കേരള ടീമിന്റെ മുന്‍ ക്യാപ്റ്റനായിരുന്ന പ്രശസ്ത വോളിബോള്‍ താരം നെയ്യശ്ശേരി ജോസ് അന്തരിച്ചു ...

കേരള ടീമിന്റെ മുന്‍ ക്യാപ്റ്റനായിരുന്ന പ്രശസ്ത വോളിബോള്‍ താരം നെയ്യശ്ശേരി ജോസ്(80) അന്തരിച്ചു ...തിങ്കളാഴ്ച വീട്ടില്‍ നിന്ന് ടൗണിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
ആശുപത്രിയിലേയ്ക്കു കൊണ്ടു പോകുന്നതിനിടെയായിരുന്നു മരണം. സംസ്കാരം നാളെ 10.30-ന് നെയ്യശ്ശേരി സെയ്ന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍ നടക്കും.
നെയ്യശ്ശേരി എന്ന ഗ്രാമത്തെ വോളിബോളിന്റെ കളിത്തൊട്ടിലാക്കി മാറ്റുന്നതില്‍ ജോസ് വലിയ പങ്കുവഹിച്ചിരുന്നു. വിശ്രമജീവിതത്തിനിടയിലും നെയ്യശ്ശേരിയിലെ പുതുതലമുറയ്ക്ക് വോളിബോളിന്റ പാഠങ്ങള്‍ പകര്ന്നുനല്കാനും സമയം കണ്ടെത്തി. ഫാക്ടില്‍ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.വിദേശത്ത് ഇന്ത്യക്കു വേണ്ടിയും കുപ്പായമണിഞ്ഞ ജോസ് ദേശീയതാരമെന്ന നിലയിലും തിളങ്ങിയിരുന്നു.
"
https://www.facebook.com/Malayalivartha

























