ശുചീകരണ തൊഴിലാളികളെ വിശിഷ്ടാതിഥികളുടെ കസരേകളിലിരുത്തി ആദരിച്ചു;വീണ്ടും ഞെട്ടിച്ച് സുരേഷ് ഗോപി കൈയ്യടിച്ച് കോഴിക്കോട് കളക്ടര്‍,ഒറ്റദിവസം കൊണ്ട് വൈറലായി ഈ ചേച്ചിമാര്‍,ആദരം ഏറ്റുവാങ്ങിയവരെല്ലാം വേദിയില്‍ വിശിഷ്ടാതിഥികള്‍ക്കായി ഒരുക്കിയ സീറ്റുകളില്‍ ഇരിക്കുക നിങ്ങളാണ് താരങ്ങളെന്ന് കേന്ദ്ര മന്ത്രി

വീണ്ടും ഞെട്ടിച്ച് സുരേഷ് ഗോപി കേന്ദ്ര മന്ത്രിയ്ക്ക് കൈയ്യടിച്ച് മലയാളി. എംഎല്‍എയും കേന്ദ്ര മന്ത്രിയും കളക്ടറും ഒക്കെ ഇരിക്കേണ്ട കസേരകളില്‍ ആ സാധാരണക്കാരായ സ്ത്രീകള്‍. അവരെ വേദിയിലേക്ക് ക്ഷണിച്ച് ആ കസേരകളില്‍ ഇരുത്തിയത് സുരേഷ് ഗോപി. മടിച്ച് നിന്ന അവരോട് ഇരിയ്ക്കിവിടയെന്ന് സുരേഷ് ഗോപിയുടെ സ്‌നേഹത്തോടെയുള്ള വാക്കുകള്‍. എല്ലാം ഒരു സ്വപ്‌നം പോലെയാണ് അവര്‍ക്ക് തോന്നിയത്. ഒറ്റദിവസം കൊണ്ട് താരങ്ങളായി മാറിയിരിക്കുകയാണ് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂള്‍ ശുചീകരണ വിഭാഗത്തിലെ ചേച്ചിമാരും ചേട്ടന്മാരും. വേദിയിലേക്ക് ക്ഷണിക്കുമ്പോഴേ ചേച്ചിമാര്‍ക്ക് പരിഭ്രമവും വിറയലും തുടങ്ങി. എന്നാല്‍ സുരേഷ് ഗോപി വിട്ടില്ല അദ്ദേഹം അവരോടൊപ്പം നിന്നു. ഇതോടെ വേദിയിലും സദസിലും ഉണ്ടായിരുന്നവരുടെ നിറഞ്ഞ കൈയ്യടി.
ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് സില്‍വര്‍ഹില്‍സ് പബ്ലിക് സ്‌കൂളില്‍ നടന്ന 'സ്വച്ഛത പഖ്വാഡാ' പ്രചാരണപരിപാടി ഇനിയാരും അത്രപെട്ടെന്നൊന്നും മറക്കില്ല. എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാകും ആ മുഖങ്ങള്‍. സില്‍വര്‍ഹില്‍സ് പബ്ലിക് സ്‌കൂള്‍ ശുചീകരണവിഭാഗത്തിലെ ജോലിക്കാര്‍ അങ്ങനെ മിന്നുംതാരങ്ങളായി. പിന്നില്‍ നില്‍ക്കേണ്ടവരല്ല ഏറെ മുന്നില്‍ നില്‍ക്കേണ്ടവരാണ് നിങ്ങളെന്ന് ശുചീകരണ തൊഴിലാളികളെ ഓര്‍മ്മിച്ചതാകട്ടെ സാക്ഷാല്‍ സുരേഷ് ഗോപിയും. ശുചിത്വമാര്‍ന്ന ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള പരിപാടിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ശുചീകരണവിഭാഗം ജീവനക്കാരെ ആദരിക്കാന്‍ തീരുമാനിച്ചത്. ആദരം ഏറ്റുവാങ്ങി ഇവര്‍ സ്റ്റേജില്‍ നില്‍ക്കെയാണ് പെട്ടെന്ന് കേന്ദ്രമന്ത്രിയുടെ അനൗണ്‍സ്‌മെന്റ് വന്നത് ആദരം ഏറ്റുവാങ്ങിയവരെല്ലാം വേദിയില്‍ വിശിഷ്ടാതിഥികള്‍ക്കായി ഒരുക്കിയ സീറ്റുകളില്‍ ഇരിക്കുക, നിങ്ങളാണ് ഇന്നത്തെ താരങ്ങള്‍.
എന്തുചെയ്യണമെന്നറിയാതെ അവര്‍ പരസ്പരം നോക്കി. എല്ലാവരും നോക്കിനില്‍ക്കാതെ വന്നിരിക്കൂ... പിന്നാലെവന്നൂ കേന്ദ്രമന്ത്രിയുടെ നിര്‍ബന്ധം. പതുക്കെവന്ന് സീറ്റുകളിലിരിക്കുമ്പോഴും മിക്കവരുടെയും മുഖത്ത് ഞെട്ടല്‍മാറിയിരുന്നില്ല. അപ്പോഴേക്കും സൂപ്പര്‍താരം വന്ന് എല്ലാവരുടെയും സീറ്റിന് പിന്നിലായിനിന്നു. മറ്റ് വിശിഷ്ടാതിഥികളെയും വിളിച്ചുനിര്‍ത്തി. അതിഥികള്‍ക്കൊപ്പം സന്തോഷവും സംഭ്രമവും നിറഞ്ഞ മുഖത്തോടെ സില്‍വര്‍ ഹില്‍സിന്റെ സ്വന്തം ചേട്ടനും ചേച്ചിമാരും ക്യാമറകളിലും മനസ്സുകളിലും നിറഞ്ഞു. കെ. പ്രബീഷ്, സി. റോജ, കെ. ബിന്ദു, പി.ടി. അജിത, എം. സിന്ധു, ടി.കെ. ഷീജ, സുമ ഉണ്ണികൃഷ്ണന്‍, കെ.പി. സുനിത, കെ.പി. ലിസി, കെ. സീന എന്നിവരാണ് ആദരമേറ്റുവാങ്ങിയ ജീവനക്കാര്‍.
കോഴിക്കോട് ബീച്ചില്‍ നടത്താന്‍ പോകുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും സുരേഷ് ഗോപി പറഞ്ഞു. മനോഹരമായ തീരമാണ് കോഴിക്കോട് ബീച്ച്. ആ ബീച്ചിനെ നമുക്ക് സുന്ദരമായി സൂക്ഷിക്കേണ്ടേ. ചിങ്ങം പിറന്നുകഴിഞ്ഞ്, വലിയ മഴ പോയാല്‍ ഒരുദിവസം ആ തീരം ശുചീകരിക്കാന്‍ നമുക്കൊന്നിച്ച് കൂടിക്കൂടേ. ഞാന്‍ വരും നിങ്ങളോടൊപ്പം ചേരാന്‍'' കേന്ദ്രമന്ത്രി സുരേഷ് ഗോപി ചോദിച്ചപ്പോള്‍ സദസ്സില്‍നിന്ന് ഹര്‍ഷാരവമുയര്‍ന്നു. ഒപ്പം ഞങ്ങളുണ്ടാവുമെന്ന മറുപടിയും. എം.കെ. രാഘവന്‍ എം.പി. അധ്യക്ഷനായി. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് തുടങ്ങിയ പ്രമുഖര്‍ ഉണ്ടായിരുന്ന വേദിയിലാണ് ശുചീകരണ തൊഴിലാളികള്‍ ആദരവ് ഏറ്റുവാങ്ങിയത്. കൂടാതെ സ്‌കൂളിലെ കുട്ടികളുമായും ഏറെ സംസാരിച്ചും ചെലവഴിച്ചുമാണ് സുരേഷ് ഗോപി മടങ്ങിയത്.
സുരേഷ് ഗോപിയുടെ പ്രവര്‍ത്തികള്‍ക്ക് നിറഞ്ഞ കൈയ്യടിയാണ്. സുരേഷ് ഗോപി നിങ്ങളൊരു മനുഷ്യനാണോ. മിന്നും താരമായിട്ടും ഉന്നത പദവിയിലിരിക്കുന്ന ഒരു മനുഷ്യനായിട്ടും നിങ്ങള്‍ എന്താണ് ഇങ്ങനെ മനുഷ്യാ. എന്നെ ഞെട്ടിച്ചുകൊണ്ടേ ഇരിക്കുകയാണ് ഈ മനുഷ്യന്‍.
എന്താണ് നിങ്ങളിങ്ങനെ അദ്ദേഹത്തിന്റെ ചില നിലപാടുകളോട് എതിര്‍പ്പുള്ള ആളാണ് ഞാന്‍. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോടും എതിര്‍പ്പുണ്ട് പക്ഷെ അദ്ദേഹം നല്ലത് ചെയ്താല്‍ അതിനെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യു. കാരണം സുരേഷ് ഗോപിയെന്ന മനുഷ്യനെയാണ് എനിക്കിഷ്ടം. സമൂഹത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന കുറേ മനുഷ്യരുണ്ട്. എന്നാല്‍ അവരില്‍ പലരും ഈ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നവരാണ്. നമുക്കറിയാം ശുചീകരണ തൊഴിലാളികള്‍ വളരെ തുച്ഛമായ പണമാണ് അവര്‍ക്ക് കിട്ടുന്നത്. നമ്മളില്‍ പലരും അവരെ ശ്രദ്ധിക്കുന്നത് പോലുമുണ്ടാകില്ല. എത്രയോ വലിയ ജോലിയാണ് അവര് ചെയ്യുന്നത്. അവരെ അത്രയും വലിയൊരു വേദിയില്‍ ആ സദസിലേക്ക് വിളിച്ച് വിശിഷ്ട വ്യക്തികള്‍ ഇരുന്ന കസേരയില്‍ പിടിച്ചിരുത്തി നിങ്ങളാണ് ഇന്നത്തെ വിശിഷ്ട വ്യക്തികള്‍ എന്നുപറയാന്‍ അദ്ദേഹം കാണിച്ച പ്രവര്‍ത്തിയെ അങ്ങേയറ്റം പ്രശംസിക്കേണ്ടതുണ്ട്.
എന്നാല്‍ ഇതിനിടയിലും കുത്തിത്തിരുപ്പുമായ് രംഗത്ത് വന്ന ചിലരുണ്ട്. അതെ സഖാക്കള്‍ തന്നെ സുരേഷ് ഗോപിയെന്ന് കേട്ടാലേ അവര്‍ക്ക് ചാണകം മാത്രമാണല്ലോ. സൈബര്‍ വെട്ടുകിളി കൂട്ടത്തിന്റെ പരിഹാസം ഉണ്ടായിരുന്നു. എന്തൊക്കെ പ്രഹസനമാണ് നിങ്ങല്‍ കാണിക്കുന്നതെന്ന്. ഇതൊക്കെ ആളാകാന്‍ വേണ്ടി ചെമ്പ് ഗോപി ചെയ്യുന്നതാണെന്ന്. ഇതുമാത്രമല്ല സുരേഷ് ഗോപി വിശിഷ്ട വ്യക്തികല്‍ക്കായ് ഒരുക്കിയ ചെയറില്‍ അല്ല അതുമാറ്റിച്ച് പ്ലാസ്റ്റിക് കസേരയിലാണ് ഇരുന്നത്. അതിനേയും ട്രോളി എളിമയുള്ളവനാണെന്ന് കാണിക്കാനാണോ പ്രഹസനമെന്ന്. എന്നാല്‍ നടുവേദന കാരണമാണ് അദ്ദേഹം ചെയര്‍ മാറ്റിച്ച് പ്ലാസ്റ്റിക് കസേരയില്‍ ഇരുന്നത്. അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം സംഘാടകര്‍ കസേര മാറ്റിനല്‍കുകയായിരുന്നു. വലിയ കസേരകള്‍ക്ക് നടുവിലെ ചെറിയ പ്ലാസ്റ്റിക് കസേര, കാര്യമറിയാത്തതിനാല്‍ എം.പി.യും എം.എല്‍.എ.യുമടക്കമുള്ളവര്‍ക്കിടയില്‍പ്പോലും ചര്‍ച്ചയുമായി. ഈ വീഡിയോകള്‍ പുറത്ത് വന്നപ്പോഴാണ് സിപിഎം സൈബര്‍ കൂട്ടം കഥകള്‍ മെനഞ്ഞ് കളത്തില്‍ വന്നത്.
ശുചീകരണ തൊഴിലാളികളെ ആദരിച്ച് വേദിയിലിരുത്തിയത് വെറും രാഷ്ട്രീയംകളിക്കലാണെന്നായിരുന്നു സൈബര്‍ കമ്മികളുടെ ക്യാപ്‌സൂള്‍. പിണറായി വിജയന്‍ ഇതുപോലെ ശുചീകരണ തൊഴിലാളികളെ വേദിയില്‍ കയറ്റി അദ്ദേഹത്തിന്റെ കസേരയില്‍ ഇരുത്തി ആദരിക്കുമോയെന്ന് സഖാക്കളുടെ വായടപ്പിക്കുന്ന മറുപടി കൊടുത്തു മലയാളി. പ്രഹസനത്തിന് വേണ്ടിയെങ്കിലും ദാസന്‍ അങ്ങനെ ചെയ്യുമോ സാറമ്മാരെ. ഒരു പരിപാടിക്ക് ചെന്നിട്ട് വേദിയിലേക്ക് കയറാന്‍ തുടങ്ങുമ്പോള്‍ അവിടെ നിന്ന എന്‍ സി സി കേഡറ്റിലെ ഒരു കുട്ടി കൈ കൊടുക്കാന്‍ ചെന്നപ്പോള്‍ ദേഷ്യത്തോടെ കൈ തട്ടിമാറ്റിയ ഐറ്റമാണ് കേരളം ഭരിക്കുന്ന മുഖ്യമന്ത്രി. ഇന്നേവരെ പിണരായി വിജയന്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ. നായനാര്‍,വി എസ്,ഉമ്മന്‍ ചാണ്ടി തുടങ്ങിയ നേതാക്കളെ അങ്ങനെ കണ്ടിട്ടുണ്ട് മലയാളി. പിണറായിയില്‍ നിന്ന് അതൊന്നും പ്രതീക്ഷിക്കരുത് മൂപ്പര് കോര്‍പറേറ്റികളുടേയും സിപിഎമ്മിന്റെയും മുഖ്യമന്ത്രി മാത്രമാണ്.
https://www.facebook.com/Malayalivartha

























