സങ്കട കാഴ്ചയായി.... വടകര സാന്‍ഡ് ബാങ്ക്സ് അഴിമുഖത്തിനുസമീപത്തായി മീന്‍പിടിക്കുന്നതിനിടെ മലപ്പുറം സ്വദേശിയെ കടലില്‍ കാണാതായി....യുവാവിനായി തെരച്ചില്‍ തുടരുന്നു

വടകര സാന്‍ഡ് ബാങ്ക്സ് അഴിമുഖത്തിനുസമീപത്തായി മീന്‍പിടിക്കുന്നതിനിടെ മലപ്പുറം സ്വദേശിയെ കടലില്‍ കാണാതായി....യുവാവിനായി തെരച്ചില്‍ തുടരുന്നു
വടകര സാന്‍ഡ് ബാങ്ക്സ് അഴിമുഖത്തിനുസമീപം മീന്‍പിടിക്കുന്നതിനിടെ മലപ്പുറം സ്വദേശിയെ കടലില്‍ കാണാതായി. ചേളാരി കാളംബ്രാട്ടില്‍ വീരാന്‍കുട്ടിയുടെ മകന് മുഹമ്മദ് ഷാഫി(42)യെയാണ് കാണാതായത്. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്. മുഹമ്മദ് ഷാഫിക്കായി തിരച്ചില്‍ തുടരുന്നു.
ചേളാരിയില്‍ നിന്നെത്തിയ പുഴ മത്സ്യത്തൊഴിലാളികളായ അഞ്ചംഗസംഘം സാന്‍ഡ് ബാങ്ക്സിന് എതിര്‍വശത്തു നിന്ന് വീശുവല ഉപയോഗിച്ച് മീന്‍പിടിക്കുകയായിരുന്നു. ഇതിനിടെ വല കടലിലേക്ക് ആഴ്ന്നപ്പോള്‍ മുഹമ്മദ് ഷാഫി തിരിച്ചുവലിക്കാനായി ശ്രമിക്കവേ ശക്തമായ ഒഴുക്കില്‍പ്പെട്ടു.
കയര്‍ എറിഞ്ഞുകൊടുത്ത് രക്ഷപ്പെടുത്താന്‍ കൂടെയുള്ളവര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മറ്റു മത്സ്യത്തൊഴിലാളികള്‍ അടുത്തെത്തിയപ്പോഴേക്കും മുഹമ്മദ് ഷാഫി ആഴത്തില്‍ മുങ്ങിപ്പോയിരുന്നു. ഷാഫിക്കായി നടത്തിയ തിരച്ചിലിനെ കാലാവസ്ഥ പ്രതികൂലമായി ബാധിച്ചു.
"
https://www.facebook.com/Malayalivartha

























