തല്ലുകൊണ്ട വ്യക്തിയുടെ പരാതി പോലീസ് രജിസ്റ്റർ ചെയ്യുന്നില്ല, തല്ലിയവരുടെ പരാതിയിലാണ് നടപടി; ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു എന്ന് ജനങ്ങൾ ചിന്തിക്കണം ; കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പലിനെ മർദ്ദിച്ച സംഭവത്തിൽ പ്രതികരിച്ച് ഗവർണർ

കോളേജിൽ പ്രിൻസിപ്പളിനെ മർദ്ദിച്ച സംഭവത്തിൽ പോലീസിനെ വിമർശിച്ച് ഗവർണർ. തല്ലുകൊണ്ട വ്യക്തിയുടെ പരാതി പോലീസ് രജിസ്റ്റർ ചെയ്യുന്നില്ല, തല്ലിയവരുടെ പരാതിയിലാണ് നടപടിയെന്ന് ഗവർണർ വിമർശിച്ചു. ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു എന്ന് ജനങ്ങൾ ചിന്തിക്കണം എന്ന് ഗവർണർ പറഞ്ഞു. ഇതൊക്കെ ജനങ്ങളുടെ കോടതിയിൽ ഉന്നയിക്കാൻ മാത്രമേ കഴിയൂ എന്നും ഗവർണർ വിമർശിച്ചു.
ഈ വിഷയം എന്റെ മുന്നിൽ വന്നപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു . വിഷയത്തിൽ മുഖ്യമന്ത്രി അവർക്ക് അനുകൂലമായാണ് സംസാരിച്ചത് എന്ന എന്ന പ്രസ്താവനയ്ക്ക് ഗവർണറുടെ മറുപടി പ്രകാരം ആയിരുന്നു . തന്റെ കാറിനെതിരെ തുടരെ തുടരെ ആക്രമണമുണ്ടായിട്ടും എന്താണ് സംഭവിച്ചത് എന്ന് ഗവർണർ ചോദിച്ചു.
കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പലിന് ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു പൊലീസ്. സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസിന് പ്രിൻസിപ്പൽ പുതിയ പരാതി നൽകി .
https://www.facebook.com/Malayalivartha

























