പിണറായിയെ ശൂലംകുത്തിച്ച് കാവടിയെടുപ്പിക്കാന് ഗോവിന്ദന് സഖാവ്;ഹിന്ദു വോട്ടിന് സിപിഎമ്മന്റെ നാറിയ പണി,സഖാക്കള്‍ കാണിക്ക വഞ്ചിയില്‍ പണമിട്ട് ക്ഷേത്ര ആരാധന പരിപോഷിപ്പിക്കണമെന്ന്,ദൈവമില്ല അതെല്ലാം മിത്താണ് പക്ഷെ വോട്ട് കുറഞ്ഞാല്‍ മിത്തെല്ലാം മുത്ത്, നാല് വോട്ടിന് പാര്‍ട്ടിയെ തൂക്കി വില്‍ക്കുന്ന ഐറ്റങ്ങള്‍

വില്ല് കുലച്ച രാമനും ജയ്ശ്രീറാം വിളികളും സഖാക്കള്‍ മുഴക്കും. മണ്ഡലമകര വിളക്ക് കാലത്ത് നല്ല ഒച്ചത്തില്‍ ശരണംവിളിക്കും. എന്നാല്‍പ്പിന്നെ പിണറായിയെ ശൂലംകുത്തിച്ച് കാവടിയെടുപ്പിക്കണം സഖാവേ. അധികാരം കിട്ടാന്‍ അതാണ് വഴിയെങ്കില്‍ ഗോവിന്ദന് അതും ചെയ്യിക്കും. രാമനാണത്രെ സിപിഎമ്മിന്റെ ഐശ്വര്യം. പാര്‍ട്ടി അംഗങ്ങള്‍ ക്ഷേത്രകാര്യങ്ങളില്‍ കൂടുതല്‍ ഇടപെടണമെന്ന് ഗോവിന്ദന് പറഞ്ഞല്ലോ ഇതൊരുമാതിരി തന്തയെ മാറ്റിപ്പറയലല്ലെ സഖാവേയെന്ന് പരിഹാസം. കേരളത്തില്‍ സിപിഎമ്മിനെ അധികാര സിംഹസാനത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ ക്ഷേത്രകാര്യങ്ങളിലും ശ്രദ്ധചെലുത്തണമെന്ന്. നാല് വോട്ടിന് നിങ്ങള്‍ ആരുടേയും കാല് നക്കും പിന്നെയാണോ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പോയി തുലയട്ടേന്ന്.
ഗോവിന്ദന് പറയുന്നു കാണിക്ക വഞ്ചിയില്‍ പണമിട്ട് ക്ഷേത്ര ആരാധന പരിപോഷിപ്പിക്കണം എന്ന്. എന്തിന് മക്കള്‍ക്കും കുടുംബത്തിനും അര്മാദിക്കാന് ഈ ചെങ്കൊടിയില്‍ അള്ളിപ്പിടിച്ച് കിടക്കുന്നു ഗോവിന്ദാ. ദൈവമില്ല അതെല്ലാം മിത്താണ് പക്ഷെ വോട്ട് കുറഞ്ഞാല്‍ മിത്തെല്ലാം ഇവര്‍ മുത്താക്കും. പിന്നെ രാമനും കൃഷ്ണനുമൊക്കെ ദൈവങ്ങള്‍. ഒരു പ്രത്യേക വിഭാഗത്തെ സുഖിപ്പിച്ച് നിര്‍ത്തി വോട്ട് ബാങ്ക് സേഫാക്കി വെച്ചിരുന്നു ഇതുവരെ എന്നാല്‍ അതിനെല്ലാം ഇളക്കം സംഭവിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴാണ് ഹിന്ദു വോട്ടുകള്‍ മുഴുവന്‍ പെട്ടിയില്‍ നിന്ന് പോയി എന്ന് മനസിലായത്. ഇതോടെ പ്ലേറ്റുമാറ്റി സഖാക്കള്‍ എല്ലാവരും ക്ഷേത്രകാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്ന്. ഇനിയിപ്പോള്‍ രാമന് വേണ്ടി കടിപിടി ആയിരിക്കും. രാമനും അയ്യപ്പനുമൊക്കെ നല്ല വളക്കൂറുള്ള മണ്ണാണ് കേരളം. അവിടെപ്പിടിമുറുക്കി വിശ്വാസികളെ സുഖിപ്പിക്കാന്‍ ഗോവിന്ദന് ഉത്തരവിട്ടിരിക്കുന്നത്. ബിജെപിക്കാരുടെ രാമനെക്കൊണ്ട് തന്നെ പൊറുതിമുട്ടി ഇരിക്കുകയാണ് ഇനി സിപിഎമ്മിന്റെ രാമനേയും സഹിക്കണോ.
മഹത്തായ സോവിയറ്റ് യൂണിയന് ഉദയം ചെയ്തപ്പോള്‍ അന്നേവരെ ഭൂമുഖം കണ്ടിട്ടില്ലാത്ത ഒരു സാമൂഹ്യ വ്യവസ്ഥിതി ലോകത്തിന്റെ ആറിലൊര് ഭാഗത്ത് സ്ഥാപിച്ചു എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. ഏഴരപതിറ്റാണ്ട് തുടര്‍ച്ചയായി അത് നിലനിന്നു എന്നതും സുവിധിതം, അതിന്റെ നേട്ടങ്ങള്‍ അതുല്യങ്ങള്‍ ആയിരുന്നെങ്കിലും കാലപ്രവാഹത്തില്‍ അത് ഇല്ലാതായി.പക്ഷെ ആ നേട്ടങ്ങള്‍ ഇല്ലാതായില്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിലേയ്ക്ക് കുതിക്കാന്‍ മഹത്തായ സേവനങ്ങള്‍ സോവിയറ്റ് യൂണിയന് വഴി ലഭിച്ചുവെന്നതും ചരിത്രമാണ്.
എന്നാല്‍ മഹത്തായ ആ നേട്ടങ്ങളെ അപകീര്‍ത്തിപ്പെടുത്താനും ആ പ്രയാണത്തെ ഇടിച്ചു കാണിക്കാനും സോവിയറ്റ്മാതൃകയുടെ നിര്‍മ്മിതിയക്ക് ജന്മം കൊടുത്തവരുടെ ഇടയില്‍ നിന്ന് തന്നെ മുളകള്‍ പില്ക്കാലത്ത് നാമ്പിടുന്നു എന്നതാണ് ഈ കാലഘട്ടത്തിലെ വിരോധാഭാസം. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആണ്ടുപോയ ഒരു ജനതയെ ആധുനിക യുഗത്തിലേക്ക് കൈപിടിച്ചയിച്ചുയര്ത്തിയ പ്രത്യയ ശാസ്ത്രത്തിന് അവമതിപ്പുണ്ടാക്കാന്‍ ഒട്ടേറേപ്പേര്‍ ഒളിഞ്ഞും തെളിഞ്ഞും ജന്മം കൊണ്ടു എന്നത് വിധിവൈപരീത്യമാണ് . അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സിപിഎം കേരള സംസ്ഥാന സെക്രട്ടറി സഖാവ് എം വി ഗോവിന്ദന്. കേരളത്തില്‍ മാര്‍ക്സിസത്തെ അധികാര സിംഹസാനത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ അടിയന്തിരമായി വേണ്ടത് പാര്‍ട്ടി അംഗങ്ങള്‍ ക്ഷേത്രകാര്യങ്ങളില്‍ കൂടുതല്‍ സജീവമാകണമെന്നു ഇന്നലെ അദ്ദേഹം ആഹ്വാനം ചെയ്തതാണ്. എന്തൊരു ഐറണി. അദ്ദേഹത്തിന്റെ കയ്യിലിരിക്കുന്ന കിത്താബ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തന്നെയാണോ? പാര്‍ട്ടി കേരളത്തില്‍ കൂടുതല്‍ ശക്തിപ്പെടാന്‍ കാണിക്കവഞ്ചികള്‍ ഏറെ ഏറെ സ്ഥാപിക്കണമെന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്?.
പ്രിയപ്പെട്ട സഖാവ് എം വി ഗോവിന്ദന്. അങ്ങ് ലക്ഷ്യമിടുന്നത് മാര്‍ക്സിസം ലെനിനിസത്തിന്റെ നിരാസമാണ്. അത് സമൂഹത്തെ എവിടെയെത്തിക്കും?ഇതാണോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിയും മുദ്രാവാക്യവും കൊണ്ട് നടക്കുന്ന ആളിന്റെ ഇന്നത്തെ കാലഘട്ടത്തിലെ കടമ .കമ്മ്യൂണിസത്തോട് അതിശക്തമായി വിയോജിക്കുന്നവര്‍ പോലും മാര്‍ക്സും ഏംഗല്‍സും ആവിഷകരിച്ച ആ പ്രത്യയശാസ്ത്രത്തിന്റെ മാഹാത്മ്യത്തെ പതിനായിരക്കണക്കിന് പ്രബന്ധങ്ങളിലൂടെ പ്രബുദ്ധമാക്കുകയാണ് ചെയ്തത്. എന്താണ് ഈ കാലഘട്ടത്തിലെ മാര്‍ക്സിസത്തിന്റെ പ്രസക്തി എന്നത് ലോകമെമ്പാടും ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ്. ചരിത്രം ആവര്‍ത്തിക്കുന്നത് ആദ്യം ദൂരന്തമായും പിന്നീട് പ്രഹസനമായുമാണെന്ന് മാര്‍ക്സ് എഴുതിയത് എത്ര അന്വര്‍ഥം. ഒന്നുകൂടി ചേര്‍ക്കാം. പ്രഹസനം കഴിഞാല് ഗോവിന്ദന്റെ കാണിക്ക വഞ്ചിയായും മാര്‍ക്സിസം വരാം. ഇവിടെ ഒരു മിഥ്യയുടെ മരണമാണ് ഗോവിന്ദന്റെ രംഗപ്രവേശത്തിലൂടെ സംഭവിക്കുന്നത്. ആശ്രമങ്ങള്‍ പണിത് ഗോവിന്ദന് മാതൃക കാട്ടുമായിരിക്കാം. ശ്രീ എം ന്റെ മാതൃകാ മഠാധിപതികളെയും കൂട്ടാം. ഭരണം പിടിക്കാന്‍ അതാണല്ലോ ആവശ്യം ! കേരളത്തിലേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് കെ ദാമോദരന്‍ . അദ്ദേഹം ആശയരംഗത്ത് നല്കിയ സംഭാവനകള്‍ അദ്വിതീയമാണ്. എം വി ഗോവിന്ദന് അദ്ദേഹത്തിന്റെ കൃതികള്‍ ഒന്ന് തുറന്ന് വായിക്കണം. ആ 10 വാല്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഭാരതീയ തത്ത്വചിന്തയിലും മാര്‍ക്സിസം ലെനിനിസത്തിലും അഗാദ പാണ്ഡിത്യമുണ്ടായിരുന്ന കെ ദാമോദരന്‍ താങ്കളുടെ നിരീക്ഷണത്തില്‍ എവിടെ നില്ക്കുന്നു എന്ന് കണ്ണ് തുറന്ന് കാണണം.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിനു വേദിയായ പിണറായി പാറപ്പുറം സമ്മേളനത്തിന്റെ സംഘടകരില്‍ ഒരാളായ കെ ദാമോദരനില്‍ നിന്ന് ഇന്നത്തെ സെക്രട്ടറി പദവിയിലിരിക്കുന്ന താങ്കളില്‍ എത്തുമ്പോള്‍ പാര്‍ട്ടിക്ക് എത്ര അപചയം സംഭവിച്ചു എന്നത് ഇന്നത്തെ പത്രങ്ങളില്‍ കമ്മ്യൂണിസ്റ്റുകാര്‍ ഇന്ന് എന്ത് ചെയ്യണം എന്ന താങ്കളുടെ ആഹ്വാനം കാണുമ്പോള്‍ ഞെട്ടലുണ്ടാകും. സഖാവ് ഗോവിന്ദന്റെ അറിവിലേക്ക് പറഞ്ഞൊട്ടെ , ക്ഷേത്ര കാര്യങ്ങളില്‍ കമ്മ്യൂണിസറ്റുകാര്‍ സജീവമായിട്ട് പാര്‍ട്ടി വലുതാക്കണം എന്നല്ല പാര്‍ട്ടിയുടെ സ്ഥാപകരില്‍ ഒരാളായ കെ ദാമോദരനില്‍ നിന്ന് നമ്മള് പഠിച്ചത്. വിഖ്യാതമായ കെ ദാമോദരന്റെ 'പാട്ടാബാക്കി' വായിച്ചു കമ്മ്യൂണിസ്റ്റ് ആകാനാണ് ആ കാലഘട്ടം പഠിപ്പിച്ചത്. 'പാട്ടബാക്കി'ക്കു കിട്ടിയ പ്രചാരം അക്കാലത്തെ ഒരു സാഹിത്യസൃഷ്ടിക്കും കിട്ടിയില്ല. കെ ദാമോദരന്‍ രചിച്ച 'യേശുക്രിസ്തു മോസ്കോവില്‍' എന്ന വിഖ്യാത ലഘുലേഖ വായിച്ചാണ് ലക്ഷക്കണക്കിന് മലയാളികള്‍ മര്‍ക്സിസം പഠിച്ചത്. ഇപ്പോള്‍ സെക്രട്ടറി എം വി ഗോവിന്ദന് പറയുന്നു കാണിക്ക വഞ്ചിയില്‍ പണമിട്ട് ക്ഷേത ആരാധന പരിപോഷിപ്പിക്കണം എന്ന്? എന്തൊരു അധ:പതനം? എന്തിന് മക്കള്‍ക്കും കുടുംബത്തിനും അര്മാദിക്കാന് ഈ ചെങ്കൊടിയില്‍ അള്ളിപ്പിടിച്ച് കിടക്കുന്നു എം വി ഗോവിന്ദന് മാഷേ ?
https://www.facebook.com/Malayalivartha

























