നാണക്കേടായി കെഎസ്ഇബി... തിരുവമ്പാടിയിലെ കെഎസ്ഇബി സെക്ഷന്‍ ഓഫീസ് ആക്രമണത്തിന് പിന്നാലെ വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച സംഭവത്തില്‍ ആകെ നാണക്കേട്; മാതാപിതാക്കളെ കൊണ്ട് സത്യവാങ്മൂലത്തില്‍ ഒപ്പിടാന്‍ ശ്രമിച്ചത് നടന്നില്ല; അവസാനം നാണം കെട്ട് അജ്മലിന്റെ വീട്ടില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു

ക്രിമിനല്‍ കേസ് കെഎസ്ഇബി കൈകാര്യം ചെയ്ത് കറണ്ട് കണക്ഷന്‍ വിച്ഛേദിച്ച സംഭവത്തില്‍ കെഎസ്ഇബിക്ക് ആകെ നാണക്കേട്. പോലീസ് കൈകാര്യം ചെയ്യേണ്ട വിഷയത്തില്‍ കറണ്ട് കട്ട് ചെയ്യുകയല്ല വേണ്ടതെന്ന് ജനം വിലയിരുത്തി. കെഎസ്ആര്‍ടിസിയില്‍ നിന്നും മാറി വന്ന ബിജു പ്രഭാകറിന്റെ നിര്‍ദേശം വലിയ എതിര്‍പ്പായി.
അവസാനം തിരുവമ്പാടിയിലെ കെഎസ്ഇബി സെക്ഷന്‍ ഓഫീസ് ആക്രമണത്തിന് പിന്നാലെ പ്രതിയുടെ വീട്ടിലെ കണക്ഷന്‍ വിച്ഛേദിച്ച പ്രശ്‌നത്തിന് പരിഹാരമായി. 30 മണിക്കൂറിലേറെ സമയം റസാഖിനെയും കുടുംബത്തിനെയും ഇരുട്ടിലാക്കിയ ശേഷമാണ് കളക്ടറുടെ നിര്‍ദേശപ്രകാരം വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ചത്.
പോരാട്ടം വിജയം കണ്ടെന്നും എല്ലാവര്‍ക്കും നന്ദിയുണെന്നും അജ്മലിന്റെ പിതാവ് റസാഖ് മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാവര്‍ക്കും നന്ദി ഉണ്ടെന്ന് റസാഖിന്റെ ഭാര്യ മറിയം പറഞ്ഞു. കെഎസ്ഇബി ജീവനക്കാര്‍ക്കെതിരായി നല്‍കിയ പരാതിയുമായി മുന്നോട്ട് പോകുമെന്നും നിയമ പോരാട്ടം തുടരുമെന്നും മറിയം പ്രതികരിച്ചു.
വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ഓഫീസ് തല്ലി തകര്‍ക്കുകയും ചെയ്തു എന്ന കേസില്‍ സഹോദരങ്ങളായ അജ്മല്‍, ഫഹദ് എന്നിവര്‍ക്കെതിരെ പൊലീസ് നടപടി തുടരുന്നതിനിടെ കെഎസ്ഇബി സ്വീകരിച്ച കേട്ടുകേള്‍വിയില്ലാത്ത നടപടി വ്യാപക വിമര്‍ശനത്തിനാണ് വഴിവെച്ചത്. തിരുവമ്പാടി സ്വദേശി റസാക്കിന്റെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധമാണ് കെഎസ്ഇബി ഇന്നലെ ഉച്ചയോടെ വിച്ഛേദിച്ചത്. റസാക്കിന്റെ മക്കളായ അജ്മലും ഫഹദ് തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമിച്ചതിനെ തുടര്‍ന്നായിരുന്നു കെഎസ്ഇബിയുടെ തിടുക്കപ്പെട്ട ഈ തീരുമാനം.
എന്നാല്‍ മക്കള്‍ ചെയ്ത കുറ്റത്തിന് മാതാപിതാക്കളെ ശിക്ഷിക്കുന്ന കെഎസ്ഇബിയുടെ നടപടി വലിയ വിമര്‍ശനത്തിനും പ്രതിഷേധത്തിനും വഴിവെച്ചതോടെയാണ് തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ കെഎസ്ഇബി തീരുമാനിച്ചത്. അതിനിടെ, ഉദ്യോഗസ്ഥര്‍ ആക്രമിച്ചെന്ന അജ്മലിന്റെ അമ്മ മറിയത്തിന്റെ പരാതിയില്‍ രണ്ട് കെഎസ്ഇബി ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ്ഇബി ഉദ്യോഗസ്ഥരായ പ്രശാന്ത്, അനന്തു എന്നിവര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.
30 മണിക്കൂറിലേറെ സമയമാണ് അജ്മലിനേയും കുടുംബത്തേയും കെ എസ് ഇ ബി ഇരുട്ടിലാക്കിയത്. പോരാട്ടം വിജയം കണ്ടെന്നും എല്ലാവര്‍ക്കും നന്ദിയുണെന്നും അജ്മലിന്റെ പിതാവ് റസാഖ് പ്രതികരിച്ചു. ഇനി ഒരാള്‍ക്കും ഈ ഗതി വരരുതെന്നും വൈദ്യുതി ലഭിച്ചതില്‍ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും നന്ദി ഉണ്ടെന്ന് റസാഖിന്റെ ഭാര്യ മറിയവും പറഞ്ഞു.
കെ എസ് ഇ ബി ജീവനക്കാര്‍ക്കെതിരായി നല്‍കിയ പരാതിയുമായി മുന്നോട്ട് പോകുമെന്നും നിയമ പോരാട്ടം തുടരുമെന്നും മറിയം കൂട്ടിച്ചേര്‍ത്തു. അതേസമയം വൈദ്യുതി പുനഃസ്ഥാപിച്ചതോടെ മുദ്രാവാക്യം മുഴക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിച്ചു. കെ എസ് ഇ ബി മുട്ടുമടക്കിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് കെ എസ് ഇ ബി ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ഓഫീസ് തല്ലി തകര്‍ക്കുകയും ചെയ്തു എന്ന കേസില്‍ സഹോദരങ്ങളായ അജ്മല്‍, ഫഹദ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനിടെയാണ് കെ എസ് ഇ ബി വൈദ്യുതി വിച്ഛേദിച്ചത്. കെ എസ് ഇ ബി എം ഡിയുടെ നിര്‍ദേശപ്രകാരമയിരുന്നു നടപടി.
ഇത് വ്യാപക വിമര്‍ശനത്തിനാണ് വഴിവെച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അജ്മല്‍. അജ്മലിന്റെ പിതാവിന്റെ പേരിലാണ് വീട്ടിലെ വൈദ്യുതി കണക്ഷന്‍. ഇവരുടെ വീട്ടിലെ വൈദ്യുതി ബില്‍ അടയ്ക്കാതിരുന്നതോടെ മൂന്ന് ദിവസം മുന്‍പ് ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. ഇതിന് പിന്നാലെ അന്ന് വൈകീട്ടോടെ അജ്മല്‍ ബില്ലടച്ചിരുന്നു.
തുടര്‍ന്ന് വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കാനെത്തിയ ജീവനക്കാരെ അജ്മല്‍ കയ്യേറ്റം ചെയ്തു എന്നാണ് പരാതി. ഇതറിഞ്ഞ അസിസ്റ്റന്റ് എഞ്ചീനിയര്‍ പ്രശാന്ത് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ഇത് ചോദ്യം ചെയ്ത് ഇന്നലെ രാവിലെ കെഎസ്ഇബി ഓഫീസിലെത്തിയ അജ്മലും സഹോദരനും ചേര്‍ന്ന് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും ഓഫീസിലെ സാധനങ്ങള്‍ തര്‍ക്കുകയും ചെയ്തു എന്നാണ് പരാതി.
https://www.facebook.com/Malayalivartha

























