അടി സിപിഎമ്മിന്... ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ട് ചോര്‍ന്നെന്ന് സിപിഐ; പരമ്പരാഗത ഈഴവ വോട്ടുകള്‍ നഷ്ടമായി; നായര്‍ ക്രൈസ്തവ വോട്ട് വിഹിതത്തിലും വലിയ കുറവ് ഉണ്ടായിട്ടുണ്ട്; ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ഭരണവിരുദ്ധ വികാരം കാരണമായി

നിര്‍ണായക സമയത്ത് ഒത്ത് നില്‍ക്കേണ്ടവര്‍ തിരിച്ച് കുത്തിയാലോ. ഇതാണ് എപ്പോഴും സിപിഐ ചെയ്യുന്നത്. ജയിച്ചെങ്കില്‍ തങ്ങളുടെ ക്രെഡിറ്റ് തോറ്റാല്‍ സിപിഎമ്മിന്റെ തലയിലും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകളില്‍ വലിയ ചോര്‍ച്ച ഉണ്ടായെന്ന് വിലയിരുത്തി സിപിഐ. പരമ്പരാഗത ഈഴവ വോട്ടുകള്‍ നഷ്ടമായി. നായര്‍ ക്രൈസ്തവ വോട്ട് വിഹിതത്തിലും വലിയ കുറവ് ഉണ്ടായിട്ടുണ്ട്.
സാമുദായിക ധ്രുവീകരണം തിരിച്ചറിയാനോ പരിഹരിക്കാനോ പാര്‍ട്ടിക്കും മുന്നണിക്കും കഴിഞ്ഞില്ലെന്നും വിലയിരുത്തലുണ്ട്. ഭരണവിരുദ്ധ വികാരം തോല്‍വിക്ക് കാരണമാണെന്ന് സിപിഐ എക്‌സിക്യൂട്ടീവില്‍ അഭിപ്രായം ഉയര്‍ന്നു.
മുഖ്യമന്ത്രിയുടെ ശൈലിയില്‍ അടക്കം കടുത്ത വിമര്‍ശനം ജില്ലാ തല നേതൃയോഗങ്ങളില്‍ ഉണ്ടായിരുന്നെങ്കിലും സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിക്കുന്ന തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയെ പരാമര്‍ശിക്കേണ്ടെന്നാണ് സിപിഐ എക്‌സിക്യൂട്ടീവ് തീരുമാനം. ഇന്നും നാളെയും സംസ്ഥാന കൗണ്‍സില്‍ യോഗം ചേരും. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമേ സിപിഎമ്മിന് ജയിക്കാനായുള്ളൂ. ആലത്തൂര്‍ ഒഴികെ എല്ലാ സീറ്റുകളിലും തോല്‍വി ഏറ്റുവാങ്ങി.
അതേസമയം മറ്റൊരു വിവാദം സിപിഎമ്മിനെ പിടികൂടിയിരിക്കുകയാണ്. കോഴിക്കോട് പി.എസ്.സി. മെമ്പറെ നിയമിക്കാന്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്ന ആരോപണം അന്വേഷിക്കണമെന്നും ഇതിന് സര്‍ക്കാര്‍ പിന്തുണയുണ്ടെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇന്ത്യയില്‍ പി.എസ്.സി.യുടെ പേരില്‍ ഏറ്റവും തട്ടിപ്പ് നടക്കുന്നത് കേരളത്തിലാണ്. ഏറ്റവും കൂടുതല്‍ പി.എസ്.സി. മെമ്പര്‍മാരുള്ളതും നമ്മുടെ സംസ്ഥാനത്താണ്.
എന്നാല്‍ അതേസമയം അപ്രഖ്യാപിത നിയമന നിരോധനമാണ് ഇവിടെയുള്ളത്. കോഴ ആരോപണം ഉയര്‍ന്നിരിക്കുന്നത് ഭരണസിരാകേന്ദ്രത്തിന് നേരെയാണ്. സര്‍ക്കാരില്‍ ഏറ്റവും സ്വാധീനമുള്ള മന്ത്രിയുടെ അടുപ്പക്കാരനാണ് കോഴ വാങ്ങിയിരിക്കുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു. പൊതുമരാമത്ത് മന്ത്രിയുടെ പേര് പറഞ്ഞാണ് തട്ടിപ്പ് നടന്നത്.
ഇതില്‍ സമഗ്ര അന്വേഷണം വേണം. ഭരണഘടനാ സ്ഥാപനത്തിലേക്കുള്ള നിയമനത്തിലാണ് തട്ടിപ്പ് എന്നത് ഗൗരവതരമാണ്. കോഴിക്കോട് കേന്ദ്രീകരിച്ച് സിപിഎമ്മിന്റെ തീവെട്ടിക്കൊള്ള നടക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം തന്നെ തുടര്‍ച്ചയായി നെഗറ്റീവ് പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
'തുടര്‍ച്ചയായി നെഗറ്റീവ് പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്. അതിന്റെ ലക്ഷ്യമെന്താണെന്ന് ജനങ്ങള്‍ക്ക് അറിയാം. എന്നാല്‍, ഇത്തരം വിഷയങ്ങളില്‍ വസ്തുതയൊന്നുമില്ലെന്ന് ബോധ്യമായാലും വലിച്ചിഴയ്ക്കുന്നവര്‍ അത് തിരുത്താനോ വിശദീകരണം നല്‍കാനോ തയ്യാറാകുന്നില്ല. അത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതൊരു അന്യായമല്ലേ? ഇതിനെതിരെ നിയമനടപടി സ്വീകരിക്കും', എന്നായിരുന്നു മന്ത്രി റിയാസിന്റെ വാക്കുകള്‍.
എന്തുകൊണ്ടാണ് തന്നെ ടാര്‍ഗറ്റ് ചെയ്യുന്നതെന്ന് ജനങ്ങള്‍ അറിയാം. താന്‍ പ്രത്യേകിച്ച് പറയേണ്ടകാര്യമില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
പി.എസ്.സി. അംഗമാക്കാമെന്ന് വാഗ്ദാനംചെയ്ത് സി.പി.എം. നേതാവ് കോഴ വാങ്ങിയതായി പാര്‍ട്ടിക്കുള്ളില്‍ പരാതി ഉയര്‍ന്നിരുന്നു. ഏരിയാസെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, കോഴിക്കോട്ടെ യുവജന നേതാവിനെതിരേയാണ് പരാതി.
https://www.facebook.com/Malayalivartha

























