വികസനത്തിൽ ആരും രാഷ്ട്രീയം കലർത്തരുത്; കേരളത്തിന് ടൂറിസം വികസനത്തിൽ വളരെ വലിയ സാധ്യതകളാണുള്ളത്; അത് ശരിയായി ഉപയോഗിക്കാൻ ഇത്രയും നാളായിട്ടും കഴിഞ്ഞിട്ടില്ല;തുറന്നടിച്ച് കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി

കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി നിർണായകമായ ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ്. വികസനത്തിൽ ആരും രാഷ്ട്രീയം കലർത്തരുതെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.കേരള ടൂറിസം ഡെവലപ്മെന്റ് അസോസിയേഷൻ ഭാരവാഹികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് ടൂറിസം വികസനത്തിൽ വളരെ വലിയ സാധ്യതകളാണുള്ളത് .
അത് ശരിയായി ഉപയോഗിക്കാൻ ഇത്രയും നാളായിട്ടും കഴിഞ്ഞിട്ടില്ല. സ്പിരിച്വൽ ടൂറിസം മേഖലയ്ക്ക് വളരെ വലിയ സാധ്യതകളാണ് കേരളത്തിലുള്ളത് എന്നും അദ്ദേഹം പറഞ്ഞു . ടൂറിസം മേഖലയെ രാഷ്ട്രീയ, ജാതി-മത ചിന്തകൾക്ക് അതീതമായി വിപുലീകരിച്ച് മുന്നോട്ട് കൊണ്ടുപോകണമെന്നും പുതിയ സ്പിരിച്വൽ ടൂറിസം സർക്യൂട്ടുകൾ കേരളത്തിലും ദക്ഷിണേന്ത്യയിലും രേഖപ്പെടുത്തി അന്തർദേശീയ തലത്തിൽ മാർക്കറ്റ് ചെയ്യാൻ ടൂർ ഓപ്പറേറ്റർമാർ തയ്യാറാകണം എന്നും അദ്ദേഹം വ്യക്താക്കി.
https://www.facebook.com/Malayalivartha

























