Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

സിപിഐ സംസ്ഥാന സെക്രട്ടറിയും എൽഡിഎഫിന്റെ മുതിർന്ന നേതാവുമായ ബിനോയ്‌ വിശ്വം എന്ത് പ്രസ്താവന നടത്തണമെന്നതിന് എഎ റഹീമിന്റെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് എഐവൈഎഫ്....ബിനോയ്‌ വിശ്വം എസ്എഫ്ഐയുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനം പൊതുസമൂഹത്തിന്റെ വികാരമാണെന്നും എഐവൈഎഫ് ....

08 JULY 2024 12:57 PM IST
മലയാളി വാര്‍ത്ത

സിപിഐ സംസ്ഥാന സെക്രട്ടറിയും എൽഡിഎഫിന്റെ മുതിർന്ന നേതാവുമായ ബിനോയ്‌ വിശ്വം എന്ത് പ്രസ്താവന നടത്തണമെന്നതിന് എഎ റഹീമിന്റെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് എഐവൈഎഫ്.

ബിനോയ്‌ വിശ്വം എസ്എഫ്ഐയുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനം പൊതുസമൂഹത്തിന്റെ വികാരമാണെന്നും എഐവൈഎഫ് പറഞ്ഞു. ഇടതുപക്ഷത്തിനെതിരായി ആസൂത്രിതമായ ആക്രമണങ്ങൾ വലതുപക്ഷവും മാധ്യമങ്ങളും നടത്തുന്ന സാഹചര്യത്തിൽ എസ്എഫ്ഐയുടെ പേരിൽ ചില ക്രിമിനലുകൾ നടത്തുന്ന അക്രമപ്രവർത്തനങ്ങൾ വലിയ രീതിയിൽ ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുന്നുണ്ടെന്നും ഇത് തിരുത്തുവാൻ എസ്എഫ്ഐ തയ്യാറാകണമെന്നാണ് ബിനോയ്‌ വിശ്വം ആവശ്യപ്പെട്ടതെന്നും എഐവൈഎഫ് പറഞ്ഞു.

വിമർശനം ഉൾക്കൊണ്ട് എസ്എഫ്ഐയുടെ രീതികളില്‍ പരിഷ്‌ക്കരണത്തിന് ആഹ്വാനം നൽകാതെ ബിനോയ്‌ വിശ്വത്തിനെതിരെ ആരോപണം ഉന്നയിക്കുന്ന എഎ റഹീം എംപി യുടെ നിലപാട് അത്യന്തം പ്രതിഷേധാർഹമാണെന്ന് പറഞ്ഞ എഐവൈഎഫ് ഇടതുപക്ഷം കൂടുതൽ തിരുത്തലുകൾക്ക് വിധേയമാകേണ്ട കാലഘട്ടത്തിൽ ബിനോയ്‌ വിശ്വത്തിന്റെ അഭിപ്രായ പ്രകടനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നും പറഞ്ഞു.

നേരത്തെ, ബിനോയ് വിശ്വത്തിന്റെ എസ്എഫ്ഐ വിമർശനങ്ങളിൽ വസ്തുതകളില്ലെന്നും വിമർശനങ്ങളെപ്പോഴും വസ്തുതാപരവും ക്രിയാത്മകവുമായിരിക്കണമെന്നും എഎ റഹീം എംപി പറഞ്ഞിരുന്നു. ബിനോയ് വിശ്വം മറ്റൊരു പാർട്ടിയുടെ സെക്രട്ടറിയാണ്. ആ തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അങ്ങനെയൊരു സ്ഥാനത്തിരുന്ന് പറയേണ്ടതാണോ അദ്ദേഹം പറഞ്ഞതെന്ന് ആത്മപരിശോധന നടത്തണമെന്നും എഎ റഹിം പറഞ്ഞിരുന്നു.

 

 

 

ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ മൂന്ന് ദിവസം നീളുന്ന സിപിഐയുടെ സംസ്ഥാന നേതൃ യോഗം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും മുഖ്യമന്ത്രിയുടെ ശൈലിയിലും മുന്നണി നേതൃത്വത്തിന്റെ പിടിപ്പുകേടിലും അതിരൂക്ഷ വിമര്‍ശനങ്ങളാണ് ജില്ലാ നേതൃയോഗങ്ങളില്‍ ഉയര്‍ന്നിരുന്നത്. ഈ വിമര്‍ശനം തുടരുമോ എന്നതാണ് അറിയേണ്ടത്.

തിരുത്തല്‍ ശക്തിയാകാന്‍ കഴിയുന്നില്ല എന്ന വിമര്‍ശനം സിപിഐ സംസ്ഥാന നേതൃത്വവും നേരിടുന്നുണ്ട്. ഇതെല്ലാം സംസാഥാന നേതൃയോഗങ്ങളിലും ആവര്‍ത്തിക്കും. ഇന്ന് സംസ്ഥാന എക്‌സിക്യൂട്ടീവും , തുടര്‍ന്നുള്ള രണ്ട് ദിവസം സംസ്ഥാന കൗണ്‍സിലും ആണ് ചേരുന്നത്. സിപിഎം യോഗങ്ങളില്‍ ഉണ്ടായതിനെക്കാള്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ സര്‍ക്കാരും സിപിഎമ്മും സിപി ഐ നേതൃയോഗങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയിലെ മാറ്റം,സര്‍ക്കാരിന്റെ മുന്‍ഗണന പട്ടിക, എസ്എഫ്‌ഐ അടക്കമുള്ള വര്‍ഗ്ഗ ബഹുജന സംഘടനകള്‍ ഉണ്ടാക്കുന്ന പ്രതിസന്ധി അടക്കം സിപിഐയുടെ സംസ്ഥാന നേതൃയോഗങ്ങളില്‍ ഉയര്‍ന്നുവരും. സി.പി.ഐ പഴയതുപോലെ തിരുത്തല്‍ ശക്തിയാകുന്നില്ലെന്ന വിമര്‍ശനത്തിന് നേതൃത്വം യോഗത്തില്‍ മറുപടി നല്‍കിയേക്കും. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ചേര്‍ന്ന സി.പി.എമ്മിന്റെ ജില്ലാ നേതൃയോഗങ്ങളിലും മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്.

സി.പി.എം യോഗങ്ങളില്‍ ഉണ്ടായതിനേക്കാള്‍ രൂക്ഷ വിമര്‍ശനങ്ങള്‍ സര്‍ക്കാരും സി.പി.എമ്മും, സി.പി.ഐ നേതൃയോഗങ്ങളില്‍ പ്രതീക്ഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയിലെ മാറ്റം, സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടിക, എസ്.എഫ്.ഐ അടക്കമുള്ള വര്‍?ഗ ബഹുജന സംഘടനകള്‍ ഉണ്ടാക്കുന്ന പ്രതിസന്ധി അടക്കം സി.പി.ഐയുടെ സംസ്ഥാന നേതൃയോഗങ്ങളില്‍ ഉയര്‍ന്നുവരും.

ഭരണം നിലനിര്‍ത്തണമെങ്കില്‍ കടുത്ത തീരുമാനം വേണമെന്നും അതുണ്ടാക്കാന്‍ നിലവിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റം വേണമെന്നുമാണ് സി.പി.ഐ നേതാക്കള്‍ക്ക് പൊതുവേ ഉള്ള അഭിപ്രായം. അതേസമയം കഴിഞ്ഞ ദിവസം സഖാക്കള്‍ക്ക് പണത്തോട് ആര്‍ത്തിയാണ്. സാമ്പത്തികനേട്ടമെന്ന ലക്ഷ്യത്തോടെയാണ് പലരും പാര്‍ട്ടിയിലേക്ക് വരുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ വിമര്‍ശിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ താഴെത്തട്ടില്‍നിന്ന് പാര്‍ട്ടിക്കുലഭിച്ച വോട്ടുകണക്കുകള്‍ തെറ്റി. ഇത് ഗുരുതരവീഴ്ചയാണെന്നും സംസ്ഥാനസെക്രട്ടറി ചൂണ്ടിക്കാട്ടി. ജില്ലയിലെ പ്രദേശികനേതാക്കള്‍ക്കുള്ള റിപ്പോര്‍ട്ടിങ്ങാണ് എ.കെ.ജി. സെന്ററില്‍ നടത്തിയത്.

 

 

 

പാര്‍ട്ടിയംഗങ്ങള്‍ ക്ഷേത്രകാര്യങ്ങളില്‍ സജീവമാകണമെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍. ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ മുതല്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെയുള്ളവര്‍ക്ക് ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്നുള്ള പാര്‍ട്ടി തീരുമാനങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുമ്പോഴാണ് എം.വി. ഗോവിന്ദന്റെ നിര്‍ദേശം.

ക്ഷേത്രങ്ങളില്‍നിന്നും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍നിന്നും വിട്ടുനില്‍ക്കരുത്. പാര്‍ട്ടിയംഗങ്ങള്‍ പോയില്ലെങ്കിലും അനുഭാവികള്‍ ക്ഷേത്രകാര്യങ്ങളില്‍ ഇടപെടണം. വിശ്വാസികളെ കൂടെനിര്‍ത്തണം. താഴെത്തട്ടിലെ നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും വിമര്‍ശനമുണ്ടായി.

 


സഖാക്കൾക്ക് പണത്തോട് ആർത്തിയാണെന്ന വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എങ്ങനെ സാമ്പത്തിക നേട്ടമുണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാർട്ടിയിലേക്ക് വരുന്നത്. തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടിങ്ങിലാണ് സംസ്ഥാന സെക്രട്ടറിയുടെ രൂക്ഷ വിമർശനം. നേരത്തെയും സമാനമായ വിമർശനം എം വി ഗോവിന്ദൻ ഉന്നയിച്ചിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ താഴെത്തട്ടിൽ നിന്ന് പാർട്ടിക്ക് തന്നെ കണക്കുകൾ പിഴച്ചത് ഗുരുതര വീഴ്ചയാണ്. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കരുത്. പാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ ക്ഷേത്രങ്ങളിൽ ഇടപെടണം. വിശ്വാസികളെയും കൂടെ നിർത്തണം. ജനങ്ങളോട് വിനയത്തോടെ പെരുമാറണം. മരണവും വിവാഹവും ഉൾപ്പെടെ പ്രദേശത്തെ വിഷയങ്ങളിൽ പാർട്ടി അംഗങ്ങൾ സജീവമായി നിൽക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

പ്രത്യേകിച്ചൊരു തൊഴിലോ മറ്റു മാര്‍ഗങ്ങളോ ഇല്ലാത്തവര്‍ പെട്ടെന്ന് വലിയ സമ്പന്നരായി തീരുന്ന പ്രവണത പാര്‍ട്ടിയില്‍ കണ്ടുവരുന്നതായി എം വി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. പുതുതായി പാര്‍ട്ടിയില്‍ എത്തുന്നവരുടെ സമ്പത്ത് ഏതാനും വര്‍ഷംകൊണ്ട് വന്‍തോതില്‍ വര്‍ധിക്കുകയാണെന്നും അത്തരക്കാരെ കണ്ടെത്തി കര്‍ശനമായ നടപടിയെടുക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. സഹകരണ സ്ഥാപനങ്ങളില്‍ ചിലര്‍ തുടര്‍ച്ചയായി ഭാരവാഹികള്‍ ആവുന്നതും ഇത്തരത്തിലുള്ള ദോഷം ഉണ്ടാക്കുന്നുണ്ടെന്ന് എം വി ഗോവിന്ദന്‍ ചൂണ്ടികാട്ടി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ക്ക് വേണ്ടി കരുനാഗപള്ളിയില്‍ ചേര്‍ന്ന മേഖലാ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

 

 

 

തെറ്റുതിരുത്തല്‍ രേഖ എല്ലാതലത്തിലും നടപ്പാക്കാന്‍ കഴിഞ്ഞില്ല. മെറിറ്റ് മറികടന്നുള്ള സ്ഥാനക്കയറ്റം പാര്‍ട്ടിയില്‍ തുടരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണന ഏത് വിഭാഗങ്ങള്‍ക്കായിരിക്കണമെന്നു പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിക്കും. ഇരുപതോളം ജനവിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം ലഭിക്കാതെ പോയി. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതും പാനൂരിലെ ബോംബ് സ്‌ഫോടനവും തിരിച്ചടിയായി എന്നും എം വി ഗോവിന്ദന്‍ നിരീക്ഷിച്ചിരുന്നു. നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ എസ്എന്‍ഡിപി യോഗത്തെ സംഘപരിവാറിന്റെ കയ്യിലാക്കാന്‍ അനുവദിക്കരുത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ക്ഷേത്രസമിതികളിലും മറ്റും സജീവമായി ഈ നീക്കം തടയണം. ജനങ്ങളെ മനസ്സിലാക്കുന്നതില്‍ പാര്‍ട്ടി നേതാക്കള്‍ക്കും ഘടകങ്ങള്‍ക്കും വലിയ പിഴവു പറ്റിയെന്നും ഗോവിന്ദന്‍ വിമർശിച്ചിരുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (4 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (6 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (6 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (6 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (7 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (7 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (10 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (10 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (10 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (10 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (10 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (10 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (11 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (11 hours ago)

Malayali Vartha Recommends