Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

പ്രതിപക്ഷത്തിന് പുല്ല് വില... തദ്ദേശ വാര്‍ഡ് വിഭജന ബില്ലില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍ വിജ്ഞാപനമിറക്കി; എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വീതം കൂടും; ടൂറിസം മന്ത്രിയുമായി ഭിന്നത പിബി നൂഹിനെ സപ്ലൈകോ സിഎംഡിയായി നിയമിച്ചു, ഐഎഎസ് തലത്തില്‍ അഴിച്ചുപണി

09 JULY 2024 08:30 AM IST
മലയാളി വാര്‍ത്ത

ഗവര്‍ണറും ഭരണപക്ഷവും തമ്മിലുള്ള ശീതയുദ്ധതിന് തത്ക്കാലം വിരാമം. നിര്‍ണായകമായ തദ്ദേശ വാര്‍ഡ് വിഭജന ബില്ലില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതുപ്രകാരം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വീതം കൂടും. ചര്‍ച്ച കൂടാതെ പാസാക്കിയ ബില്ലില്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളിയാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവച്ചത്.

സംസ്ഥാന തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിനായി ഡീലിമിറ്റേഷന്‍ കമ്മീഷന്‍ രൂപീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാനാണ് കമ്മീഷന്‍ ചെയര്‍മാന്‍. ഐഎഎസ് ഉദ്യോഗസ്ഥരായ രത്തന്‍ ഖേല്‍ക്കര്‍, കെ ബിജു, എസ് ഹരികിഷോര്‍, കെ വാസുകി എന്നിവരാണ് അംഗങ്ങള്‍. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വീതം കൂട്ടാനാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡുകളുടെ എണ്ണം കൂട്ടാന്‍ നിയമസഭ നേരത്തെ ബില്ല് പാസാക്കിയിരുന്നു. ഇതിനെതിരെ ഗവര്‍ണര്‍ക്ക് പ്രതിപക്ഷം കത്തുനല്‍കിയെങ്കിലും അവഗണിച്ചാണ് ഗവര്‍ണറുടെ നിലപാട്.

അതേസമയം മദ്യനയം മാറ്റ ചര്‍ച്ചക്കിടെ ടൂറിസം മന്ത്രിയും ഡയറക്ടറും തമ്മില്‍ ഭിന്നത ഉണ്ടെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ അവധിയില്‍ പോയ ഐഎഎസ് ഉദ്യോഗസ്ഥന്‍ പിബി നൂഹിന് ചുമതല മാറ്റം. അദ്ദേഹത്തെ സപ്ലൈകോ സിഎംഡിയായി നിയമിച്ചു. ടൂറിസം ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അവധിയില്‍ പ്രവേശിച്ച അദ്ദേഹം ഈ മാസം 22 ന് തിരിച്ചെത്താനിരിക്കെയാണ് ചുമതല മാറ്റി നല്‍കിയത്.

മദ്യ നയം സംബന്ധിച്ച് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന വാദത്തിനിടെ ടൂറിസം ഡയറക്ടര്‍ വിളിച്ച യോഗത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത് സര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു. അന്ന് യോഗം വിളിച്ച ശിഖ സുരേന്ദ്രനെ നൂഹിന് പകരം ടൂറിസം വകുപ്പ് ഡയറക്ടറായി നിയമിച്ചു. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പില്‍ ഡപ്യൂട്ടി സെക്രട്ടറിയായിരുന്നു ശിഖ. ഈ സ്ഥാനത്തേക്ക് എംഎസ് മാധവിക്കുട്ടിയെ നിയമിച്ചു. മാധവിക്കുട്ടി സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജുക്കേഷന്റെ ഡയറക്ടര്‍ പദവിയിലും തുടരും. കൊച്ചിന്‍ സ്മാര്‍ട് മിഷന്‍ സിഇഒ ആയ ഷാജി വി നായരെ വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചു. ഫോര്‍ട്ട് കൊച്ചി സബ് കളക്ടറായ കെ മീരയ്ക്ക് എറണാകുളം ജില്ലാ വികസന കമ്മീഷണറുടെ അധിക ചുമതലയും നല്‍കി.

അതേസമയം തിരുവമ്പാടിയില്‍ വൈദ്യുത ബന്ധം വിച്ഛേദിച്ച സംഭവത്തില്‍ കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകറിനെതിരെ വിമര്‍ശനവുമായി സിപിഎം രംഗത്തെത്തി. ബിജു പ്രഭാകര്‍ ചെയ്ത കുറ്റം സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്നു സിപിഎം തിരുവമ്പാടി ഏരിയ സെക്രട്ടറി വികെ വിനോദ് പറഞ്ഞു. തിരുവമ്പാടിയില്‍ നടന്ന എല്‍ഡിഎഫ് പൊതുയോഗത്തിലാണ് വിനോദിന്റെ പരാമര്‍ശം.

ഒരാള്‍ ആക്രമണം നടത്തിയത് കൊണ്ട് അവരുടെ വീട്ടിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിച്ചത് അംഗീകരിക്കില്ല. സര്‍ക്കാരും മുന്നണിയും ഈ നടപടി അംഗീകരിക്കുന്നില്ല. അത് കൊണ്ടാണ് വൈദ്യുതി പുനസ്ഥാപിക്കാന്‍ ഉത്തരവിട്ടതെന്നും ഏരിയാ സെക്രട്ടറി വികെ വിനോദ് പറഞ്ഞു.

അതേസമയം, തിരുവമ്പാടിയില്‍ കെഎസ്ഇബിയും റസാക്കിന്റെ കുടുംബവുമായി ബന്ധപ്പെട്ട വിവാദം ഒഴിയുന്നില്ല. റസാക്കിന്റെ മകന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവായ അജ്മല്‍ കെഎസ്ഇബി ഓഫിസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. തിരുവമ്പാടിയില്‍ വിശദീകരണ യോഗവും സംഘടിപ്പിച്ചു. അജ്മലും സഹോദരനും ചേര്‍ന്ന് നടത്തിയ ഓഫീസ് ആക്രമണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് അടക്കം പരിക്കേല്‍ക്കുകയും ഓഫീസ് തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കെഎസ്ഇബിക്കെതിരെ മാനഹാനിക്ക് കേസ് കൊടുക്കുമെന്ന് റസാഖിന്റെ കുടുംബം പ്രതികരിച്ചിരുന്നു.

എന്നാല്‍ മക്കള്‍ ചെയ്ത കുറ്റത്തിന് മാതാപിതാക്കളെ ശിക്ഷിക്കുന്ന കെഎസ്ഇബിയുടെ നടപടി വലിയ വിമര്‍ശനത്തിനും പ്രതിഷേധത്തിനും വഴിവെച്ചു. ഇതോടെ തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ കെഎസ്ഇബി തീരുമാനം എടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (4 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (6 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (6 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (6 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (7 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (7 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (10 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (10 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (10 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (10 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (10 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (10 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (11 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (11 hours ago)

Malayali Vartha Recommends