തുറന്നടിച്ച് ഗോവിന്ദന് മാസ്റ്റര്‍... പഠിച്ചിട്ടും പഠിച്ചിട്ടും തീരാതെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം; സഖാക്കള്‍ക്ക് പണത്തോട് ആര്‍ത്തി കൂടുന്നുവെന്ന് എംവി ഗോവിന്ദന്; എങ്ങനെ സാമ്പത്തിക നേട്ടം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാര്‍ട്ടിയിലേക്ക് വരുന്നത്

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും സിപിഎം ഇപ്പോഴും തോല്‍വിയുടെ പഠനം തുടരുകയാണ്. ഓരോ ദിവസം ഓരോ കാര്യങ്ങളാണ് പുറത്ത് വരുന്നത്. അവസാനം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാസ്റ്റര്‍ തന്നെ രംഗത്തെത്തി. സഖാക്കള്‍ക്ക് പണത്തോട് ആര്‍ത്തി കൂടുന്നുവെന്ന് എം വി ഗോവിന്ദന് മാസ്റ്റര്‍.
എങ്ങനെ സാമ്പത്തിക നേട്ടം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാര്‍ട്ടിയിലേക്ക് വരുന്നതെന്ന് എം വി ഗോവിന്ദന് വിമര്‍ശിച്ചു. തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുള്ള റിപ്പോര്‍ട്ടിംഗിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ രൂക്ഷ വിമര്‍ശനം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ താഴെത്തട്ടില്‍ നിന്നും പാര്‍ട്ടിക്ക് തന്ന കണക്കുകള്‍ പിഴച്ചത് ഗുരുതര വീഴ്ച്ചയാണെന്ന് എം വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
താഴെത്തട്ടിലുള്ള യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്ഷേത്രങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കരുതെന്നും എം വി ഗോവിന്ദന് പറഞ്ഞു. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കരുത്. പാര്‍ട്ടി അംഗങ്ങള്‍ പോയില്ലെങ്കിലും അനുഭാവികള്‍ ഇടപെടണം. വിശ്വാസികളെയും കൂടെ നിര്‍ത്തണമെന്നും ജനങ്ങളോട് വിനയത്തോടെ പെരുമാറണമെന്നും എം വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു. മരണവും വിവാഹവും ഉള്‍പ്പെടെ പ്രദേശത്തെ വിഷയങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ സജീവമായി നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയെ ജനങ്ങളില്‍നിന്ന് അകറ്റുന്ന ശൈലിയില്‍ തിരുത്തലുണ്ടാകുമെന്ന് എം.വി.ഗോവിന്ദന് പറഞ്ഞിരുന്നു. ശൈലിയില്‍ തിരുത്തല്‍ വരുത്തുമെന്നതിന്റെ അര്‍ത്ഥം മുഖ്യമന്ത്രിയുടെ ശൈലിയെക്കുറിച്ചല്ല. അദ്ദേഹത്തിന്റെ ശൈലി മാറ്റണമെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ലെന്നും ഗോവിന്ദന് പറഞ്ഞു. സംസ്ഥാന ഘടകത്തെ വിമര്‍ശിക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി.
ഇപ്പോഴത്തെ വിവാദങ്ങളില്‍ എസ്എഫ്ഐക്ക് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നു എം.വി.ഗോവിന്ദന് വ്യക്തമാക്കി. എസ്എഫ്ഐയുടെ മുന്നേറ്റത്തെ തടയാന്‍ ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നത്. സംസ്ഥാനത്തെ ഏതെങ്കിലും ഒരു കോളജിലെ ചില സംഭവങ്ങള്‍ കേരളത്തിലാകെയുള്ള സംഘടനാ ശൈലിയായി പര്‍വതീകരിക്കാനാണ് ചിലരൊക്കെ ശ്രമിക്കുന്നത്. മാധ്യമങ്ങളുടെ പ്രചാരവേല മാത്രമാണിതെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.
എസ്എഫ്ഐയെ തകര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ അവരുടെ എഡിറ്റോറിയല്‍ ലേഖനങ്ങള്‍ വരെ ഉപയോഗിക്കുന്നുവെന്നും ഗോവിന്ദന് ആരോപിച്ചു. എസ്എഫ്ഐയുടെ തെറ്റുകളെ ന്യായീകരിക്കുന്നില്ല. തെറ്റ് തിരുത്തി അവര്‍ മുന്നോട്ടു പോകുമെന്നും എസ്എഫ്ഐയെ പിന്തുണച്ചുകൊണ്ട് പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കി. നേരത്തെ എസ്എഫ്ഐയെ എം.വി.ഗോവിന്ദനും വിമര്‍ശിച്ചിരുന്നു. എസ്എഫ്ഐക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പാര്‍ട്ടി സെക്രട്ടറിയുടേയും നിലപാട് മാറ്റം.
അതേ സമയം കോഴിക്കോട് പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോക്കസിനെ കുറിച്ച് അന്വേഷണം വേണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മന്ത്രി സിപിഎം നേതൃത്വത്തിന് ഒരു മാസം മുന്‍പ് നല്കിയ പരാതിയുടെ വിവരമാണ് പുറത്തുവന്നത്. കോഴിക്കോട് ജില്ലാ കമ്മിറ്റിക്കാണ് പരാതി നല്‍കിയത്. സിഐടിയു ജില്ലാ ചുമതല വഹിക്കുന്ന നേതാവ് നേതൃത്വം നല്കുന്ന കോക്കസിനെ കുറിച്ച് അന്വേഷണം വേണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടത്. സംഭവത്തില്‍ കോഴിക്കോട് സിപിഎം ജില്ലാ നേതൃത്വം അന്വേഷണം നടത്തിയെങ്കിലും തുടര്‍ നടപടികള്‍ എന്താണെന്ന് വ്യക്തമല്ല.
പിഎസ്സി അംഗത്വം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയോട് പാര്‍ട്ടിയിലെ യുവ നേതാവ് 22 ലക്ഷം രൂപ കൈപ്പറ്റിയ സംഭവത്തില്‍ പാര്‍ട്ടിക്ക് പരാതി ലഭിച്ചതിന് പിന്നാലെയാണ് മന്ത്രിയും പരാതി നല്‍കിയതെന്നാണ് കരുതുന്നത്. കോഴ ആരോപണത്തില്‍ പ്രതിസ്ഥാനത്തുള്ള യുവനേതാവ് മന്ത്രി റിയാസിന്റെ പേര് പറഞ്ഞാണ് 60 ലക്ഷം രൂപ ചോദിച്ചത്. എന്നാല്‍ സിപിഎം പിഎസ്സി അംഗങ്ങളെ തീരുമാനിച്ചപ്പോള്‍ അതില്‍ ഈ വ്യക്തി ഉള്‍പ്പെട്ടിരുന്നില്ല. തുടര്‍ന്ന് പണം കൈപ്പറ്റിയ നേതാവ് ആയുഷില്‍ ഉയര്‍ന്ന പദവി വാഗ്ദാനം ചെയ്തെങ്കിലും അതും നടന്നില്ല. പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള പരാതിക്കാരന്, സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയതിന് പിന്നാലെ പ്രാഥമിക അന്വേഷണം നടത്തി സംഭവത്തില്‍ കഴമ്പുള്ളതായി കണ്ടെത്തി. പരാതി ജില്ലാ കമ്മിറ്റിക്ക് കൈമാറിയിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടക്കട്ടെയെന്നാണ് മന്ത്രി റിയാസിന്റെയും നിലപാടെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
https://www.facebook.com/Malayalivartha

























