്കുന്നത്. ആർഎസ്എസ് എന്നത് നിങ്ങൾക്ക് യോഗ്യതയായിരിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി, കേരളത്തിലെ ജനങ്ങൾക്ക് അങ്ങനെയല്ലെന്നും പറഞ്ഞു. അതുകൊണ്ടുതന്നെ ഗവർണറെ തടഞ്ഞതിൽ ഒരു തെറ്റുമില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഭാവം.

 

ഇക്കാര്യം കോടതിയിൽ ഉന്നയിച്ച് സ്വന്തം പ്രവർത്തകരെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കുട്ടി കുരങ്ങൻമാരെ കൊണ്ട് ചുടു ചോർ വാരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.മറ്റൊരു സംസ്ഥാനത്തും ഗവർണർക്ക് നേരെ  ഇത്രയും രൂക്ഷമായ കടന്നാക്രമണം ഉണ്ടായിട്ടില്ല. ഗവർണറെ തടയുമ്പോൾ സ്വാഭാവികമായും പോലീസ് ഇടപെടും. അതിക്രമം നോക്കി നിന്നാൽ പോലീസിന്റെ പണി തെറിക്കും. ഏതെങ്കിലും  വിദ്യാർത്ഥികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഗവർണർ അതിന് മറുപടി പറയേണ്ടി വരുമെന്നാണ് സർക്കാർ പറയുന്നത്. ഗവർണറെ പ്രകോപിപ്പിച്ച് മനപൂർവം സംഘർഷമുണ്ടാക്കുകയാണ് ലക്ഷ്യം. അതായത് ഗവർണറെ  സമാധാനത്തോടെ  ജീവിക്കാൻ വിടില്ലെന്ന് ചുരുക്കം. 

സംഘർഷം ഉണ്ടായാൽ വിവാദങ്ങൾ വഴിമാറുമെന്ന് സർക്കാരിനറിയാം. നവകേരള സദസുമായി ബന്ധപ്പെട്ട് സർക്കാരിന്റെ  ഇമേജ് താറുമാറായപ്പോഴാണ് . വിവാദങ്ങൾ ഉണ്ടാകുമ്പോൾ അത് വഴി തിരിച്ചുവിടാൻ മുഖ്യമന്ത്രി ശ്രമിച്ചത്. .  എസ് എഫ് ഐ പ്രവർത്തകർ സർക്കാരിന്റെ ഹുഡായിപ്പിൽ ചെന്നു വീണാൽ നഷ്ടം  അവർക്ക് തന്നെയാണ്. ഗവർണർ കടുത്ത പ്രതിഷേധത്തിലാണ്. തനിക്ക് എതിരെ സംഘടിത നീക്കം നടക്കുന്നതായി ഗവർണർ വിശ്വസിക്കുന്നു. അതിനാൽ സർക്കാരിനെതിരെ കടുത്ത നടപടികളുമായി  ഗവർണർ മുന്നോട്ടു പോകും. എസ്. എഫ് ഐ യെ  നിയന്ത്രിക്കണമെന്ന  ആവശ്യം ഇടതു വിദ്യാർത്ഥി പ്രവർത്തകർ കൊലപ്പെടുത്തിയ സിദ്ധാർത്ഥിന്റെ മരണത്തോടെ സജീവമായതാണ്. എസ്. എഫ്. ഐ ക്കാർ  സംസ്ഥാനത്ത്  അഴിഞ്ഞാടുകയാണെന്ന കാര്യം ഇടത് നേതാക്കൾക്ക് പോലുമുണ്ട്.

 

ഇക്കഴിഞ്ഞ ദിവസം കൊയിലാണ്ടി ഗുരുദേവ കോളജ് പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കറിനെ എസ് എഫ് ഐ ക്കാർ മർദ്ദിച്ചിട്ടും പോലീസുകാർ നോക്കുകുത്തിയായി. എസ്.എഫ്. ഐ നേതാവിനെ മർദ്ദിച്ചെന്ന പരാതിയിൽ പ്രിൻസിപ്പലിനെതിരെ കേസെടുക്കാനുള്ള മണ്ടത്തരവും പോലീസ് കാണിച്ചു. രാജാവിനെക്കാൾ വലിയ രാജ ഭക്തിയാണ് ഇവിടെ ദൃശ്യമായത്. പ്രിൻസിപ്പലിന്റെ കാലു വെട്ടിയെടുക്കും എന്നായിരുന്നു പ്രസംഗം. എന്നിട്ട് അദ്ദേഹത്തിന്റെ നെഞ്ചത്ത് അടുപ്പു കൂട്ടുമെന്നും പ്രസംഗിച്ചു ഇക്കഴിഞ്ഞ തിരഞ്ഞടുപ്പിൽ തോറ്റ് തുന്നം പാടിയ  പാർട്ടി ഇതിൽ നിന്നും പാഠം പഠിച്ചില്ല. ഈ സാഹചര്യത്തിലാണ് കാമ്പസുകളിൽ നിന്നും ഈ രോഗത്തെ പിഴുതെറിയാൻ ഗവർണർ ആലോചിക്കുന്നത്. ഇത് ഗവർണറുടെ മാത്രം ആവശ്യമല്ല. കേരളത്തിന്റെ ആവശ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (4 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (6 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (6 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (7 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (7 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (7 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (10 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (10 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (10 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (10 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (11 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (11 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (11 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (11 hours ago)

Malayali Vartha Recommends