Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

വിദഗ്ധമായി പിടികൂടി... തിരുവനന്തപുരം ലുലു മാളില്‍ ഓഫര്‍ സെയിലിനിടെ ലക്ഷങ്ങളുടെ മോഷണം; വില കൂടിയ ആറ് ഐ ഫോണാണ് മോഷണം പോയത്; കസ്റ്റമേഴ്‌സിനെ സംശയിക്കേണ്ടി വന്നില്ല; കള്ളന്‍മാര്‍ കൂടെ നിന്നവര്‍

09 JULY 2024 08:26 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ലുലു മാളില്‍ വമ്പന്‍ ഓഫര്‍ സെയിലിനിടെ അമ്പരപ്പിച്ച് മോഷണം. ലുലു മാളില്‍ നിന്ന് 6 ലക്ഷത്തോളം രൂപയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയി. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തി ആകാത്തവര്‍ ഉള്‍പ്പടെ 9 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വില കൂടിയ ആറ് ഐ ഫോണാണ് മോഷണം പോയത്.

ലുലു മാളില്‍ ജോലിക്ക് നിന്നവരാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു. ഓഫര്‍ സെയിലിനിടെ മാളില്‍ ജോലിക്ക് കയറിയ താല്‍കാലിക ജീവനക്കാരാണ് പിടിയിലായത്. ഓഫര്‍ സെയില്‍ നടക്കുന്നതിനാല്‍ രാത്രിയും പകലുമെല്ലാം വലിയ തിരക്കായിരുന്നു ലുലു മാളില്‍ അനുഭവപ്പെട്ടത്. അധികമായി എത്തിയ ആളുകളെ നിയന്ത്രിക്കാനും സാധനങ്ങള്‍ എടുത്ത് കൊടുക്കാനുമായി താല്‍ക്കാലിക ജോലിക്ക് ആളെ എടുത്തിരുന്നു.

അതിനിടെ മൊബൈല്‍ ഫോണുകള്‍ വില്‍ക്കുന്ന കടയുടെ ഒരു ഭാഗത്തായി ഐ ഫോണ്‍ വെച്ചിരുന്ന ഒരു കിറ്റ് പൊട്ടിച്ച് ഉപേക്ഷിച്ച നിലയില്‍ ജീവനക്കാര്‍ കണ്ടെത്തുകയായിരുന്നു. 14 ഫോണുകള്‍ സൂക്ഷിച്ചിരുന്ന കിറ്റില്‍ നിന്ന് 6 ഫോണുകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഉടന്‍ തന്നെ സംശയം തോന്നിയ താല്‍ക്കാലിക ജീവനക്കാരെ അടക്കം വിളിച്ച് ചോദ്യം ചെയ്തു. എന്നാല്‍ ആരും തന്നെ കുറ്റ് ഏറ്റെടുത്തിരുന്നില്ല.

തുടര്‍ന്ന് ലുലു മാള്‍ അധികൃതര്‍ പേട്ട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസെത്തി സിസിസി ടിവി അടക്കം വിശദമായി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സംശയമുള്ള 9 പേരേയും സ്റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത ഒമ്പത് പേരില്‍ 6 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പ്രതികളുടെ വീടുകളില്‍ നിന്നായി ഫോണുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഷോപ്പിംഗ് പ്രേമികള്‍ക്ക് അതിശയകരവും അന്തര്‍ദേശീയവുമായ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന ലുലു മാള്‍ തിരുവനന്തപുരം ഇന്ത്യയിലെ ഏറ്റവും വലുതും ഇത്തരത്തിലുള്ള ആദ്യത്തെ ഷോപ്പിംഗ് സെന്ററുമാണ്. ആക്കുളം നാഷണല്‍ ഹൈവേ 66നോട് ചേര്‍ന്ന് കഴക്കൂട്ടത്തെ ടെക്നോപാര്‍ക്ക് എന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ഐടി പാര്‍ക്കിന് തൊട്ടടുത്താണ് മാള്‍ സ്ഥിതി ചെയ്യുന്നത്. വിവിധ ബ്രാന്‍ഡുകള്‍, വിനോദ ഓപ്ഷനുകള്‍, ഫുഡ് കോര്‍ട്ടുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഈ ഷോപ്പിംഗ് മാള്‍ എല്ലാ പ്രായക്കാര്‍ക്കും മികച്ച സമയം പ്രദാനം ചെയ്യുന്നു.

പ്രോപ്പര്‍ട്ടി മൊത്തം 2,000,000 ചതുരശ്ര അടി ബില്‍റ്റ്-അപ്പ് ഏരിയയില്‍ പരന്നുകിടക്കുന്നു. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫ് അലിയുടെ ഉടമസ്ഥതയിലുള്ളതും പ്രവര്‍ത്തിപ്പിക്കുന്നതും ആണ്. ലുലു മാള്‍ തിരുവനന്തപുരത്ത് മുന്നൂറിലധികം ആഭ്യന്തര, വിദേശ ബ്രാന്‍ഡുകള്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെ 12 ആങ്കര്‍ സ്റ്റോറുകള്‍ എന്നിവയുണ്ട്. വിനോദത്തിനായി, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഇന്‍ഡോര്‍ എന്റര്‍ടെയ്ന്‍മെന്റ് കോംപ്ലക്‌സാണ് മാളില്‍ ഫുണ്ടുറ എന്നറിയപ്പെടുന്നത്. 8 നിലകളുള്ള മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് ഏരിയയില്‍ 3,800-ലധികം വാഹനങ്ങളും ANPR പോലുള്ള ട്രാഫിക് മാനേജ്‌മെന്റ് സംവിധാനങ്ങളും ഉള്‍ക്കൊള്ളാന്‍ കഴിയും.

PVR മൂവികളുടെ 12 സ്‌ക്രീന്‍ സൂപ്പര്‍പ്ലക്സ് മള്‍ട്ടിപ്ലക്സ്, ഒരു 4DX സ്‌ക്രീന്‍, 80,000 ചതുരശ്ര അടി കുടുംബ വിനോദ കേന്ദ്രം, 20,000 ചതുരശ്ര അടി ട്രാംപോളിന്‍ പാര്‍ക്ക് എന്നിവ ഈ മാളില്‍ ഉണ്ട്. കൂടാതെ, ഈ മാളില്‍ വൈവിധ്യമാര്‍ന്ന പ്രാദേശിക, അന്തര്‍ദേശീയ, സ്‌പെഷ്യാലിറ്റി പാചകരീതികള്‍ വാഗ്ദാനം ചെയ്യുന്ന ഫുഡ് കോര്‍ട്ട് രാജ്യത്തെ ഏറ്റവും വലുതാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (4 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (6 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (6 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (6 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (7 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (7 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (10 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (10 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (10 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (10 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (10 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (10 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (11 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (11 hours ago)

Malayali Vartha Recommends