Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

റിയാസിന്റെ പേരിൽ CPMൽ കൂട്ടത്തല്ല്... പിണറായിയും പെട്ടു! രാഷ്ട്രപതി ഭരണം വേണം? ചേരിതിരിഞ്ഞ് പാരവെപ്പും തമ്മിലടിയും

09 JULY 2024 05:43 PM IST
മലയാളി വാര്‍ത്ത

പി.എസ്.സി. അംഗത്വം വാഗ്ദാനം ചെയ്ത് സി.പി.എം. നേതാവ് കോഴവാങ്ങിയെന്ന ആരോപണം പാർട്ടിക്കുള്ളിൽതന്നെ ഒതുക്കാൻ നേതാക്കളുടെ ശ്രമം. കോഴിക്കോട്ടെ പലനേതാക്കൾക്കെതിരേയും മറ്റുപല ആരോപണങ്ങളും ഉയരാൻ സാധ്യതയുണ്ടെന്നത് മുൻനിർത്തിയാണ് ഈ നീക്കം. പ്രമോദ് കോട്ടൂളിയാണ് സംഭവത്തിലെ ആരോപണ വിധേയനെങ്കിലും പ്രമോദിന് പിന്നിൽ ഉന്നതരുണ്ടെന്ന് വ്യക്തമാണ്.

ഇടപാടിനുപിന്നില്‍ പ്രമോദ് തനിച്ചല്ലെന്ന സംസാരം പാര്‍ട്ടിവൃത്തങ്ങളിലുണ്ടെങ്കിലും മറ്റാരുടെയും പങ്കിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. ആരോപണ വിധേയനായ പ്രമോദ് കോഴിക്കോട്ടെ രണ്ട് പ്രധാന നേതാക്കളുടെ അടുത്തയാളാണെങ്കിലും ഇവരിലേക്കും അന്വേഷണമെത്തിയില്ല. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല.

പാർട്ടി നേരത്തെ അറിഞ്ഞ് അന്വേഷണ കമ്മിഷനെ വച്ചു പഠിച്ച സംഭവമാണിത്. എന്നാൽ വിവാദമാകുന്നതിന് മുന്നെ, വാങ്ങിയ തുക മുഴുവൻ തിരികെ നൽകി സംഭവം ഒതുക്കിയതായാണ് വിവരം. പണം വാങ്ങിയില്ലെന്ന് പ്രമോദും പണം നൽകിയിട്ടില്ലെന്ന് പരാതിക്കാരിയും ഇപ്പോൾ പറയുന്നു. വിവാദത്തിൽ മന്ത്രി റിയാസിന്റെ പേര് ഉയർന്നുവന്നത് ജില്ലയിലെ പാർട്ടി ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നാണ് സൂചന.

വിഭാഗീയതയും റിയൽ എസ്റ്റേറ്റടക്കമുള്ള മറ്റു വിഷയങ്ങളുമാണ് കോഴിക്കോട് സിപിഎമ്മിൽ ഇപ്പോഴുണ്ടായ കോഴ വിവാദം മൂ‍ർച്ഛിക്കാനുള്ള കാരണം. പരാതി പുറത്തുന്നയിക്കുന്ന സ്ഥിതി ഇല്ലാതാക്കാൻ ഒത്തുതീർപ്പിന് റിയൽ എസ്റ്റേറ്റ് ബിസിനസുകാർ രംഗത്തുണ്ട്. പ്രശ്നം വഷളാവാതിരിക്കാൻ പാർട്ടി പതിവ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം തിങ്കളാഴ്ച ഒഴിവാക്കി.

മുൻ എംഎൽഎ ജോർജ്ജ് എം തോമസിനെ തിരിച്ചെടുക്കാനും നഗരസഭാ ഭരണത്തിലെ പ്രമുഖനെ മാറ്റാനും വരെ സമീപകാലത്ത് ജില്ലാ നേതൃത്വം നീക്കം നടത്തിയപ്പോൾ സംസ്ഥാന നേതൃത്വം വിലക്കുകയായിരുന്നു. ഇക്കാര്യം ഗൗരവത്തോടെയാണ് സംസ്ഥാനനേതൃത്വം കാണുന്നത്. തട്ടിപ്പുകാർക്കെതിരേ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വ്യക്തമാക്കി.

മന്ത്രി പി. എ. മുഹമ്മദ് റിയാസിന്റെ പേരുപറഞ്ഞ് 22 ലക്ഷം വാങ്ങിയെന്നു പരാതി. പി.എസ്.സി. അംഗത്വം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയോട് പാര്‍ട്ടിയിലെ യുവ നേതാവ് 22 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കിയിരിക്കുന്നത്. പ്രതിസ്ഥാനത്തുള്ള യുവനേതാവ് മന്ത്രി റിയാസിന്റെ പേര് പറഞ്ഞാണ് 60 ലക്ഷം രൂപ ചോദിച്ചത്.

തുടര്‍ന്ന് 22 ലക്ഷം നല്‍കുകയായിരുന്നു. എന്നാല്‍ സി.പി.എം. പി.എസ്.സി. അംഗങ്ങളെ തീരുമാനിച്ചപ്പോള്‍ അതില്‍ പണം നല്‍കിയയാള്‍ ഉള്‍പ്പെട്ടിരുന്നില്ല. തുടര്‍ന്ന് പണം കൈപ്പറ്റിയ നേതാവ് ആയുഷില്‍ ഉയര്‍ന്ന പദവി വാഗ്ദാനം ചെയ്‌തെങ്കിലും അതും നടന്നില്ല. തുടര്‍ന്നാണ് ഡോക്ടര്‍ പരാതി പാര്‍ട്ടിക്കു നല്‍കുന്നത്. കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന സിപിഎം യുവ നേതാവ്, മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അയൽവാസി കൂടിയാണെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമാണ് ആരോപണ വിധേയനായ പ്രമോദ് കോട്ടൂളി. കോഴിക്കോട് നഗരത്തിലെ പ്രധാന യുവ നേതാവായ പ്രമോദിന് മുതിർന്ന പല നേതാക്കളിലും നല്ല സ്വാധീനമുണ്ട്. അതുകൊണ്ടാണ് പിഎസ്‌സി അംഗത്വത്തിന് വേണ്ടി 22 ലക്ഷം രൂപ നൽകിയതും 60 ലക്ഷം രൂപയോളം നൽകാൻ സമ്മതിച്ചതും. എന്നാൽ വലിയ തട്ടിപ്പാണ് ഇതിനു പിന്നിൽ നടന്നതെന്ന് വ്യക്തമാണ്.

മുഹമ്മദ് റിയാസിനു പുറമേ എംഎൽഎമാരായ കെ.എം.സച്ചിൻദേവ്, തോട്ടത്തിൽ രവീന്ദ്രൻ എന്നിവരുടെ പേരുകളും പ്രാദേശിക നേതാവ് ഉപയോഗപ്പെടുത്തിയതായി ദമ്പതികളുടെ പരാതിയിലുണ്ട്. 60 ലക്ഷം നൽകിയാൽ പിഎസ്‌സി അംഗത്വം നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതിൽ 20 ലക്ഷം പിഎസ്‌സി അംഗത്വത്തിനും 2 ലക്ഷം മറ്റു ചെലവുകൾക്കുമായി ആദ്യഘട്ടത്തിൽ കൈമാറി. വനിതാ ഡോക്ടർക്കു വേണ്ടി ഭർത്താവാണു പണം നൽകിയത്.

യോഗ്യതയുള്ള, പാർട്ടിക്ക് താൽപര്യമുള്ളവരെയാണ് നിയമിക്കുക. അതിൽ തന്നെ പലരും ഉന്നത ഉദ്യോഗം വഹിച്ചവരായിരിക്കും. ആറു വർഷത്തേക്കാണ് നിയമനം. ഒരു പിഎസ്‌സി അംഗത്തിന് മാസം 2.26 ലക്ഷം രൂപയോളമാണ് ലഭിക്കുക. 70,000 രൂപയാണ് അടിസ്ഥാന ശമ്പളം. 80,000 രൂപയോളം പെൻഷൻ ലഭിക്കും.

കോളജ് അധ്യാപകർ, ഡോക്ടർമാർ എന്നിവർ പിഎസ്‌സി അംഗമായാലും സാമ്പത്തികമായി വലിയ നേട്ടമുണ്ടാകില്ല. അല്ലെങ്കിൽ 55 വയസ്സിൻ മുകളിൽ പ്രായമുള്ളവരായിരിക്കണം. സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന ആൾ അംഗമായാൽ കാലാവധി പൂർത്തിയാക്കിയ ശേഷം വീണ്ടും സർക്കാർ ജോലിയിൽ പ്രവേശിക്കാൻ സാധിക്കില്ല. എന്നാൽ വരുമാനത്തിനപ്പുറം പദവി എന്ന നിലയ്ക്കാണ് പലരും അംഗമാകുന്നത്.

ആരോപണം നേരത്തേ തന്നെ അറിഞ്ഞ മുഹമ്മദ് റിയാസും കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. കോഴിക്കോട് പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കോക്കസിനെക്കുറിച്ച് അന്വേഷണം വേണമെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് പരാതി നല്‍കിയിരിക്കുന്നത്. മന്ത്രി ഒരു മാസം മുന്‍പ് നല്‍കിയ പരാതിയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. കോഴിക്കോട് ജില്ലാ കമ്മിറ്റിക്കാണ് അന്നു പരാതി നല്‍കിയത്.

അതേസമയം, പിഎസ്‍സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം പ്രാദേശിക നേതാവ് കോഴ വാങ്ങിയെന്ന പരാതിയിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പരാതിക്കാരുടെ ഭര്‍ത്താവിനെ കണ്ട് പൊലീസ് വിവരങ്ങള്‍ തേടി. കേസ് എടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ജില്ലാകമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് ഒരു കോക്കസ് പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഉന്നയിച്ച പരാതി ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്. ഒരു റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ ഓഫീസിലും പരിസരത്തും നേതാക്കൾക്കൊപ്പവും നിരന്തരസാന്നിധ്യമായി നിൽക്കുന്നതാണ് ‘കോക്കസ്’ ആരോപണത്തിന്റെ അടിസ്ഥാനം. കോഴവാങ്ങിയ ഏരിയാകമ്മിറ്റി അംഗവും ഇതിന്റെ ഭാഗമാണെന്നാണ് ഒരുവിഭാഗം നേതാക്കൾ പറയുന്നത്.

പാർട്ടി അന്വേഷണം കടുപ്പിച്ചാൽ പല റിയൽ എസ്റ്റേറ്റ് ബിസിനസുകളിലേക്കും അത് എത്തുമെന്നതാണ് പ്രശ്‌നം ഒതുക്കിത്തീർക്കാൻ ‘ബിസിനസ്’ ക്ലാസിലുള്ളവർതന്നെ രംഗത്തിറങ്ങിയത്. പരാതി പുറത്തുവരില്ലെന്ന് ഉറപ്പാക്കിയതോടെയാണ് ആരോപണവിധേയനായ നേതാവ് പരസ്യമായി പ്രതികരിച്ചതെന്നാണ് സൂചന. പണം തിരിച്ചുകിട്ടുമെന്ന ഉറപ്പ് ലഭിച്ചതിനാൽ പരാതിക്കാരും രംഗത്തുവരില്ല.

ജില്ലയിലെ പ്രമുഖ നേതാക്കൾ ചേരി തിരി‌‍‌ഞ്ഞ് പര്സപരം പാരവെയ്ക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ച് കാലമായി കോഴിക്കോട്ടെ സിപിഎമ്മിൽ നടക്കുന്നത്. ആരോപണ വിധേയരായ ജോർജ്ജ് എം തോമസിനെ തിരിച്ചെടുക്കാനുള്ള ശ്രമമാണ് ഏറ്റവും ഒടുവിൽ നടന്നത്. ജില്ലാ നേതൃത്വം നടത്തിയ നീക്കം ചില സെക്രട്ടറിയേറ്റ് അംഗങ്ങൾ സംസ്ഥാന നേതാക്കളെ ബോധ്യപ്പെടുത്തി തടയുകയായിരുന്നു.

ക്വാറി മാഫിയ. പങ്ക് പറ്റൽ തുടങ്ങിയ ആരോപണങ്ങൾ പ്രാദേശിക നേതാക്കൾ ഉയർത്തിയപ്പോഴാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ജോർജ്ജ് എം തോമസ് പുറത്ത് പോയത്. നഗരസഭയിലെ പ്രമുഖ സ്ഥാനത്തിരിക്കുന്ന നേതാവിനെ മാറ്റാനും സമീപകാലത്ത് നീക്കം നടന്നു. ജില്ലയിലെ ചേരി തിരിവിൽ എതിർപക്ഷത്തായതാണ് ഈ നേതാവ് എന്നതാണ് മാറ്റാൻ നീക്കം നടത്താനുള്ള കാരണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (4 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (6 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (6 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (6 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (7 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (7 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (10 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (10 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (10 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (10 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (10 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (10 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (10 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (11 hours ago)

Malayali Vartha Recommends