ചോദ്യം ചെയ്യലിനിടയിലും നാസറിനെ തേടി അനിലിന്റെ കോൾ..! ലാസ്റ്റ് സീനിൽ ഒളിഞ്ഞിരുന്ന ചതി..ഏത് വിമാനത്താവളത്തിൽ എത്തിയാലും അനിലിനെ പിടികൂടാൻ പോലീസ്

മാന്നാർ ഇരമത്തൂരിലെ കല വധക്കേസിൽ ശക്തമായ തെളിവുകളുടെ അഭാവം കേസിനെ ദുർബലപ്പെടുത്തിയേക്കുമെന്ന് നിയമ വിദഗ്ധർ. സെപ്റ്റിക് ടാങ്കിൽ മറവുചെയ്ത മൃതദേഹം കലയുടേതാണെന്നു തെളിയിക്കാൻ തക്ക അവശിഷ്ടങ്ങൾ കിട്ടിയിട്ടില്ല. ഇത് അന്വേഷണത്തിനു വലിയ വെല്ലുവിളിയാണ്.
കലയുടെ മൃതദേഹമാണെന്നു ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിച്ചാലേ കേസിന്റെ മുന്നോട്ടു പോക്കിനെ സഹായിക്കൂ. 15 വർഷം മുൻപു നടന്ന കൊലപാതകമായതിനാൽ പല തെളിവുകളും നശിപ്പിക്കപ്പെട്ടിരിക്കാനും സാധ്യതയുണ്ട്.
വിദേശത്തുള്ള ഒന്നാംപ്രതി അനിലിനെ വരുത്തി ചോദ്യം ചെയ്യണം. പ്രതിയെ നാട്ടിലെത്തിക്കാൻ ഒട്ടേറെ നടപടിക്രമങ്ങളുണ്ട്. ദൃക്സാക്ഷികളില്ലാത്ത കേസിൽ പോലീസ് പ്രയോഗിക്കുന്ന ലാസ്റ്റ് സീൻ തിയറിയും (അവസാനം കാണപ്പെട്ടയിടം) ഈ കേസിൽ പ്രയോഗിക്കാൻ തക്ക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും നിയമവൃത്തങ്ങൾ പറയുന്നു. കൊല്ലപ്പെട്ടയാളെയും പ്രതിയെയും ഒരു സ്ഥലത്ത് ഒരുമിച്ചു കണ്ടെന്നും അതിനുശേഷം കൊല്ലപ്പെട്ടയാളെ കണ്ടിട്ടില്ലെന്നു വ്യക്തമാക്കുന്ന മൊഴി ലഭിക്കാത്തതും പോലീസിനെ കുഴക്കുന്നു.
https://www.facebook.com/Malayalivartha

























