ശ്രീപത്മനാഭ സ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യലയത്തില്‍ ചിക്കന്‍ ബിരിയാണി വിളമ്പി പാർട്ടി...ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം നടന്നത്...

ക്ഷേത്ര പരിസരങ്ങളിൽ ഒന്നും തന്നെ മാംസാഹാരം വിളമ്പുന്നത് വിലക്കാറുണ്ട്. ക്ഷേത്ര ചുറ്റുപാടുകളിൽ ഒന്നും തന്നെ ഇത് വിൽക്കുന്ന
കടകളും കുറവാണ്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യലയത്തില്‍ ചിക്കന്‍ ബിരിയാണി സല്‍ക്കാരം. ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം നടന്നത്. മഹാക്ഷേത്രത്തില്‍ നടന്ന ആചാര ലംഘനം പുറത്തറിഞ്ഞതോടെ വിശ്വാസികള്‍ കടുത്ത അമര്‍ഷത്തിലാണ്. ശക്തമായ പ്രതിഷേധവുമായി അനന്തപുരി ഹിന്ദു ധര്‍മ്മ പരിഷത്തും ശ്രീപത്മനാഭ സ്വാമി കര്‍മ്മചാരി സംഘവും രംഗത്തെത്തി.ക്ഷേത്ര പരിസരത്ത് മാസം വിളമ്പുന്നത് ക്ഷേത്രാചാരങ്ങളുടേയും മതിലകം രേഖകളുടേയും ലംഘനമാണെന്ന് സംഘടനാ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
കര്‍ശന നടപടി ആവശ്യപ്പെട്ട് സംഘനകള്‍ ക്ഷേത്രം ട്രസ്റ്റിന് പരാതി നല്കി.ശ്രീപത്മനാഭ സ്വാമി ക്ഷേത്രം പോലെ കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളുള്ള ക്ഷേത്രത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസറുടെ മുറിയില്‍ പുറത്ത് നിന്ന് എങ്ങനെ മാംസാഹാരങ്ങള്‍ കൊണ്ട് വരാന്‍ സാധിച്ചു എന്നതും ദുരൂഹമാണ്. പുറത്ത് നിന്ന് ചിക്കന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്ത് ക്ഷേത്ര ഓഫീസില്‍ കൊണ്ട് വന്ന് വിളമ്പിയതും ഇതിന് നേതൃത്വം നല്‍കിയത് ക്ഷേത്ര എക്സിക്യീട്ടീവ് ഓഫീസര്‍ ആണുന്നുള്ളതും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്.ഭക്തകോടികള്‍ പവിത്രമായി കരുതി ആരാധിക്കുന്ന ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മാംസാഹാരംവിളമ്പി പാര്‍ട്ടി നടത്തിയത് ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ ബാധ്യസ്തരായ ക്ഷേത്ര ജീവനക്കാര്‍ തന്നെയാണ് എന്നത് ഭക്തരെ ഞെട്ടിപ്പിച്ചു.
ജീവനക്കാര്‍ ക്ഷേത്ര ആചാരങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായി മാംസാഹാരം കൊണ്ട് വന്ന് വിളമ്പിക്കഴിച്ചതും ആഘോഷം സംഘടിപ്പിച്ചതും സാമാന്യവല്ക്കരിക്കാനുള്ള ശ്രമങ്ങളും നടന്നു.രാജകുടുംഭാംഗം ഉള്‍പ്പടെയുള്ളവര്‍ അംഗങ്ങളായ ഭരണസമിതിയാണ് ക്ഷേത്രത്തിന്റെ ഭരണ ചുമതലവഹിക്കുന്നത്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ നടക്കുന്ന ആചാരലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹിന്ദു സംഘടനകള്‍ ക്ഷേത്ര ഭരണ സമിതി ചെയര്മാന് പരാതി നല്‍കിയിട്ടുണ്ട്.ഏതായാലും അതിന് ശേഷമായിരിക്കും എന്തായിരിക്കും നടപടി ഉണ്ടാവുക എന്നുള്ളതിന് തീരുമാനം ആവുക.
https://www.facebook.com/Malayalivartha

























