മണ്ണഞ്ചേരിയില്‍ മദ്യപിച്ചെത്തിയ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം...ഒരു മരണം, സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍

മണ്ണഞ്ചേരിയില്‍ മദ്യപിച്ചെത്തിയ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം...ഒരു മരണം.മര്‍ദ്ദനമേറ്റയാളാണ് മരിച്ചത്. മണ്ണഞ്ചേരി ഒന്നാം വാര്‍ഡ് കണ്ണര്‍കാട് വരകാടി ബിജുവാണ് (48) മരിച്ചത്.
സുഹൃത്ത് വരകാടി മനോജ് കൃഷ്ണനെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
എറണാകുളത്ത് ഒന്നിച്ച് കൂലിപ്പണിക്ക് പോകുന്ന ഇവര്‍ മദ്യപിച്ചെത്തി വഴിനീളെ വഴക്കിട്ടിരുന്നതായും തര്‍ക്കം മൂത്തപ്പോള്‍ പത്തല് ഉപയോഗിച്ച് മനോജ് കൃഷ്ണന് ബിജുവിനെ തല്ലുകയായിരുന്നുവെന്നും പൊലീസ് .
അതേസമയം മുന്‍ വൈരാഗ്യമാണ് തര്‍ക്കത്തിന് കാരണം. മര്‍ദനമേറ്റ് വീണ ബിജുവിനെ നാട്ടുകാര്‍ ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് നഷ്ടപ്പെട്ടിരുന്നു. പ്രതി മനോജ് കൃഷ്ണനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha

























