ആലപ്പുഴയില്‍ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ ടിപ്പറില്‍ കുരുങ്ങി റോഡില്‍ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ ടിപ്പറില്‍ കുരുങ്ങി റോഡില്‍ വീണ് വീട്ടമ്മ മരിച്ചു. നൂറനാട് പടനിലം സ്വദേശി ചന്ദ്രിക (52) ആണ് മരിച്ചത്. കെപി റോഡില്‍ കരിമുളയ്ക്കല്‍ ജംഗ്ഷനില്‍ ആയിരുന്നു അപകടം നടന്നത്. പൈപ്പ്ലൈനിനു വേണ്ടി എടുത്ത കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ ടിപ്പറില്‍ കുരുങ്ങി വീഴുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.
https://www.facebook.com/Malayalivartha