പി.എസ്.സി അംഗങ്ങളെ കുറയ്ക്കണമെന്ന് ചെറിയാന് ഫിലിപ്പ്

സര്‍ക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്ന സാമൂഹ്യ ദുര്‍വ്യയമായ പി.എസ്.സി അംഗങ്ങളുടെ എണ്ണം കുറയ്ക്കണം.
ഉന്നത ഭരണഘടനാ സ്ഥാപനമായ കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനില്‍ മൂന്നുപേരുടെ സ്ഥാനത്ത് ഇപ്പോള്‍ ഇരുപത്തിയൊന്ന് പേരാണുള്ളത്. മുന്നണി സംവിധാനത്തില്‍ ചെറിയ ഘടകകക്ഷികള്‍ക്കും അംഗത്വം വീതം വെയ്ക്കണ്ടി വന്നതു കൊണ്ടാണ് അംഗ സംഖ്യ പലപ്പോഴായി കൂട്ടേണ്ടി വന്നത്.
മന്ത്രിമാരേക്കാളും ചീഫ് സെക്രട്ടറിയേക്കാളും ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഉള്ളതു കൊണ്ടാണ് പി.എസ്.സി അംഗത്വം ഒരു കച്ചവട ചരക്കായി മാറിയത്. ലക്ഷങ്ങള്‍ കൊടുത്ത് അംഗത്വം നേടുന്നവര്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ലക്ഷങ്ങള്‍ ഈടാക്കിയാണ് കൊള്ളലാഭം നേടുന്നത്.
എഴുത്തു പരീക്ഷകളും വാചാ പരീക്ഷകളും കഴിഞ്ഞ് അര്‍ഹത നേടുന്നവരുടെ റാങ്ക് ലിസ്റ്റുകള്‍ പോലും റദ്ദാക്കുന്ന പി.എസ്.സി യുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























