കൂടോത്ര പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് റഹിമിന്റെ പരിഹാസം;ട്രോളാന്‍ ചെന്ന സഖാവിനെ എടുത്തുടുക്കുന്നു,ദൈവമില്ലെന്ന് പറഞ്ഞിട്ട് പിണറായിയെ ദൈവമാക്കിയ സിപിഎം ഗീര്‍വാണം അടിക്കാന്‍ വരരുതേ,സൂര്യനെ തൊട്ടാല്‍ കരിഞ്ഞ് പോകുമെന്ന് വെച്ചലക്കിയ ഗോവിന്ദനെ പോയി ഉപദേശിക്ക്,വെറുതെ കേറിച്ചെന്ന് അടി ഇരന്ന് മേടിച്ചു

കൂടോത്ര പാര്‍ട്ടിയായി കോണ്‍ഗ്രസ് അധപതിച്ചെന്ന് പറഞ്ഞത് മാത്രമേ എ എ റഹീമിന് ഓര്‍മ്മയുള്ളു പിന്നെ എയറില്ക്കയറ്റി ഇടിയോട് ഇടി പൂരത്തെറിവിളി. കൂടോത്രം അടക്കം അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഡിവൈഎഫ്ഐ പ്രചാരണം നടത്തുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം. കോണ്‍ഗ്രസ് കൂടോത്ര പാര്‍ട്ടിയായെന്നും പ്രിയങ്ക ഗാന്ധിക്ക് കൂടോത്രം ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കാന്‍ രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. കെപിസിസി പ്രസിഡന്റിന്റെ അവസ്ഥ ഇതാണെങ്കില്‍ മണ്ഡലം പ്രസിഡന്റിന്റെയും മറ്റുള്ളവരുടെയും അവസ്ഥ എന്തായിരിക്കുമെന്നും റഹിമിന്റെ പരിഹാസം.
റഹിമേ ദൈവമില്ലെന്ന് പറയുന്ന നിങ്ങളുടെ പാര്‍ട്ടി പിണറായി വിജയനെ ദൈവമാക്കി വോട്ട് നക്കുന്ന ഏര്‍പ്പാട് ഏതായാലും ഇവിടെ ഇല്ലെന്ന് റഹിമിന് മറുപടി. വിജയനെ ദൈവമാക്കുന്നത് ഏതെങ്കിലും അണികളല്ല സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗം ബാലനും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളുമൊക്കെയാണ്. അതിനേക്കുറിച്ച് പാര്‍ട്ടിയോട് രണ്ടുവാക്ക് ചോദിക്കാന്‍ റഹിമിന് ധൈര്യമുണ്ടോ. പിണരായി വിജയന് വിദേശത്തക്ക് കുടുംബത്തോടെ ഉല്ലാസ യാത്ര പോയത് വിവാദയമായപ്പോള് ന്യായീകരിക്കാന്‍ വ്നന ബാലനാണ് 6 ദിവസം കൊണ്ട് ലോകം ുണ്ടാക്കിയ ദൈവം ഏഴാം നാള് വിശ്രമിച്ച കഥുമായി പിണരായിയെ കൂട്ടിക്കെട്ടിയത്. ദൈവം വിശ്രമിക്കാന്‍ വിദേശത്തേക്ക് പോയെന്ന്. പിന്നെ പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന് തള്ളിയത് പിണറായി സൂര്യനാണെന്ന്. ഇഡിയ്ക്കും എതിരാളികള്ക്കുമൊന്നും പിണറായിയെ തൊടാനാകില്ല അദ്ദേഹം സൂര്യനാണ് അടുത്തേക്ക് ചെല്ലുന്ന ശത്രുക്കള്‍ കരിഞ്ഞ് പോകുമെന്ന്. ദൈവമില്ലെന്നും സിപിഎമ്മില്‍ വ്യക്തിപൂജ ഇല്ലെന്നും പറയുന്നവരാണ് ഈ നാറിയ പണി കാണിക്കുന്നത്. ആദ്യം സ്വന്തം പാര്‍്ട്ടിയെ എന്നിട്ട് കോണ്‍ഗ്രസിനെ ചൊറിയാന്‍ വായെന്ന് മറുപടി. റഹിമിന്റെ വായിലെ പിരിവെട്ടി. വല്ല കാര്യവും ഉണ്ടായിരുന്നോ ചോദിച്ച് മേടിക്കാന്‍.
സംസ്ഥാനത്ത് എസ്എഫ്ഐ ഇടിമുറി നടത്തുന്നവരല്ലെന്നും ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം എംജി കോളേജില്‍ മാധ്യമങ്ങള്‍ പോകാത്തതെന്തെന്നും കേരളത്തിലെ കലാലയങ്ങളില്‍ വര്‍ഗീയ ശക്തികള്‍ കടന്നു വരാത്തത് എസ്എഫ്ഐ ഉള്ളതു കൊണ്ടാണെന്നും അധ്ദേഹം പറഞ്ഞു. എന്തെങ്കിലും പിശക് ഉണ്ടെങ്കില്‍ അത് പ്രായത്തിന്റേതാണ്. ബിനോയ് വിശ്വം വേറൊരു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായതിനാല്‍ അദ്ദേഹത്തിന് അഭിപ്രായ പ്രകടനം നടത്താം. അദേഹത്തിന്റെ പദവിക്ക് യോജിച്ചതാണോ ആ പ്രസ്താവന എന്ന് അദ്ദേഹം പരിശോധിക്കണം. പറഞ്ഞ കാര്യങ്ങള്‍ വസ്തുതാപരമാണോയെന്നും അദ്ദേഹം പരിശോധിക്കണം. ബിനോയ് വിശ്വത്തെ തിരുത്തുന്നതിന് അപ്പുറത്ത് ഇടതുപക്ഷത്തിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത് അദ്ദേഹം മനസിലാക്കണമെന്നും ഏറ്റുമുട്ടലിലേക്ക് പോകുന്നില്ലെന്നും റഹീം പറഞ്ഞു.
നീറ്റ് നെറ്റ് വിഷയത്തില്‍ ലക്ഷക്കണക്കിന് മാതാപിതാക്കള്‍ ആശങ്കയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവരെ നീറ്റ് യുജി കൗണ്‍സിലിങ് തുടങ്ങിയിട്ടില്ല. നിരുത്തരവാദപരമായ സമീപനമാണ് കേന്ദ്രത്തിന്റേത്. ഓരോ ദിവസവും വിദ്യാര്‍ത്ഥികളെ ആശങ്കയിലേക്ക് കേന്ദ്രം വലിച്ചെറിയുന്നു. രാജ്യത്ത് നീറ്റ് നെറ്റ് കുംഭകോണം പുറത്ത് വന്ന ശേഷം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അരക്ഷിതാവസ്ഥയിലാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ കുറ്റകരമായ അലംഭാവമാണ് കാണിക്കുന്നത്. അനിശ്ചിതത്വത്തിന്റെ പൊരിവെയിലത്താണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമുള്ളത്. രാജ്യവ്യാപകമായി ഈ സംഭവത്തില്‍ ഡിവൈഎഫ്ഐ വലിയ പ്രതിഷേധം സംഘടിപ്പിക്കും. യോജിക്കാന്‍ പറ്റുന്നവരെ എല്ലാം പ്രതിഷേധത്തിന്റെ ഭാഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























