പട്ടാമ്പി റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിന്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

പട്ടാമ്പി റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിന്‍ ഇടിച്ചു യുവതി മരിച്ചു. തമിഴ്നാട് വില്ലുപുരം സ്വദേശി മൂപ്പന്നൂര്‍ കോവിലില്‍ സുമതിയാണു (40) മരിച്ചത്. ജോലിക്കു പോകാനായി റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം നടന്നത്.
ചെന്നൈയില്‍നിന്നു പാലക്കാട് വഴി മംഗലാപുരത്തേക്കുപോയ വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസാണു യുവതിയെ ഇടിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha

























