പെട്രോള്‍ കാന്‍ തീപിടിത്തമുണ്ടായ മുറിയില്‍ ... അങ്കമാലിയിലെ നാലംഗ കുടുംബത്തിന്റെ മരണം ആത്മഹത്യയാണെന്ന് സൂചന ?

തീപിടിത്തമുണ്ടായ മുറിയില്‍ പെട്രോള്‍ കാന്‍ സൂക്ഷിച്ചിരുന്നതായി സ്ഥിരീകരണം... അങ്കമാലിയിലെ നാലംഗ കുടുംബത്തിന്റെ മരണം ആത്മഹത്യയാണെന്ന് സൂചന ?
ബിനീഷ് പെട്രോള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യവും പൊലീസിന് ലഭ്യമായി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുടുംബം ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലേക്ക് പൊലീസെത്തിയത്.
തീപിടിത്തത്തിന് പിന്നാലെ സംഭവ സ്ഥലത്ത് ഫൊറന്‍സിക് സംഘം പരിശോധന നടത്തിയിട്ടുണ്ടായിരുന്നു. അങ്കമാലിയില്‍ വ്യാപാരിയായിരുന്ന ബിനീഷിന് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും പൊലീസ്.
കഴിഞ്ഞമാസം 8ന് പുലര്‍ച്ചെയാണ് അങ്കമാലി അങ്ങാടിക്കടവില്‍ താമസിച്ചിരുന്ന ബിനീഷ് കുര്യനും കുടുംബവും മരിച്ചത്. ബിനീഷിന്(45) പുറമെ ഭാര്യ അനുമോള്‍ മാത്യു(40), മക്കളായ ജൊവാന(8), ജസ്വിന്(5) എന്നിവരാണ് അന്ന് മരിച്ചത്.
താഴത്തെ നിലയില്‍ കിടുന്നുറങ്ങുകായയിരുന്ന ബിനീഷിന്റെ അമ്മ ചിന്നമ്മയാണ് മുകളിലത്തെ മുറിയില്‍ തീയാളുന്നത് ആദ്യമായി കണ്ടത്. ഇവര്‍ ബഹളം വച്ചതിനു പിന്നാലെ നാട്ടുകാരെത്തുകയും തീയണക്കുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും നാലു പേര്‍ക്കും ജീവന് നഷ്ടപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























