ആൾക്കൂട്ട ഭീകരതയുടെ പര്യായമായി യൂത്ത്കോൺഗ്രസ് മാറിയെന്ന് ഡിവൈഎഫ്ഐ

കെപിസിസി പ്രസിഡന്റുമായും പ്രതിപക്ഷ നേതാവുമായും അടുപ്പമുള്ളവരാണ് പ്രതികൾ. ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ നടന്ന ആക്രമണത്തിൽ കെപിസിസി, യൂത്ത്കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്നും ഇരുവരും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നഗരൂരിൽ ഡിവൈഎഫ്ഐ നേതാക്കളെയും പ്രവർത്തകരെയും യൂത്ത്കോൺഗ്രസുകാരുടെ നേതൃത്വത്തിലുള്ള ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നു.
വിദ്യാർഥിയെ യൂത്ത്കോൺഗ്രസുകാർ മർദിച്ചതിന്റെ കാരണം തിരക്കിയതാണ് ക്രൂരമായ ആക്രമണത്തിന് കാരണമായത്. സമാധാനാന്തരീക്ഷം നിലനിന്ന പ്രദേശത്തേയ്ക്ക് വടിവാളും ദണ്ഡും ഇരുമ്പ് കമ്പികളുമായെത്തി ആയിരുന്നു യൂത്ത്കോൺഗ്രസ് ആക്രമണം. യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റായ സുഹൈൽ ബിൻ അൻവറിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
എസ്എഫ്ഐ ഏരിയാ സെക്രട്ടറിയെ കുത്തിക്കൊല്ലാൻ ശ്രമിച്ചതടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ആക്രമണത്തിൽ പരിക്കേറ്റ അഫ്സൽ ഗുരുതരാവസ്ഥയിൽ മെഡി. കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. തലയ്ക്കും നെഞ്ചിനും വയറിനും പരിക്കുണ്ട്. കരളടക്കം ആന്തരീകാവയവങ്ങൾക്കും ഗുരുതരമായി പരിക്കേറ്റ സാഹചര്യമാണുള്ളത്.
ജീവന് പോലും ഭീഷണിയുണ്ടാകും വിധത്തിലാണ് അഫ്സലിനെ യൂത്ത്കോൺഗ്രസുകാർ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. മെഡി. കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലുള്ള മറ്റ് പ്രവർത്തകർക്കും ഗുരുതരമായി പരിക്കേറ്റിണ്ടുണ്ട്. ഡിവൈഎഫ്ഐ പ്രവർത്തകൻ മുഹമ്മദിന്റെ തുടഭാഗം കുത്തിക്കീറിയ നിലയിലാണ്.
ഏകപക്ഷീയമായ ആക്രമണം യൂത്ത്കോൺഗ്രസ് അഴിച്ചുവിട്ടിട്ടും മാധ്യമങ്ങൾ ഇക്കാര്യം ശരിയായ വിധത്തിൽ റിപ്പോർട്ട് ചെയ്യാൻ തയ്യാറായിട്ടില്ല. അക്രമികൾക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസ് തയ്യാറാകണം. പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയും ഉന്നതതല ഗൂഡാലോചന പുറത്തുകൊണ്ടുവരികയും വേണം.
അക്രമികളെ തള്ളിപ്പറയാൻ കെപിസിസി നേതൃത്വം തയ്യാറാകുമോയെന്ന് വ്യക്തമാക്കണമെന്നും ഇരുവരും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആക്രമണത്തിനെതിരെ ബഹുജന പ്രതിഷേധം നാളെ തിരുവനന്തപുരം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ യൂത്ത്കോൺഗ്രസ് ഗുണ്ടാസംഘം നടത്തിയ ആക്രമണത്തിനെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധം സംഘടിപ്പിക്കും. വ്യാഴാഴ്ച നഗരൂരിൽ ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധ കൂട്ടയ്മ സംഘടിപ്പിക്കും. വെള്ളിയാഴ്ച ഡിവൈഎഫ്ഐ നേതൃത്വത്തിൽ ബ്ലോക്ക് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തും.
https://www.facebook.com/Malayalivartha

























