എസ് എഫ് ഐയെ ന്യായീകരിക്കാന്‍ ഇറങ്ങിയ തോമസ് ഐസക് മേടിച്ച് കൂട്ടി;ക്യാമ്പസുകളില്‍ അക്രമം നടത്തിയല്ല അക്രമത്തെ ചെറുത്തും പ്രതിരോധിച്ചുമാണ് സംഘടന വളര്‍ന്നത്,ഉയര്‍ത്തിപ്പിടിക്കുന്ന ആശയത്തിന് വേണ്ടി ഉയിരു കൊടുക്കുന്ന സംഘടന,കത്തിക്കയറി വന്ന തോമാച്ചായന്റെ കനലങ്ങ് കെടുത്തി,താങ്ങാന്‍ ചെന്ന സഖാവിന് പുറംപൊളിയുന്ന അടി

എസ്എഫ്ഐക്ക് വേണ്ടി മുതിര്‍ന്ന നേതാക്കള്‍ വരിവരിയായി മെഴുകാന്‍ ക്യൂ നില്ക്കുന്നു. എകെ ബാലന്റെയും എംവി ഗോവിന്ദന്റെയും ഊഴം കഴിഞ്ഞു അടുത്തതായി കളത്തിലിറങ്ങിയിരിക്കുന്നത് തോമസ് ഐസക്. അങ്ങനെ തിരുത്തപ്പെടേണ്ടതായ തെറ്റുകളൊന്നും എസ് എഫ് ഐയുടെ ഭാഗത്ത് ഇല്ലെന്നാണ് തോമസ് ഐസക്കിന്റെ ന്യായീകരണ മെഴുകല്‍. ലേശം ഉളുപ്പുണ്ടോ സഖാവേ ഇങ്ങനെ ഈ ക്രിമിനലുകളെ ന്യായീകരിക്കാന്‍. പൂക്കോട് ഒരു വിദ്യാര്‍ത്ഥിയെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി എന്നിട്ടും ഈ സംഘടനയിലുള്ളത് പുണ്യാളന്മാരാണെന്ന്. എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി ആര്‍ഷോ നാല്‍പ്പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതി. മികച്ച മാതൃകയാണ് എസ്എഫ്ഐ സമൂഹത്തിന് കാണിച്ച് തരുന്നത്.
ഇപ്പോള്‍ എസ്എഫ്ഐക്കെതിരെ ആക്രോശങ്ങളും ഉപദേശങ്ങളും എല്ലാമായി മാധ്യമ ആരവങ്ങളോടെ എല്ലാവരുംകൂടി അങ്ങ് ഇറങ്ങാന്‍ ഇപ്പോള്‍ എന്തുണ്ടായി? രണ്ട് സംഭവങ്ങളുണ്ടായി. ഒന്ന്, കൊയിലാണ്ടി ഗുരുദേവ സെല്‍ഫിനാന്‍സിംഗ് കോളേജിലെ പ്രിന്‍സിപ്പല്‍ എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ പ്രസിഡന്റ് സ. അഭിനവിന്റെ ചെകിട് അടിച്ച് തകര്‍ത്തു. ഈ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്ത്തകന് ഇപ്പോഴും മെഡിക്കല്‍ കോളേജിലെ ചികിത്സയിലാണ്. കോളേജ് അഡ്മിഷന് ദിവസം വിദ്യാര്‍ത്ഥി സംഘടനകള്‍ പുതിയതായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ട സഹായം ചെയ്തുകൊടുക്കുകയും തങ്ങളുടെ സംഘടനയില്‍ ചേര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുക പതിവാണ്. പലയിടത്തും ഹെല്‍പ്പ് ഡെസ്കുകള്‍ തയ്യാറാക്കി ഇരിക്കാറുമുണ്ട്. ഇവിടെ ഇതു സംബന്ധിച്ച് പ്രിന്‍സിപ്പലുമായി തര്‍ക്കവും തുടര്‍ന്ന് സംഘര്‍ഷവുമുണ്ടായി. അതാണ് വിദ്യാര്‍ത്ഥി മര്‍ദ്ദനത്തില്‍ കലാശിച്ചത്. ഇതു സംബന്ധിച്ച് വ്യത്യസ്ത വസ്തുതാ വിവരണങ്ങളും അഭിപ്രായങ്ങളും ഉണ്ടാകാം. പക്ഷേ, എസ്എഫ്ഐക്കെതിരെ ഏകപക്ഷീയമായി ഒരു നരേറ്റീവ് ഉണ്ടാക്കുന്നതിനാണ് ശ്രമം.
രണ്ട്, കാര്യവട്ടം ക്യാമ്പസിലെ സംഘര്‍ഷവും സംഘട്ടനവും ഉണ്ടായി. ആരാണ് സൃഷ്ടിച്ചത്? നവാഗതരെ സ്വാഗതം ചെയ്യുന്നതിനു കാമ്പസ് അലങ്കരിച്ചുകൊണ്ടിരുന്ന എസ്എഫ്ഐ പ്രവര്‍ത്തകരെ പുറത്തുനിന്നും എത്തിയ കെ.എസ്.യുക്കാര്‍ ആക്രമിച്ചു. ഹോസ്റ്റല്‍ റീഡിംഗ് റൂം തകര്‍ത്തു. എന്നിട്ട് കാമ്പസിലെ ഇടിമുറിയില്‍ എസ്എഫ്ഐക്കാര്‍ കൊണ്ടുപോയി മര്‍ദ്ദിച്ചൂവെന്ന് കഥ. രാത്രി പുറത്തുനിന്നുവന്ന കെ.എസ്.യുക്കാരെ വിട്ടയക്കണമെന്നു പറഞ്ഞ് പൊലീസ് സ്റ്റേഷനു മുന്നില്‍ സംഘര്‍ഷം മൂര്‍ച്ഛിപ്പിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍. കൊയിലാണ്ടിയില്‍ കോളേജില്‍ പുറത്ത് നിന്നും വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ എത്തുന്നത് എസ്എഫ്ഐ ഭീകരത. കാര്യവട്ടത്ത് പുറത്ത് നിന്നും കെ.എസ്.യു പ്രവര്‍ത്തകര്‍ രാത്രി എത്തിയത് ജനാധിപത്യ സംരക്ഷണം ഇതാണ് വലതുപക്ഷ ആഖ്യാനം.
പറഞ്ഞു പറഞ്ഞ് എസ്എഫ്ഐ ആക്രമണം മൂലമാണ് കേരളത്തില്‍ നിന്നു വിദ്യാര്‍ത്ഥികള്‍ പുറത്തേക്ക് പലായനം ചെയ്യുന്നതെന്നു പറയാന്‍ വരെ ആളുണ്ടായി. എസ്എഫ്ഐക്കെതിരായി ഒരു പൊതുബോധം സൃഷ്ടിക്കുന്നതിന് വലിയൊരു ഐക്യമുന്നണി രൂപംകൊണ്ടിരിക്കുകയാണ്. അതില്‍ എബിവിപിയും ജമാഅത്ത് ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും വിദ്യാര്‍ത്ഥി സംഘടനകളുണ്ട്. ഈ വര്‍ഗ്ഗീയ വിഷങ്ങളോട് ഒപ്പം ചേരുന്നതിനു കെ.എസ്.യുവിനും എംഎസ്എഫിനും ഒരു മടിയുമില്ല. മേല്‍പ്പറഞ്ഞ രണ്ട് സംഭവങ്ങള്‍ അടിസ്ഥാനമാക്കി ഇവരോടൊപ്പം ചേരാന്‍ എഐഎസ്എഫ് തുനിയുന്നതിന്റെ രാഷ്ട്രീയം എന്ത്? കാമ്പസുകളില്‍ അക്രമം നടത്തിയല്ല എസ്എഫ്ഐ വളര്‍ന്നത്. അക്രമത്തെ ചെറുത്തും പ്രതിരോധിച്ചുമാണ്. പോലീസിന്റെ അകമഴിഞ്ഞ പിന്തുണയോടെ കാമ്പസിനകത്തും പുറത്തും അഴിഞ്ഞാടിയ ഗുണ്ടകളെയും അവരുടെ ഭരണസ്വാധീനത്തെയും അതിജീവിച്ചു വളര്‍ന്ന പ്രസ്ഥാനമാണത്. ഉയര്‍ത്തിപ്പിടിക്കുന്ന ആശയത്തിനുവേണ്ടി ഉയിരു കൊടുക്കാന്‍ മടിക്കാത്ത സഖാക്കളുടെ പോരാട്ടവീര്യമാണ് കാമ്പസുകളെ എസ്എഫ്ഐയുടെ കൊടിക്കീഴിലാക്കിയത്.
കേരളത്തിലെ കാമ്പസുകളില്‍ 35 എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. എന്റെ നേരെപ്പോലും പഠിക്കുന്ന കാലത്തു വധശ്രമം ഉണ്ടായിട്ടുണ്ട്. ഏതോ മഹാഭാഗ്യം കൊണ്ടാണ് ഞാന്‍ അന്ന് രക്ഷപ്പെട്ടത്. എന്നാല്‍ ഇതുവരെ ഒരു കെ.എസ്.യു പ്രവര്‍ത്തകരും പ്രതികാരമായിപ്പോലും വധിക്കപ്പെട്ടിട്ടില്ല. അവരുടെ ചോര എസ്എഫ്ഐയുടെ കൈകളില്‍ ഇല്ല. കൗമാരപ്രായത്തില്‍ അനശ്വര രക്തസാക്ഷികളായി അമരത്വം നേടിയ പ്രിയസഖാക്കളുടെ ഓര്‍മ്മകളുടെ വെളിച്ചമാണ് നിര്‍ഭയരായി വളരാനും സംഘടനാപ്രവര്‍ത്തനം നടത്താനും ഓരോ എസ്എഫ്ഐ സഖാവിനും പ്രചോദനമാകുന്നത്. ഇപ്പോഴത്തെ എസ്എഫ്ഐ വിരുദ്ധ ഹാലിളക്കം നടക്കുമ്പോള്‍ പ്രസിഡന്റ് അടക്കം എസ്എഫ്ഐ നേതാക്കള്‍ നീറ്റ്, നെറ്റ് അഴിമതിക്കെതിരെ സമരം ചെയ്ത് റിമാന്റിലാണ്. വിദ്യാഭ്യാസ രംഗത്തെ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കും കാവിവല്ക്കരണത്തിനുമെതിരെയുള്ള കേരളത്തിലെ സമരങ്ങളുടെ മുന്നില്‍ എസ്എഫ്ഐ ആണ്. തിരുത്തേണ്ടതായിട്ടൊന്നും എസ്എഫ്ഐയില്‍ ഇല്ലായെന്നു ഞാന്‍ കരുതുന്നില്ല. തെറ്റുകള്‍ തിരുത്തിത്തന്നെ പോകണം. അതിലും തര്‍ക്കമില്ല. ആ തിരുത്തലിന് മടിയുള്ള സംഘടനയല്ല എസ്എഫ്ഐ. പക്ഷേ, ഇപ്പോള്‍ നടക്കുന്ന മാധ്യമവേട്ട, അത്തരമൊരു തിരുത്തലിനു വേണ്ടിയല്ല. എസ്എഫ്ഐയെത്തന്നെ ഇല്ലാതാക്കുന്നതിനു വേണ്ടിയാണ്.
https://www.facebook.com/Malayalivartha

























