തൃശൂര്‍ ചെറുതുരുത്തിയില്‍ ഹോട്ടലില്‍ മോഷണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി

തൃശൂര്‍ ചെറുതുരുത്തിയില്‍ ഹോട്ടലില്‍ മോഷണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. പാലക്കാട് മണ്ണാര്‍ക്കാട് തെങ്കര സ്വദേശി തരശില്‍ വീട്ടില്‍ 28 വയസുള്ള സുരേഷ് ആണ് ചെറുതുരുത്തി പൊലീസിന്റെ പിടിയിലായത്. ചെറുതുരുത്തി ചുങ്കം മുസ്ലിം പള്ളിക്ക് സമീപത്തുള്ള ഈറ്റ് ക്ലബ് എന്ന ഹോട്ടലിലാണ് ശനിയാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്.
ഇവിടെ നിന്നും 2000 രൂപയും മൊബൈല്‍ ഫോണും മോഷ്ടിക്കപ്പെട്ടു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മണ്ണാര്‍ക്കാട് നിന്നും പ്രതി പിടിയിലായത്. പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha

























