സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്ക് വിദ്യാര്‍ത്ഥിനിയുടെ നേതൃത്വത്തില്‍ ക്രൂരമര്‍ദനം...

സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്ക് വിദ്യാര്‍ത്ഥിനിയുടെ നേതൃത്വത്തില്‍ ക്രൂരമര്‍ദനമെന്ന് ആരോപണം. മാളികക്കടവ് - കോട്ടയം റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറായ പ്രദീപിനാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. കണ്ടക്ടറെ ചിലര്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബസില്‍ കയറി വിദ്യാര്‍ത്ഥിനിക്ക് എസ് ടി നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് കണ്ടക്ടര്‍ക്ക് മര്‍ദനമേറ്റത്.
യൂണിഫോം, ഐ ഡികാര്‍ഡ്, കണ്സെഷന് കാര്‍ഡ്, ബാഗ് തുടങ്ങിയവയൊന്നുമില്ലാതെയാണ് വിദ്യാര്‍ത്ഥിനി ബസില്‍ കയറി എസ്ടി ടിക്കറ്റ് ആവശ്യപ്പെട്ടതെന്ന് കണ്ടക്ടര്‍ പറയുന്നു. എസ് ടി കൊടുക്കാത്തത് ചോദ്യം ചെയ്തതോടെ പെണ്‍കുട്ടി സുഹൃത്തുക്കളെയും ബന്ധുക്കളെയും കൂട്ടിവന്ന് ബസിന്റെ മടക്കയാത്ര തടഞ്ഞ് കണ്ടക്ടറെ മര്‍ദ്ദിക്കുകയായിരുന്നു.
'എസ് ടി ടിക്കറ്റാണെന്ന് പറഞ്ഞ് പെണ്‍കുട്ടി രണ്ട് രൂപ നല്കി. ഐ ഡി കാര്‍ഡ് ചോദിച്ചപ്പോള്‍ കിട്ടിയില്ലെന്ന് പറഞ്ഞു. യൂണിഫോമും ധരിച്ചിരുന്നില്ല. നാളെ മുതല്‍ ഇത് അനുവദിക്കാനാവില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി സ്റ്റോപ്പില്‍ ഇറങ്ങി പോയി', പ്രദീപ് പറഞ്ഞു.
https://www.facebook.com/Malayalivartha

























