ഒടുവില്‍ കണ്ടെത്തി....വടകര കോട്ടത്തുരുത്തി പുഴയില്‍ അഴിമുഖത്തിനു സമീപം മീന്‍പിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി... ആ കാഴ്ച ഏവരേയും കണ്ണീരിലാഴ്ത്തി

ഒടുവില്‍ കണ്ടെത്തി....വടകര കോട്ടത്തുരുത്തി പുഴയില്‍ അഴിമുഖത്തിനു സമീപം മീന്‍പിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി... ആ കാഴ്ച ഏവരേയും കണ്ണീരിലാഴ്ത്തി.
ചേളാരി സ്വദേശി മുഹമ്മദ് ഷാഫിയുടെ (42) മൃതദേഹമാണ് മിനി ഗോവ ബീച്ചില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ എട്ടുമണിക്കാണു ഷാഫി ഒഴുക്കില്‍പ്പെട്ടത്. മലപ്പുറം ചേളാരിയില്‍നിന്ന് 5 പേരടങ്ങിയ സംഘത്തിനൊപ്പമാണു ഷാഫി ഉണ്ടായിരുന്നത്.
മത്സ്യബന്ധനം നടത്തുന്നതിനിടയില്‍ വല ആഴ്ന്നു വലിക്കാനായി ശ്രമിക്കുമ്പോഴാണു ഒഴുക്കില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന ആള് കയര്‍ നല്കി രക്ഷിക്കാനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തൊട്ടടുത്തുണ്ടായിരുന്ന വള്ളത്തിലെ മത്സ്യത്തൊഴിലാളികള്‍ അടുത്തെത്തുമ്പോഴേക്കും ഷാഫി മുങ്ങിപ്പോയിരുന്നു. തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. രാവിലെ ഒന്‍പതോടെ മൃതദേഹം തീരത്തടിയുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























