പെരുമ്പാവൂരില്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണ് മേഘ ഗ്രൂപ്പ് കമ്പനിയുടെ ജനറല്‍ മാനേജര്‍ക്ക് ദാരുണാന്ത്യം

പെരുമ്പാവൂരില്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണ് മേഘ ഗ്രൂപ്പ് കമ്പനിയുടെ ജനറല്‍ മാനേജര്‍ക്ക് ദാരുണാന്ത്യം. കിഴക്കമ്പലം വിലങ്ങ് ഊരക്കാട് മാളിയേക്കല്‍ ജോണ്‍സന്റെ മകന് ലിയോ ജോണ്സണ് (29) ആണ് മരിച്ചത്.
പെരുമ്പാവൂര്‍ ഭജനമഠത്തിനു സമീപമുള്ള മേഘ ആര്‍ക്കേഡിനു മുകളില്‍ നിന്ന് വീഴുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം നടന്നത്. ലിയോ ഇന്നലെ ഓഫിസിലാണ് താമസിച്ചിരുന്നത്. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍. പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha

























