മുതലപ്പൊഴിയില്‍ വീണ്ടും അപകടം... ബോട്ട് മറിഞ്ഞ് കടലിലേക്ക് വീണ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി, ഇന്ന് പുലര്‍ച്ചെയാണ് അപകടം

മുതലപ്പൊഴിയില്‍ വീണ്ടും അപകടം... ബോട്ട് മറിഞ്ഞ് കടലിലേക്ക് വീണ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി, ഇന്ന് പുലര്‍ച്ചെയാണ് അപകടം
പെരുമാതുറ സ്വദേശി ഷാക്കിറിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് ഇന്ന് പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്.വള്ളത്തിലെ വലകള്‍ കടലിലേക്ക് പോയതിനെ തുടര്‍ന്ന് അത് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. ബോട്ടിലുണ്ടായിരുന്നവര്‍ കടലിലേക്ക് വീഴുകയായിരുന്നു.
തുടര്‍ന്ന് ഉടന്‍ തന്നെ ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് മറ്റുള്ളവരെയും രക്ഷപ്പെടുത്തി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. 11 പേരാണ് ബോട്ടിലുണ്ടായിരുന്നത്. കടലില്‍ വീണ 11 പേരെയും രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























