കുറ്റവാളികളുടെ അപ്പീലിൽ സംസ്ഥാന സർക്കാർ, കെ കെ രമ അടക്കമുള്ള എതിർകക്ഷികൾക്ക് നോട്ടീസ്; ടി പി ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീംകോടതിയുടെ നിർണായകമായ ഇടപെടൽ

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീംകോടതിയുടെ നിർണായകമായ ഇടപെടൽ. കുറ്റവാളികളുടെ അപ്പീലിൽ സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുകയാണ് . സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്, സംസ്ഥാന സർക്കാർ, കെ കെ രമ അടക്കമുള്ള എതിർകക്ഷികൾക്കാണ് . ഇത് രാഷ്ട്രീയ കേസാണെന്ന് പ്രതികൾ പറഞ്ഞു.
കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്, അപ്പീൽ അംഗീകരിക്കണമെന്നാണ് . എതിർ ഭാഗത്തെ കേൾക്കാതെ ഇത് സാധ്യമല്ലെന്ന് അറിയിച്ചാണ് കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചത്. ആറ് ആഴ്ച്ചയ്ക്ക് ഉള്ളിൽ മറുപടി നൽകണമെന്ന നിർദ്ദേശമാണ് കൊടുത്തിരിക്കുന്നത് . പ്രതികളുടെ ജാമ്യം സംബന്ധിച്ചുള്ള ആവശ്യത്തിലും നോട്ടീസ് അയച്ചു.
ശിക്ഷയിളവ് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത് ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികളാണ് .ഇരട്ട ജീവപര്യന്തത്തിന് വിധിക്കപ്പെട്ടവരാണ് കേസിലെ ആദ്യ ആറ് പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവർ .
https://www.facebook.com/Malayalivartha

























