ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്ക് മറ്റൊരു വാഹനത്തില്‍ തട്ടാതിരിക്കാന്‍ ബ്രേക്ക് പിടിച്ചു... അമ്മയുടെ കയ്യില്‍ നിന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞ് തെറിച്ച് വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്ക് മറ്റൊരു വാഹനത്തില്‍ തട്ടാതിരിക്കാന്‍ ബ്രേക്ക് പിടിച്ചു... അമ്മയുടെ കയ്യില്‍ നിന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞ് തെറിച്ച് വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ആലപ്പുഴ മണ്ണഞ്ചേരി പൂവത്തില്‍ അസ്ലമിന്റെ മകന് മുഹമ്മദ് ആണ് മരിച്ചത്. എട്ട് മാസമായിരുന്നു പ്രായം. ഭര്‍തൃപിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കുറുകെ വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാനായി ബൈക്ക് വെട്ടിക്കുകയായിരുന്നു.
ഇതിനിടെ ബൈക്ക് ബ്രേക്കിട്ടപ്പോള്‍ അമ്മയുടെ കയ്യില്‍ നിന്നും കുഞ്ഞ് തെറിച്ചു താഴേക്ക് വീണു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha

























