Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

ഏത് പൊന്നപുതമ്പുരാന്‍ ആയാലും തൂക്കി അകത്തിട്ടിരിക്കണം;ആകാശ് തില്ലങ്കേരിയെ പൊക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി, നിയമലംഘനം നടത്തി ജീപ്പിലെ യാത്രയ്ക്ക് കോടതിയുടെ ഇണ്ടാസ്,ആകാശിനെ തൂക്കിയാല്‍ പണി കിട്ടും പേടിച്ചുവിറച്ച് പിണറായി,മോട്ടോര്‍ വാഹന വകുപ്പിന്റെ കിളിപറത്തി ജഡ്ജിമാരുടെ കിടിലന്‍ നീക്കം

09 JULY 2024 07:43 PM IST
മലയാളി വാര്‍ത്ത

ആകാശ് തില്ലങ്കേരിയല്ല ഏത് പൊന്നപുതമ്പുരാന്‍ ആയാലും തൂക്കി അകത്തിട്ടിരിക്കണം. കട്ടക്കലിപ്പില്‍ ഹൈക്കോടതി മുട്ടിടിച്ച് പിണറായി. നമ്പര്‍ പ്ലേറ്റു പോലും ഇല്ലാത്ത ജീപ്പില്‍ അഭ്യാസം കാണിച്ച ആകാശ് തില്ലങ്കേരിയെ എംവിഡി തലോടുന്നു പക്ഷെ പണി അങ്ങ് ഹൈക്കോടതീന്ന് വന്നു. ആകാശിനെതിരെ കേസെടുപ്പിച്ചാല്‍ പിണറായിക്ക് പണിവെക്കും ആകാശ് സഖാവ്. ത്രിശങ്കുവിലാണ് പിണറായി സര്‍ക്കാരും പാര്‍ട്ടിയും. എന്നാല്‍ പൊട്ടിത്തെറിച്ച് കോടതി നില്‍ക്കുമ്പോള്‍ എംവിഡി വിറയ്ക്കുന്നു. ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്രയില്‍ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്.

ജീപ്പ് ഉടന്‍ പിടിച്ചെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയതിനൊപ്പം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളാണ് വീണ്ടും നിയമലംഘനം നടത്തിയിരിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. രൂപമാറ്റം വരുത്തിയിരിക്കുന്നത് ഉള്‍പ്പെടെ നിരവധി നിയമലംഘനങ്ങള്‍ ആ വാഹനത്തില്‍ വരുത്തിയിട്ടുണ്ടെന്നും അതിനാല്‍ ഉടന്‍ വാഹനം കസ്റ്റഡിയില്‍ എടുക്കാനാണ് കോടതി നിര്‍ദേശം. അനുവദിച്ചിട്ടുള്ളതിലും അധികം വലിപ്പത്തിലുള്ള ടയറുകള്‍ ആണ്. നമ്പര്‍ പ്ലേറ്റ് നല്‍കിയിട്ടില്ല, അനധികൃതമായി വരുത്തിയ രൂപമാറ്റം എന്നിവയാണ് നിയമലംഘനങ്ങള്‍. ഇതിനൊപ്പം സീറ്റ് ബെല്‍റ്റ് ധരിക്കാതെയാണ് ആകാശ് തില്ലങ്കേരി വാഹനമോടിക്കുന്നതെന്നതും വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് കോടതി വാഹനം പിടിച്ചെടുക്കാനും നടപടി സ്വീകരിക്കാനും മോട്ടോര്‍ വാഹനവകുപ്പിനോട് ആവശ്യപ്പെട്ടത്.

ആകാശ് തില്ലങ്കേരിയുടെ ക്രിമിനല്‍ പശ്ചാത്തലം കണക്കിലെടുത്താണ് വീഡിയോ പരിശോധിച്ച് ഹൈക്കോടതി സ്വമേധയാ നടപടിയിലേക്ക് പോയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. വാഹനത്തിന് രജിസ്‌ട്രേഷന്‍ നമ്പറില്ല, രൂപമാറ്റം വരുത്തി, വാഹനമോടിച്ച ആകാശ് തില്ലങ്കേരി സീറ്റ് ബെല്‍റ്റ് ധരിച്ചില്ല എന്നിവ മുന്‍നിര്‍ത്തി ആകാശ് തില്ലങ്കേരിക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് കേസെടുക്കാന്‍ ഒരുങ്ങുന്നുവെന്ന നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

കഴിഞ്ഞ ദിവസമാണ് വയനാട് ജില്ലയിലെ പനമരത്ത് ആകാശ് തില്ലങ്കേരി ജീപ്പ് യാത്ര നടത്തിയത്. വാഹനം മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാന്റെ ഉടമസ്ഥതയിലുള്ളതാണെന്നും രജിസ്‌ട്രേഷന്‍ നമ്പര്‍ കെ.എല്‍. 10 ബി.ബി. 3724 ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ആകാശ് തില്ലങ്കേരി ഇന്‍സ്റ്റഗ്രാം റീല്‍ പങ്കുവെച്ചതോടെയാണ് യാത്ര വിവാദമായത്. പനമരംമാനന്തവാടി റോഡില്‍ പനമരം ടൗണ്‍, നെല്ലാറാട്ട് കവല, ആര്യന്നൂര്‍നട എന്നിവിടങ്ങളിലൂടെ വാഹനം ഓടിക്കുന്നതാണ് വീഡിയോയില്‍.

വാഹനത്തിന്റെ ടയറുകള്‍ ഉള്‍പ്പെടെ മാറ്റിവെച്ചതാണെന്നു വ്യക്തം. മറ്റൊരു ആഡംബര വാഹനത്തില്‍ ഒപ്പം സഞ്ചരിച്ചവരാണ് ദൃശ്യം പകര്‍ത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ ഇതേ വാഹനത്തിന്റെ പേരില്‍ സമാനകേസുകളുണ്ടെന്നു കണ്ടെത്തി. 2023 ഒക്ടോബറില്‍ വയനാട്ടില്‍നിന്നുതന്നെ വാഹനയുടമയ്ക്ക് ഇചെലാന്‍ അയച്ചിട്ടുണ്ട്. കോടതിയുടെ പരിഗണനയിലും കേസുകളുണ്ട്. എ.ഐ. ക്യാമറാ ദൃശ്യംകൂടി പരിശോധിച്ചതിനുശേഷം കേസ് രജിസ്റ്റര്‍ചെയ്യുമെന്നും തുടര്‍നടപടിയെടുക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി. ഒ. കെ.ആര്‍. സുരേഷ് പറഞ്ഞിരുന്നു.

ഹൈക്കോടതിയില്‍ നിന്ന് പണികിട്ടി നില്‍ക്കുകയാണ് ആകാശ് അതിന്റെ കൂടെ പോരാളി ഷാജി വക എട്ടിന്റെ പണി. ആകാശ് തില്ലങ്കേരിയെ തൂക്കി അകത്തിടണമെന്ന് പറയുന്നത് പോരാളി ഷാജി. നിയമലംഘനം നടത്തി ആകാശ് നടത്തിയ ജീപ്പ് യാത്രയില്‍ വന്‍ വിവാദം കത്തുമ്പോള്‍ പോരാളി എരിതീയില്‍ എണ്ണയൊഴിക്കുന്നു. കണ്ണൂരില്‍ അടുത്ത വെടിപൊട്ടിയിരിക്കുകയാണ്. സിപിഎമ്മിന്റെ ചെകിട് അടിക്ക് പൊളിച്ചിരിക്കുകയാണ് ഷാജി. ആകാശ് വിഷയത്തി പോസ്റ്റാണ് പങ്കുവെച്ചിരിക്കുന്നത്. അതില്‍ ഗണേഷ് കുമാറിനെ അഭിനന്ദിച്ച് കൊണ്ടാണ് കുറിപ്പാണുള്ളത്. ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം പിടിച്ചെടുക്കും വാഹനം മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാന്റേതെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി. നേരത്തെയും നിയമലംഘനങ്ങള്‍ക്ക് പിടിയിലായതാണ് ഈ വാഹനം. കേസ് മലപ്പുറം ആര്‍ടിഒയ്ക്ക് കൈമാറും. വയനാട് പനമരത്ത് നമ്പര്‍ പ്ലേറ്റ് പോലുമില്ലാതെ ആകാശ് തില്ലങ്കേരി ജീപ്പ് ഉപയോഗിച്ചത് വിവാദമായിരുന്നു. നിയമം നിയമത്തിന്റെ വഴിക്ക് മന്ത്രിയ്ക്ക് ബിഗ് സല്യൂട്ട്.

ഗണേഷ് കുമാറിന്റെയും തില്ലങ്കേരിയുടെ നിയമംകാറ്റില്‍പ്പറത്തിയുള്ള ചിത്രവും പങ്കുവെച്ചാണ് ഷാജി കുറിപ്പിട്ടത്. ഇതോടെ പോരാളിക്കെതിരെ ആകാശ് സംഘം ഇളകിയിരിക്കുകയാണ്. അതിന്റെ കൂടെ ഈ വാഹനം ആരുടേതെന്നും ഇതേ വാഹനം മുമ്പും പലതവണ നിയമലംഘനം നടത്തിയെന്നും വ്യക്തമായി പോരാളി പറയുന്നു. ഇനി ഇതിന്റെ ഉടമയുടെ പേര് തപ്പിച്ചെന്നാല്‍ സിപിഎമ്മിന് വളരെ വേണ്ടപ്പട്ടവരിലേക്ക് എത്തിയാല്‍ സംഗതി വഷളാകും. സിപിഎമ്മിന് എട്ടിന്റെ പണി കിട്ടുകയും ചെയ്യും. പോരാളിയുടെ പോസ്റ്റ് കണ്ണൂരില്‍ അടുത്ത കൂട്ടത്തല്ലിനാണ് വഴിവെക്കുന്നത്.

നിയമം നിയമത്തിന്റെ വഴിക്കെന്ന് തള്ള് കൊള്ളാം പോരാളി. പക്ഷെ എംവിഡി അധികം കൈവെച്ചിട്ടില്ല ആകാശിനെ. നിയമം കാറ്റില്‍പ്പറത്തി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നഗരസവാരി നടത്തിയ വാഹനത്തിന് ഇതിനോടകം ലഭിച്ചിരിക്കുന്നത് 36750 രൂപ പിഴ. റോഡ് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്ന തരത്തില്‍ അനധികൃത രൂപമാറ്റം വരുത്തി നിരത്തിലിറക്കിയത് ഉള്‍പ്പെടെ നിരവധി നിയമലംഘനങ്ങള്‍ക്ക് വാഹനം പിടികൂടിയിട്ടുണ്ട്. പൊലീസും മോട്ടോര്‍വാഹനവകുപ്പും പലതവണയായി ഈടാക്കിയ പിഴത്തുക ഇതുവരെയും അടച്ചിട്ടില്ല.
അനധികൃത മോഡിഫിക്കേഷന്‍ നടത്തിയതിനും, ടാക്‌സ്/ ഇന്‍ഷുറന്‍സ് ഇല്ലാതെ നിരത്തിലിറക്കിയതിനും ഉള്‍പ്പെടെ നിരവധി നിയമലംഘനങ്ങള്‍ക്ക് വാഹനത്തിന് മോട്ടോര്‍വാഹനവകുപ്പും പൊലീസും പിഴ ഈടാക്കിയിട്ടുണ്ട്. 2023 ഒക്ടോബര്‍ മാസത്തില്‍ പനമരത്ത് വെച്ച് വാഹനം മോട്ടോര്‍വാഹനവകുപ്പ് പിടികൂടുകയും 25250 രൂപ പിഴയീടാക്കുകയും ചെയ്തിരുന്നു.

കാല്‍നടയാത്രക്കാര്‍ക്ക് ഉള്‍പ്പെടെ ദോഷകരമാകുന്ന തരത്തില്‍ മോഡിഫിക്കേഷന്‍ നടത്തിയതിന് മാത്രം 20000 രൂപയാണ് അന്ന് പിഴയീടാക്കിയത്. എന്നാല്‍ ഈ പിഴത്തുക ഇതുവരെ അടച്ചിട്ടില്ല. ഈ സംഭവത്തിന് ശേഷം അനധികൃത മോഡിഫിക്കേഷന്‍ നടത്തി വാഹനം നിരത്തിലിറക്കിയിട്ടും അധികാരികള്‍ കണ്ണടച്ചുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ കാട്ടികുളത്ത് വെച്ച് നമ്പര്‍പ്ലേറ്റ് ഇല്ലാതെയും അനധികൃത മോഡിഫിക്കേഷനും നടത്തിയ വാഹനം അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും 250 രൂപ മാത്രം പിഴചുമത്തി വാഹനം വിട്ടയക്കുകയായിരുന്നുവെന്ന് ചല്ലാന്‍ രസീതിലെ ചിത്രം വ്യക്തമാക്കുന്നു. 20000 രൂപ വരെ പിഴയീടാക്കാവുന്ന കുറ്റത്തിനാണ് 250 രൂപ ചുമത്തി വിട്ടയച്ചത്.

മുന്‍പ് 2021ലും വാഹനത്തിലെ അനധികൃത മോഡിഫിക്കേഷന് 10000 രൂപ പിഴയിട്ടിരുന്നു. 2023 ഒക്ടോബര്‍മാസത്തിലും സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനം എഐ ക്യാമറയില്‍ കുടുങ്ങുകയും 1000 രൂപ പിഴയീടാക്കുകയും ചെയ്തിട്ടുണ്ട്. നമ്പര്‍ പ്ലേറ്റില്ലാതെ മുന്‍പും വാഹനം മോട്ടോര്‍വാഹനവകുപ്പ് പിടികൂടിയിട്ടുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ പിഴ ഈടാക്കിയിട്ടും നിരത്തില്‍ നിയമലംഘനം തുടര്‍ക്കഥയാക്കിയ വാഹനവുമായാണ് ആകാശ് തില്ലങ്കേരി ഇന്ന് നിരത്തിലിറങ്ങി റീല്‍സ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (4 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (6 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (6 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (6 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (7 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (7 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (10 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (10 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (10 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (10 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (10 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (10 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (10 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (11 hours ago)

Malayali Vartha Recommends