സീബ്രലൈന്‍ ക്രോസ് ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസ്സിടിച്ച് വീഴ്ത്തി

സീബ്രലൈന്‍ ക്രോസ് ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസ്സിടിച്ച് വീഴ്ത്തി. വടകര - തലശ്ശേരി ദേശീയ പാതയില്‍ മടപ്പള്ളിയിലാണ് സംഭവം. അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മടപ്പള്ളി കോളജ് സെക്കന്റ് ഇയര്‍ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിസാര പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ പിന്നീട് ആശുപത്രി വിട്ടു.വടകര നടക്കുതാഴെ ശ്രേയ എന്‍. സുനില്‍ കുമാര്‍ (19), ദേവിക ജി നായര്‍ തണ്ണീര്‍ പന്തല്‍ (19), ഹൃദ്യ കല്ലേരി (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടം നടന്നതിന് പിന്നാലെ ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി. തൃശൂര്‍ - കണ്ണൂര്‍ റൂട്ടിലോടുന്ന അയ്യപ്പന് എന്ന പേരിലുള്ള ബസ്സാണ് അപകടമുണ്ടാക്കിയത്. ചോമ്പാല്‍ പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha

























