കരുവന്നൂരിൽ ഇ ഡിക്ക് നിരണായക നിർദേശം; പിടിച്ചെടുത്ത രേഖകൾ വിട്ടു നൽകാൻ ഹൈക്കോടതി ഉത്തരവ്; ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജിയിലാണ് നടപടി

കരുവന്നൂരിൽ ഇ ഡിക്ക് നിരണായക നിർദേശം. പിടിച്ചെടുത്ത രേഖകൾ വിട്ടു നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഇ ഡി പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ചിന് വിട്ടു നൽകണമെന്നും രേഖകളുടെ പരിശോധന രണ്ടു മാസത്തിനകം പൂർത്തിയാക്കണമെന്നുമാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത് . ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് എടുത്ത കേസിന്റെ രേഖകൾ കൈമാറണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹർജിയിൽ അനുകൂല ഉത്തരവാണ് കേരളാ ഹൈക്കോടതി നടത്തിയിരിക്കുന്നത് . ക്രൈംബ്രാഞ്ച് ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർക്ക് രേഖകൾ കൈമാറാനാണ് നിർദ്ദേശം.രണ്ട് മാസത്തിനുള്ളിൽ രേഖകളിന്മേലുള്ള പരിശോധന പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിനും കോടതി നിർദേശം നൽകി.
എന്നാൽ ക്രൈംബ്രാഞ്ച് പറയുന്നത് കരുവന്നൂരുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷിക്കുന്ന കേസിന് ആധാരം ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത എഫ്ഐആർ ആണെന്നും ഇതിൽ കുറ്റപത്രം സമർപ്പിക്കണമെങ്കില്‍ ബാങ്കുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആവശ്യമാണ് എന്നുമാണ് . ഈ ആവശ്യവുമായി ഇ.ഡിയെ സമീപിച്ചെങ്കിലും അനുകൂലമായി പ്രതികരിച്ചില്ല ഇ.ഡിയിൽനിന്നു രേഖകൾ ആവശ്യപ്പെട്ടു വിചാരണ കോടതിയെ സമീപിച്ചെങ്കിലും ആവശ്യം അംഗീകരിച്ചില്ല.
https://www.facebook.com/Malayalivartha

























